മൂന്നാം ഭാര്യയെ ചേര്‍ത്ത് നിര്‍ത്തി സൂപ്പര്‍താരം! പ്രിയതമയ്ക്ക് പിറന്നാള്‍ ആശംസകളുമായി സഞ്ജയ് ദത്ത്
ഇന്ത്യയിലെ ഏറ്റവും സൂപ്പര്‍താരങ്ങളില്‍ ഒരാളാണ് സഞ്ജയ് ദത്ത്. അഭിനയത്തിനൊപ്പം വിവാദങ്ങളുടെ പേരിലാണ് താരം ഏറ്റവും കൂടുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞത്. ജയിലില്‍ വരെ പോവേണ്ട സാഹചര്യം ഉണ്ടായിട്ടുള്ള താരം ഇപ്പോള്‍ ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം സന്തോഷത്തോടെ കഴിയുകയാണ്. ഇന്നിതാ താരകുടുംബത്തില്‍ വലിയൊരു സന്തോഷ ദിവസം കൂടിയാണ്.
സഞ്ജയുടെ ഭാര്യ മാന്യത ദത്തിന്റെ പിറന്നാളാണ്. നിലവില്‍ മക്കളായ ഇക്വറ ദത്തിനും ഷഹ്‌റാന്‍ ദത്തിനുമൊപ്പം ദുബായിലാണ് താരം കഴിയുന്നത്. കൊറോണ കാരണം ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ മാസങ്ങളായി സഞ്ജയ് ദത്തും ഭാര്യയും മക്കളും വേര്‍പിരിഞ്ഞ് കഴിയുകയായിരുന്നു. പ്രിയതമയുടെ പിറന്നാള്‍ ദിനത്തില്‍ ഇന്‍സ്റ്റാഗ്രാമിലൂടെ മനോഹരമായൊരു പോസ്റ്റ് എഴുതി ഇട്ടിരിക്കുകയാണ് താരം.
{photo-feature}


Click it and Unblock the Notifications