»   »  പത്മാവതിക്കായി സഞ്ജയ് ലീലാ ബെന്‍സാലി സംഗീതം ചിട്ടപ്പെടുത്തുന്നു

പത്മാവതിക്കായി സഞ്ജയ് ലീലാ ബെന്‍സാലി സംഗീതം ചിട്ടപ്പെടുത്തുന്നു

Posted By: Dyuthi
Subscribe to Filmibeat Malayalam

ബോളിവുഡ് സംവിധായകനായ സഞ്ജയ് ലീലാ ബെന്‍സാലി സംഗീതം ചിട്ടപ്പെടുത്തുന്നു. പുറത്തിറങ്ങാനിരിക്കുന്ന പത്മാവതിയ്ക്ക് വേണ്ടിയുള്ള സംഗീതമാണ് ബെന്‍സാലി ചിട്ടപ്പെടുത്തുന്നത്. ചരിത്രസംഭവത്തെ അടിസ്ഥാനമാക്കിയുള്ള ചിത്രമാണ് പത്മാവതി. സംഗീതത്തിന് പ്രാധാന്യം നല്‍കിയുള്ള ബെന്‍സാലിയുടെ പതിവ് ശൈലിയ്ക്ക് കരുത്തുപകരുന്നതാവും പത്മാവതിയും.

Read also: ദീപികയുടെ പേര് പ്രസിദ്ധീകരിച്ചത് തെറ്റി, പ്രമുഖ മാസികയ്ക്ക് ട്രോള്‍ പൂരം

ബെന്‍സാലിയുടെ ഗുസാരിഷ്, രാം ലീല, ബജിറാവോ മസ്താനി എന്നീ ചിത്രങ്ങളിലും സ്വയം ചിട്ടപ്പെടുത്തിയ ഗാനങ്ങളായിരുന്നു ഇടംപിടിച്ചത്. ദീപിക പദുക്കോണ്‍- രണ്‍വീര്‍ സിംഗ് ടീമാണ് ചിത്രത്തിന് വേണ്ടി ഒരുമിക്കുക എന്നാണ് അറിയുന്നതെങ്കിലും ഔദ്യോഗികമായ സ്ഥിരീകരണം ലഭിച്ചിട്ടില്ല. ഷാഹിദ് കപൂറിന്റെ പേരും ചിത്രത്തിനൊപ്പം പറഞ്ഞുകേള്‍ക്കുന്നുണ്ടെങ്കിലും അന്തിമ തീരുമാനമായിട്ടില്ല.

aaa-24

സുല്‍ത്താന്‍ അലാവുദ്ദീന്‍ ഖില്‍ജിയുടെ കഥയെ അടിസ്ഥാനമാക്കിയുള്ള ചിത്രമാണ് പത്മാവതി. പത്മാവതിയായി ദീപികയും ഖില്‍ജിയായി രണ്‍വീറും അഭിയിക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചനകള്‍.

English summary
Sanjay Leela Bhansali planned to compose music for 'Padmavati'. Sanjay Leela Bhansali also made plans to cast Rabveer Singh and Deepika Padukon in his period drama called Padmavathi.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam