Don't Miss!
- News
പോലീസുകാരന്റെ വെടിയേറ്റ ഒഡീഷ ആരോഗ്യ മന്ത്രി നബാ ദാസ് മരിച്ചു
- Sports
ഇംഗ്ലണ്ട് നാണം കെട്ടു! ഷഫാലിയും ചുണക്കുട്ടികളും ഇനി ലോക ചാംപ്യന്മാര്
- Technology
കൊമ്പന്മാർ കൊമ്പ് കോർക്കുമ്പോൾ; ഒരേ വിലയിൽ കിടിലൻ പ്ലാനുകളുമായി എയർടെലും ജിയോയും
- Finance
എസ്ബിഐ മാസ വരുമാന പദ്ധതി; ഒറ്റത്തവണ നിക്ഷേപത്തിൽ കീശ നിറയ്ക്കുന്ന മാസ വരുമാനം നേടാം; നോക്കുന്നോ
- Lifestyle
ഈ രാശിക്കാര്‍ പരസ്പരം ചേര്‍ന്നാല്‍ ശത്രുക്കള്‍: ഒന്നിക്കാന്‍ പാടില്ലാത്ത രാശിക്കാര്‍
- Automobiles
2 ലക്ഷം രൂപയാണോ ബജറ്റ്? കോളേജ് പിള്ളേർക്ക് വാങ്ങാവുന്ന 'ശൂപ്പർ' ബൈക്കുകൾ ഇതാ
- Travel
അല്ലലില്ലാതെ ഒരു യാത്ര പൂർത്തിയാക്കാം.. ഈ ഏഴു കാര്യങ്ങൾ മാത്രം ശ്രദ്ധിക്കാം
നാലാമത്തെ കുഞ്ഞിനെ ഗര്‍ഭിണിയായിരിക്കുമ്പോഴാണ് നടനായ ഭര്‍ത്താവ് ചതിച്ചത്; സഞ്ജയ് ഖാനെ കുറിച്ച് ഭാര്യ സെറീന്
എണ്‍പതുകളില്‍ ബോളിവുഡിലെ സുന്ദരനായ നടനായിരുന്നു സഞ്ജയ് ഖാന്. 1964 ല്‍ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച നടന് പില്ക്കാലത്ത് നായകനായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. പ്രൊഫഷണല്‍ ജീവിതത്തില്‍ വിജയം കൈവരിച്ചെങ്കിലും വ്യക്തി ജീവിതത്തിലെ സംഭവങ്ങളെ അടിസ്ഥാനമാക്കി നടന് പലപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.
നടി സീനത്ത് അമനുമായി ഉണ്ടായിരുന്ന സഞ്ജയുടെ പ്രണയം ഒരുകാലത്ത് ബീടൗണില് വലിയ പാട്ടായിരുന്നു. അബ്ദുള്ള എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ച് 1980 വാണ് സീനത്തുമായി സഞ്ജയ് കണ്ടുമുട്ടുന്നത്. വൈകാതെ ഇരുവരും തമ്മില്‍ പ്രണയമുടലെടുത്തു. ആ സമയത്ത് നടനൊപ്പം ആദ്യ ഭാര്യയായ സെറീന് ഉണ്ടായിരുന്നു. പില്ക്കാലത്ത് ഭര്‍ത്താവിനെ കുറിച്ച് അവര്‍ പറഞ്ഞ കാര്യങ്ങള്‍ വീണ്ടും വൈറലാവുകയാണ്.

സീനത്തുമായി സഞ്ജയ് അടുപ്പത്തിലാവുന്ന കാലത്ത് ഭാര്യ സെറീന് മകന് സെയിദ് ഖാനെ ഗര്‍ഭിണിയായിരുന്നു. ഇളയമകനായ സെയിദിനെ കൂടാതെ ഫറാ ഖാന്, ലുലന്നെ ഖാന്, സിമോണ്‍ അറോറ, എന്നിങ്ങനെ മൂന്ന് മക്കള്‍ കൂടി സഞ്ജയ്ക്ക് ആദ്യ ഭാര്യയില്‍ ജനിച്ചിരുന്നു.
ഇളയമകനെ ഗര്‍ഭിണിയായിരുന്ന കാലത്താണ് തന്റെ ഭര്‍ത്താവ് മറ്റൊരു സ്ത്രീയുമായി ഇഷ്ടത്തിലായി പോയതെന്നാണ് മുന്‍പൊരു അഭിമുഖത്തില്‍ സെറീന് വെളിപ്പെടുത്തിയത്.

ഒരു നടന്റെ ഭാര്യയായത് കൊണ്ട് തന്നെ അദ്ദേഹത്തെ താന്‍ മനസിലാക്കിയിരുന്നു. ഇന്നല്ലെങ്കില്‍ നാളെ അദ്ദേഹം എന്നിലേക്ക് തന്നെ മടങ്ങി വരുമെന്ന് ഞാന്‍ കരുതി. അതിനെ നേരിടാനുള്ള ക്ഷമയും ശക്തിയും എനിക്കന്ന് ഉണ്ടായിരുന്നതായിട്ടും അഭിമുഖത്തില്‍ സെറിന്‍ പറഞ്ഞു.
'എനിക്കെന്റെ ഭര്‍ത്താവിനെ നന്നായി അറിയാമായിരുന്നു. ഒരുപക്ഷേ അദ്ദേഹം തളര്‍ന്ന് പോയിട്ടുണ്ടാകാം. ഒരു നടന്റെ ഭാര്യയെന്ന നിലയില്‍ ആദ്യം വേണ്ടത് ക്ഷമയാണ്. അതുപോലെ അദ്ദേഹം നമ്മളിലേക്ക് തന്നെ മടങ്ങി വരുമെന്ന് അറിയാനുള്ള ബോധ്യവും ശക്തിയും ഉണ്ടായിരിക്കണമെന്നും', സെറീന് കൂട്ടിച്ചേര്‍ത്തു.
സഞ്ജയുമായിട്ടുള്ള ബന്ധം ഇതോടെ അവസാനിച്ചു എന്ന് എപ്പോഴെങ്കിലും തോന്നിയിരുന്നോ എന്ന ചോദ്യത്തിനും നടനാണ് വിശദീകരണം നല്കി.

'വിശ്വസ്തയും സ്നേഹനിധിയുമായിട്ടുള്ള ഭാര്യയായതിനാല്‍ തനിക്കങ്ങനെ തോന്നിയിട്ടില്ലെന്നാണ് നടന് പറഞ്ഞത്. സഞ്ജയ് തന്റേതാണെന്ന ഉറപ്പുണ്ടായിരുന്നതിനാല്‍ തനിക്കും വിഷമിക്കേണ്ടതായി വന്നിട്ടില്ലെന്ന് സെറീനും പറഞ്ഞു.
ആദ്യമായിട്ടല്ല, അതിന് മുന്‍പും ശേഷവും സഞ്ജയിയോട് ഇഷ്ടവും അടുപ്പവും തോന്നിയ ഒരുപാട് സ്ത്രീകളുണ്ടായിരുന്നു. അവരൊക്കെ അദ്ദേഹത്തിലേക്ക് വീണെന്ന് പറയാം. എന്നാല്‍ അദ്ദേഹം എപ്പോഴും എന്റേത് മാത്രമായിരുന്നു. എന്നും താരപത്നി വെളിപ്പെടുത്തി.

സിനിമയിലേക്ക് എത്തിയതിന് പിന്നാലെയാണ് സഞ്ജയ് ഖാന് ആദ്യം വിവാഹം കഴിക്കുന്നത്. പിന്നീട് സീനത്ത് അമാനുമായി ഇഷ്ടത്തിലാവുകയും ഇരുവരും ഒരു വര്‍ഷം ദമ്പതിമാരാവുകയും ചെയ്തു. എന്നാല്‍ പിന്നീട് ആ ബന്ധം തന്നെ അവസാനിപ്പിച്ച് രണ്ടായി പിരിഞ്ഞു. പ്രണയബന്ധത്തിലേക്ക് പോയിട്ടും നടന് തിരികെ ആദ്യ ഭാര്യയിലേക്ക് തന്നെ എത്തിയെന്നുള്ളതാണ് കൗതുകരമായ കാര്യം.
സഞ്ജയുമായി പിരിഞ്ഞതിന് ശേഷം സീനത്തും മറ്റൊരു വിവാഹം കഴിച്ചു. ആ ബന്ധത്തില്‍ രണ്ട് മക്കളും ജനിച്ചെങ്കിലും ഭര്‍ത്താവ് പെട്ടെന്ന് മരിച്ച് പോവുകയായിരുന്നു.
-
മലയാളം അറിഞ്ഞ് വളരുന്ന മകൾ; അസിനും മകളും കേരളത്തിലെത്തിയപ്പോൾ; ചിത്രങ്ങൾ വൈറൽ
-
'ശവപറമ്പില്‍ നിന്ന് വാങ്ങിയ മകള്‍ക്കായി ദിലീപ് ചെയ്തത് മറക്കില്ല'; നടനായി പ്രാർഥിച്ചതിന് പലരും പഴിച്ച അമ്മ!
-
സൂപ്പര്‍താരങ്ങളുടെ നായികയായിരുന്നു; തിരിച്ച് വരവ് മിനിസ്ക്രീനിലേക്കും, നടി റാണിയുടെ പുതിയ വിശേഷങ്ങളിങ്ങനെ