twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'സഞ്ജയ് ​ജൂനിയർ ആർട്ടിസ്റ്റുമായി പ്രണയത്തിലായിരുന്നു, പക്ഷെ വിവാഹം ചെയ്തത് മാന്യതയെ'; പ്രണയകഥ ഇങ്ങനെ!

    |

    ഹിന്ദിയിലെ മികച്ച നടനായിരുന്ന സുനിൽ ദത്തിന്റെയും നർഗിസിന്റെയും മകനായി 1959 ജൂലൈ 29നാണ് സഞ്ജയ് ദത്ത് ജനിച്ചത്. സിനിമയും വിവാദങ്ങളുമൊക്കെ അടങ്ങിയ ഒരു സംഭവ ബഹുലമായ ജീവിതമാണ് സഞ്ജയ് ദത്തിന്റേത്. പന്ത്രണ്ടാമത്തെ വയസിലാണ് സഞ്ജയ് ദത്ത് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. പിതാവ് സുനിൽ ദത്ത് അഭിനയിച്ച രേഷ്മ ഓർ ഷേര എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. റോക്കി എന്ന ചിത്രത്തിൽ റോക്കി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടായിരുന്നു നായകനായുള്ള ബോളിവുഡ് അരങ്ങേറ്റം. പിതാവ് സുനിൽ ദത്ത് ആണ് ഈ ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചത്‌. 1981 ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്.

    'രജനി സാറിന്റെ നായികയാണെന്ന് അറിഞ്ഞത് പൂജയ്ക്ക് എത്തിയപ്പോൾ'; ശ്രിയ ശരൺ പറയുന്നു!'രജനി സാറിന്റെ നായികയാണെന്ന് അറിഞ്ഞത് പൂജയ്ക്ക് എത്തിയപ്പോൾ'; ശ്രിയ ശരൺ പറയുന്നു!

    വൈകരികമായി ഏറെ അടുപ്പം കാത്തുസൂക്ഷിച്ചിരുന്ന സഞ്ജുവിന്റെ അമ്മ നർഗീസ് പാൻക്രിയാസ് ക്യാൻസർ ബാധിച്ചു മരിക്കുന്നത് സഞ്ജയ് നായകനായി അരങ്ങേറിയ റോക്കി റിലീസ് ആകുന്നതിന് മൂന്ന് ദിവസം മുമ്പാണ്. സഞ്ജയ് ദത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട കഥാപാത്രങ്ങളിലൊന്നായിരുന്നു സാജൻ എന്ന ചിത്രത്തിലെ അമൻ എന്ന കഥാപാത്രം. മാധുരി ദീക്ഷിതിനൊപ്പമുള്ള അദ്ദേഹത്തിന്റെ വേഷം ഏറെ പ്രശംസ നേടിയിരുന്നു. ലോറൻസ് ഡിസൂസയുടെ ഈ ചിത്രം പുറത്തിറങ്ങിയത് 1991 ലാണ്. കാൽ നായക് എന്ന ചിത്രവും സഞ്ജയ്‌ ദത്തും തമ്മിൽ അഭേദ്യമായ ബന്ധമാണ്‌ ഉള്ളത്. സഞ്ജയ് ദത്തിന്റെ വ്യക്തിത്വവും പ്രഭാവലയവുമായി ഇപ്പോഴും ബന്ധപ്പെട്ടിരിക്കുന്ന ചുരുക്കം ചില കഥാപാത്രങ്ങളിലൊന്നാണിത്.

    'വീട്ടുകാരെ വിട്ട് പോകുമ്പോൾ കരയാൻ മറന്നുപോയി'; ആ അനുഭവം പറഞ്ഞ് നടി ശരണ്യ മോഹൻ!'വീട്ടുകാരെ വിട്ട് പോകുമ്പോൾ കരയാൻ മറന്നുപോയി'; ആ അനുഭവം പറഞ്ഞ് നടി ശരണ്യ മോഹൻ!

    സഞ്ജയ് ദത്ത്-മാധുരി ദീക്ഷിത് പ്രണയം

    സുഭാഷ് ഗായ് സംവിധാനം ചെയ്ത് 1993ൽ പുറത്തിറങ്ങിയ ചിത്രത്തിൽ ജാക്കി ഷ്രോഫ്, മാധുരി ദീക്ഷിത്, രാഖി എന്നിവരും പ്രധാന വേഷങ്ങൾ അവതരിപ്പിച്ചു. സഞ്ജയിയുടെ ഏറ്റവും ശക്തമായ കഥാപാത്രങ്ങളിലൊന്നാണ് അഗ്നിപഥ് എന്ന സിനിമയിലെ വിളങ് എന്ന കഥാപാത്രം. എന്നും ആരാധകരുടെ മനസിൽ നിറഞ്ഞ് നിൽക്കുന്ന പ്രകടനമാണ് ചിത്രത്തിൽ സഞ്ജയ് കാഴ്ച വച്ചിരിക്കുന്നത്. ഇന്ത്യയൊട്ടാകെ വിജയതരംഗം തീർത്ത കന്നഡ ചിത്രം കെ.ജി.എഫിന്റെ രണ്ടാം ഭാഗമായ കെ.ജി.എഫ് ചാപ്റ്റർ 2ൽ വില്ലനായ അധീര എന്ന കഥാപാത്രത്തെയാണ് സഞ്ജുവിന്റെ ആരാധകർ ഇനി കാത്തിരിക്കുന്നത്. ബോളിവുഡിലെ വിവാദ താരമാണ് സഞ്ജയ് ദത്ത്. 1990കളിൽ സഞ്ജയ് ദത്ത്-മാധുരി ദീക്ഷിത് പ്രണയം ഏറെ ചർച്ച ചെയ്യപെട്ടിരുന്നു. ഒട്ടനവധി ചിത്രങ്ങളിൽ ഇരുവരും ജോഡികളായി അഭിനയിച്ചിരുന്നു. വിവാഹിതനായ സഞ്ജയ് ദത്തിന്റെ ദാമ്പത്യത്തിൽ അത് പ്രശ്‌നങ്ങളുണ്ടാക്കിയെന്നും പ്രമുഖ പത്രപ്രവർത്തകൻ യാസെർ ഉസ്മാൻ എഴുതിയ സഞ്ജയ് ദത്ത് ദ ക്രേസി അൺടോൾഡ് സ്‌റ്റോറി ഓഫ് ബോളിവുഡ്‌സ് ബാഡ് ബോയ് എന്ന പുസ്തകത്തിൽ പറഞ്ഞിരുന്നു.

    മുംബൈ സ്ഫോടന കേസ്

    എന്നാൽ പുസ്തകത്തിലെ വെളിപ്പെടുത്തലുകൾക്കെതിരെ താരം രംഗത്തുവന്നിരുന്നു. 25 വർഷങ്ങൾക്ക് ശേഷം കരൺ ജോഹറിന്റെ കളങ്ക് എന്ന ചിത്രത്തിലൂടെ മാധുരി ദീക്ഷിതും സഞ്ജയ് ദത്തും വീണ്ടും ജോഡികളായി അഭിനയിച്ചു. 1993ലെ മുംബൈ സ്‌ഫോടന കേസുമായി ബന്ധപെട്ട് സഞ്ജയ് ദത്ത് ആറ് വർഷം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. മുംബൈ സ്ഫോടന കേസിൽ അറസ്റ്റ് ചെയപ്പെട്ടതോടെ സഞ്ജയുടെ ജീവിതം മാറുകയായിരുന്നു. കേസിലെ പ്രതികളായ അബു സലീമിന്റെയും റിയാസ് സിദ്ധീഖിന്റെയും കൈയിൽ നിന്ന് ആയുധങ്ങൾ കൈപ്പറ്റി എന്നതായിരുന്നു ദത്തിനെതിരെയുണ്ടായിരുന്ന കേസ്. അനധികൃതമായി ആയുധം കൈവശം വെച്ചതിന്റെ പേരിൽ ടാഡ കോടതി സഞ്ജയ്ക്കെതിരെ കടുത്ത ശിക്ഷ വിധിച്ചു. ഹീറോയായി പ്രേക്ഷകർ മനസിൽ കൊണ്ട് നടന്ന താരത്തിന് ഭീകരവാദി പരിവേഷം വന്നതോടെ മുമ്പിലെ സകല വാതിലുകളും കൊട്ടിയടക്കപ്പെട്ടു. ഇതോടെ സഞ്ജയ് കടുത്ത മാനസിക സമ്മർദ്ദത്തിലേക്ക് വീഴുകയായിരുന്നു.

    ലഹരിക്ക് അടിമ

    എൺപതുകളിൽ ലഹരിക്ക് അടിമയായിരുന്നു സഞ്ജു. അമ്മയുടെ അസുഖവും പ്രണയനഷ്ടവുമെല്ലാമാണ് താരത്തെ ലഹരിയിലേക്ക് അടുപ്പിച്ചത്. ആദ്യമൊക്കെ പിതാവിന് അത് അറിയില്ലായിരുന്നു. പിന്നീട് ലഹരി ഉപയോഗം അമിതമായി സ്വയം നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥയിലേക്ക് എത്തിയപ്പോൾ അമേരിക്കയിലെ മയക്കുമരുന്ന് പുനരിധിവാസ കേന്ദ്രത്തിൽ കൊണ്ടുപ്പോയി ചികിൽസിക്കുകയായിരുന്നു. പിന്നെ ഏതോ ഘട്ടത്തിൽ കരിയറിലേക്ക് ശ്രദ്ധ പതിപ്പിച്ച് പൂർണമായും ലഹരി വസ്തുക്കളിൽ നിന്ന് മാറി സഞ്ജയ് വിജയ നായകനായി. ആ വിജയം അതിന്റെ പര കോടിയിലെത്തിയത് 1993ൽ പുറത്തിറങ്ങിയ ഖൽ നായക്കിലൂടെയായിരുന്നു. സഞ്ജയ് ദത്തിന്റെ‌ സംഭവബഹുലമായ സ്വകാര്യ‌ജീവിതത്തെ ആസ്പദമാക്കി ഒരു സിനിമയും ബോളിവുഡിൽ റിലീസ് ചെയ്തിട്ടുണ്ട്. മുന്നാഭായി എംബിബിഎസ്, ത്രി‌ ഇഡിയറ്റ്സ്, പികെ‌ എന്നീ മികച്ച സിനിമകളുടെ‌ സംവിധായകൻ‌ രാജ്കുമാർ ഹിറാനിയുടെ മറ്റൊരു ഹിറ്റായിരുന്നു സഞ്ജയ് ദത്തിന്റെ ജീവിതം പറ‍ഞ്ഞ സഞ്ജു.

    ശ്വാസകോശ അർബുദം

    ചിത്രത്തിൽ സഞ്ജുവായി എത്തിയത് നടൻ രൺബീർ കപൂർ ആണ്. ഒരു‌ ബോളിവുഡ് നടന്റെ സ്വകാര്യ‌ജീവിതത്തെ ഗ്ലാമറസ്സായി നോക്കികാണുന്നതോ പക്ഷപാതത്തോടെയുള്ള ഗ്ലോറിഫൈ ചെയ്യുന്ന ബയോപ്പിക്കോ ആയിരുന്നില്ല സഞ്ജു. ഒരു‌ സംവിധായകന്റെ സത്യസന്ധമായ അവതരണശൈലിയിൽ ഉള്ള ഒരു സിനിമയായിട്ടാണ് അത് വിലയിരുത്തപ്പെട്ടത്. ശ്വാസ തടസ്സത്തെ തുടർന്ന് താരത്തെ നാളുകൾക്ക് മുമ്പ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ എന്താണ് അസുഖമെന്ന് താരമോ കുടുംബാംഗങ്ങളോ വെളിപ്പെടുത്തിയില്ല. വ്യാപാര നിരീക്ഷകനായ കൊമാൽ നാഹ്തയാണ് ദത്തിന് ശ്വാസകോശ അർബുദമാണെന്ന് ലോകത്തോട് പറഞ്ഞത്. രോഗവിവരങ്ങളെ കുറിച്ച് സഞ്ജയ് ദത്ത് പിന്നീട് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരോട് വ്യക്തമാക്കിയിരുന്നു. കുടുംബവും സുഹൃത്തുക്കളും ഒപ്പമുണ്ടെന്നും എന്നെ സ്‌നേഹിക്കുന്നവർ വിഷമിക്കരുതെന്നും ആവശ്യമില്ലാത്ത വാർത്തകൾ വിശ്വസിക്കരുതെന്നും താമസിക്കാതെ തിരിച്ചുവരുമെന്നുമാണ് സഞ്ജയ് ആരാധകരോട് ആരാഞ്ഞത്.

    വിവാഹ ജീവിതം

    സംഭവ ബഹുലമായ ജീവിതം പോലെ തന്നെയായിരുന്നു വിവാഹ ജീവിതവും. സഞ്ജയ് ദത്തിന്റെ മൂന്നാമത്തെ ഭാര്യയാണ് ഇപ്പോൾ കൂടെയുള്ള നടി മാന്യത ദത്ത്. ഇരുവരുടേതും പ്രണയ വിവാഹമായിരുന്നു. ഇപ്പോൾ പതിനാലാം വിവാഹ വാർഷികം ആഘോഷിക്കുകയാണ് സഞ്ജയ് ദത്തും ഭാര്യ മാന്യതയും. ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തിൽ സ്വകാര്യ ചടങ്ങായിട്ടാണ് ഇരുവരുടടേയും വിവാഹം 2008ൽ‍ നടന്നത്. നദിയ ദുറാനി എന്ന ജൂനിയർ ആർട്ടിസ്റ്റുമായി പ്രണയത്തിലായിരിക്കുമ്പോഴാണ് സഞ്ജു മാന്യതയെ കാണുന്നത്. നദിയ സഞ്ജുവിനെ പ്രണയിച്ചത് പണത്തിന് വേണ്ടിയായിരുന്നു. പിന്നീട് ഇരുവരും പിരിഞ്ഞതോടെയാണ് മാന്യതയെ സഞ്ജു പ്രണയിച്ചതും വിവാഹം ചെയ്തതും. സഞ്ജു തന്നെയാണ് ആദ്യമായി മാന്യതയോട് പ്രണയയം തുറന്ന് പറഞ്ഞതെന്ന് ഒരിക്കൽ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. ഒരു കാലത്ത് ബോളിവുഡ് ഐറ്റം ഗേളായിരുന്ന മാന്യതയുടെ യഥാർഥ പേര് ദിഹാസ് ഷെയ്ഖ് എന്നാണ്.

    Recommended Video

    നയൻതാരയെ ചെറുപ്പത്തിൽ വിളിച്ച് പറ്റിച്ച കഥ പറഞ്ഞ് Dhyan Sreenivasan | FilmiBeat Malayalam
    മാന്യതയെ കണ്ടുമുട്ടിയത്

    ഏറെ കാലം സഞ്ജയ് ദത്തിനൊപ്പം കഴിഞ്ഞ ശേഷമാണ് ഇരുവരും വിവാഹിതരായത്. ദത്തിന്റെ വ്യക്തിജീവിതത്തിലെയും അഭിനയജീവിതത്തിലെയും ഉയർച്ചത്താഴ്ചകളിലെല്ലാം മന്യത ഒപ്പമുണ്ടായിരുന്നു. സഞ്ജയ് ജാമ്യത്തിൽ പുറത്തിറങ്ങിയത് മുതൽ എല്ലാ പൊതുപരിപാടികളിലും മാന്യതയോടൊപ്പമാണ് പ്രത്യക്ഷപ്പെടാറ്. ഷൂട്ടിംഗ് ലൊക്കേഷനുകളിലും മാന്യത സഞ്ജയ് ദത്തിനൊപ്പമുണ്ടാവാറുണ്ട്. മാന്യതയുടെ സാന്നിധ്യത്തിലല്ലാതെ ദത്തിനോട് സംസാരിക്കാൻ സുഹൃത്തുക്കൾക്കോ സഹോദരിമാർക്കോ കഴിയുന്നില്ലെന്നും ബോളിവുഡിൽ കഥകൾ പ്രചരിക്കുന്നുണ്ട്. ഇരുവർക്കും ഷെഹ്റാൻ, ഇഖ്റ എന്നിങ്ങനെ രണ്ട് മക്കളുമുണ്ട്. പതിനാലാം വിവാ​ഹം ആ​ഘോഷിക്കുന്ന ദമ്പതികൾക്ക് ആരാധകരും സുഹൃത്തുക്കളുമെല്ലാം ആശംസകൾ നേരുന്നുണ്ട്.

    Read more about: sanjay dutt
    English summary
    Sanjay dutt was in love with a junior artist, but married manyata dutt, details inside
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X