കരീനയ്ക്ക് രാഹുൽ ഗാന്ധിയെ മതി, പ്രിയങ്കയ്ക്ക് വില്യം രാജകുമാരൻ; പ്രണയിക്കാൻ താരങ്ങൾ ആഗ്രഹിക്കുന്നത് ഇവരെ
സെലിബ്രിറ്റി ചാറ്റ് ഷോ കള്‍ ചിലപ്പോള്‍ വിമര്‍ശനങ്ങളിലേക്കും വിവാദങ്ങളിലേക്കുമൊക്കെ പോവാറുണ്ട്. അവാതരകര്‍ ചൊടിപ്പിക്കുന്ന രീതിയിലുള്ള ചോദ്യങ്ങള്‍ ചോദിച്ചാല്‍ താരങ്ങളും അത്തരം ഉത്തരം നല്‍കും. ചില അഭിമുഖങ്ങള്‍ പില്‍ക്കാലത്ത് ചിരി പടര്‍ത്തുന്ന നിലയിലേക്കാണ് എത്താറുള്ളത്. ഇപ്പോഴിതി നടി സിമി ഗരേവാളിന്റെ ചാറ്റ് ഷോ യില്‍ പങ്കെടുത്ത ചില താരങ്ങളുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയ പേജിലൂടെ വൈറലാവുന്നത്. വര്‍ഷങ്ങള്‍ പഴക്കമുള്ള വീഡിയോ സിമി തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ പുറത്ത് വിട്ടതോടെയാണ് അത് ചര്‍ച്ചയായത്.
ബോളിവുഡില്‍ നിന്നും രാകേഷ് റോഷന്‍, ഗോവിന്ദ, പ്രിയങ്ക ചോപ്ര, ജാക്കി ഷെറഫ്, അമീഷ പട്ടേല്‍, കരീന കപൂര്‍ തുടങ്ങി നിരവധി താരങ്ങള്‍ സിമിയുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയിട്ടുണ്ട്. അവരോടൊക്കെ സമാനമായ ചില ചോദ്യങ്ങള്‍ സിമി ചോദിച്ചിട്ടുണ്ട്. അതില്‍ പ്രധാനപ്പെട്ട ചോദ്യം ഡേറ്റിംഗ് നടത്താന്‍ ഇഷ്ടമുള്ള താരം ആരാണെന്നുള്ളത്. അത്തരത്തില്‍ താരങ്ങള്‍ പറഞ്ഞ മറുപടി വായിക്കാം..
ഈ ലോകത്തുള്ള ആരെ വേണമെങ്കിലും ഡേറ്റിങ് നടത്താമെന്ന് പറഞ്ഞാല്‍ ആരെ തിരഞ്ഞെടുക്കും എന്നാണ് അവതാരക താരങ്ങളോട് ചോദിച്ചത്. രാകേഷ് റോഷന്‍ നടി രേഖയുടെ പേരാണ് പറഞ്ഞത്. പിന്നീടൊരിക്കല്‍ ഗോവിന്ദയും രേഖ എന്ന പേര് പറഞ്ഞു. താന്‍ രേഖാജിയുടെ വലിയ ഫാന്‍ ആണെന്നാണ് ഗോവിന്ദ പറഞ്ഞത്. ഇതോടെ നിങ്ങളും രാകേഷ് റോഷനും തമ്മില്‍ ഇതിന്റെ പേരിലൊരു മത്സരം നടത്തേണ്ടി വരുമെന്ന് സിമി തമാശ രൂപേണ പറയുന്നു.

കരീന കപൂറിനോടുള്ള ചോദ്യത്തിന് വിവാദങ്ങളുണ്ടാവുമോ എന്ന് പറഞ്ഞ് കൊണ്ട് രാഷ്ട്രീയക്കാരന്‍ രാഹുല്‍ ഗാന്ധിയെ ഇഷ്ടമാണെന്നാണ് നടി പറഞ്ഞത്. രാഹുല്‍ ഗാന്ധിയുടെ പേര് തന്നെയാണ് നടി അമീഷ പട്ടേലും പറഞ്ഞത്. സഞ്ജയ് ലീല ബന്‍സാലി മാധൂരി ദീക്ഷിതിന്റെ പേര് പറഞ്ഞപ്പോള്‍ നടന്‍ ജാക്കി ഷെറഫ് സുസ്മിത സെന്നിന്റെ പേര് പറഞ്ഞു.
ബ്രീട്ടിഷ് രാജകുടുബംത്തില്‍ നിന്നും രാജകുമാരന്‍ വില്യമിനെയാണ് നടി പ്രിയങ്ക ചോപ്ര തിരഞ്ഞെടുത്തത്. എനിക്ക് അദ്ദേഹത്തിന്റെ കൂടെ ഡേറ്റ് ചെയ്യണമെന്നാണ് ആഗ്രഹം.
അന്ന് 23 വയസുള്ള വില്യമിന്റെ റോയല്‍റ്റി എങ്ങനെയാണെന്ന് അറിയാന്‍ താല്‍പര്യമുണ്ടെന്നാണ് പ്രിയങ്ക പറഞ്ഞത്. രസകരമായ ഈ അഭിമുഖം 1997 ലാണ് നടക്കുന്നത്. സിനിമയിലെ പ്രമുഖ താരങ്ങളെയൊക്കെ വിളിച്ച് വരുത്തി എന്റര്‍ടെയിന്‍മെന്റായ ചോദ്യങ്ങള്‍ ചോദിക്കുകയായിരുന്നു സിമിയുടെ ലക്ഷ്യം.


Click it and Unblock the Notifications