അമ്മയുടെ ഓർമകളിൽ വികാരഭരിതനായി സഞ്ജയ് ദത്ത്
ഇന്ത്യൻ സിനിമ ലോകത്തെ എക്കാലത്തെയും മികച്ച നടിമാരിൽ ഒരാളാണ് നർഗീസ്. തൻ്റെ ആറാം വയസ്സിൽ അഭിനയ ജീവിതം തുടങ്ങിയ താരം ഇന്ത്യൻ സിനിമയുടെ സുവർണ്ണ കാലം എന്ന് അറിയപ്പെടുന്ന 1940 -1960 കാലഘട്ടങ്ങളിൽ നിരവധി ഹിറ്റുകളാണ് ബോളിവുഡിന് സമ്മാനിച്ചത്. നടിയുടെ മകനും പ്രശസ്ത ബോളിവുഡ് താരവുമായ സഞ്ജയ് ദത്ത് അടുത്തിടെ നൽകിയ അഭിമുഖം ഇപ്പോൾ ജനശ്രദ്ധ നേടുകയാണ്.

കെ ജി എഫ് ചാപ്റ്റർ 2 റിലീസിൻ്റെ ഭാഗമായി സഞ്ജയ് നൽകിയ അഭിമുഖത്തിലാണ് തൻ്റെ അമ്മയുടെ ഓർമകൾ താരം പങ്കുവെച്ചത്. കെ ജി എഫ് ആദ്യ ഭാഗത്തിൽ യാഷിന് തൻ്റെ അമ്മയുമായുള്ള ബന്ധം അതി മനോഹരമായാണ് ചിത്രത്തിൽ കാണാൻ സാധിക്കുന്നത് ഇതുമായി ബന്ധപെടുത്തിയാണ് സഞ്ജയ് ദത്തിനോട് അമ്മയെ പറ്റി അവതാരകൻ ചോദിച്ചത് .
അമ്മ നർഗീസിനെ പറ്റി വികാരഭരിതനായാണ് സഞ്ജയ് സംസാരിച്ചത്. 1981 മെയ് 3-നാണ് നർഗീസ് ദത്ത് തൻ്റെ സ്വർഗീയ വാസസ്ഥലത്തേക്ക് ഈ ലോകം വിട്ട് പോയത്. അമ്മയെ താൻ വളരെ സ്നേഹത്തോടെയാണ് ഓർക്കുന്നതെന്നും അമ്മയോടൊപ്പമുള്ള ഓർമ്മകൾ താൻ നെഞ്ചിലേറ്റി കഴിയുകയാണെന്നും അദ്ദേഹം അഭിമുഖത്തിൽ വ്യക്തമാക്കി. നർഗീസിനെ സഞ്ജയ് ദത്ത് 'മോസ്റ്റ് അമേസിംഗ് മദർ ' എന്നാണ് അഭിമുഖത്തിൽ വിശേഷിപ്പിച്ചത്.
"ഞങ്ങൾ അവളെ വളരെ സ്നേഹത്തോടെ ഓർക്കുന്നു. ഞാൻ മാത്രമല്ല എൻ്റെ രണ്ട് സഹോദരിമാരും. 'അമ്മ അൽപ്പം നേരത്തെയാണ് ഞങ്ങളെ വിട്ട് പോയത്, പക്ഷേ ഞങ്ങൾക്ക് അമ്മയെ പറ്റിയുള്ള ഓർമ്മകൾ വളരെ വിലപ്പെട്ടതാണ്. നിങ്ങൾക്കറിയാമോ എന്റെ അമ്മേയെക്കുറിച്ച്... ഏറ്റവും അത്ഭുതകരമായ അമ്മ. "... വികാരഭരിതനായി സഞ്ജയ് ദത്ത് പറഞ്ഞു.
തൻ്റെ അമ്മയെക്കുറിച്ച് കൂടുതൽ സംസാരിച്ച ദത്ത് , അവർ തങ്ങളെ വളർത്താനായി അവരുടെ കരിയർ ഉന്നതിയിൽ ഉപേക്ഷിച്ചുവെന്നും. അവർ തന്നെയും സഹോദരിമാരെയും നല്ല മനുഷ്യരായി വളർത്തിയെന്നും കൂട്ടിച്ചേർത്തു. അമ്മയെ താനും സഹോദരിമാരും വളരെ അധികം മിസ് ചെയ്യുന്നു എന്നും അവരെ ഒരുപാട് സ്നേഹിക്കുന്നു എന്നും സഞ്ജയ് പറഞ്ഞു.
നർഗീസിൻ്റെ ജന്മവാർഷിക ദിനത്തിൽ സഞ്ജയ് ദത്ത് തൻ്റെ അമ്മയെ ഓർത്ത് ഹൃദയസ്പർശിയായ ഒരു പോസ്റ്റ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരുന്നു. തൻ്റെ പ്രിയപ്പെട്ട അമ്മയ്ക്കും സഹോദരങ്ങൾക്കും ഒപ്പമുള്ള ഒരു പഴയകാല ചിത്രം താരം പങ്കുവെച്ചിരുന്നു. ഫോട്ടോ ഷെയർ ചെയ്തുകൊണ്ട് ദത്ത് എഴുതിയത് ഇങ്ങനെയാണ്, "നിങ്ങളെപ്പോലെ മറ്റാരുമില്ല. ജന്മദിനാശംസകൾ മാ."
സഞ്ജയ്‌ക്ക് തൻ്റെ അമ്മയുമായുള്ള ബന്ധം ബോളിവുഡ് പണ്ടേ മനസിലാക്കിയിട്ടുള്ളതാണ്. അമ്മ നര്‍ഗീസ് ദത്ത് മരിച്ച ശേഷം വിഷമം താങ്ങാൻ കഴിയാതെ താൻ മയക്ക് മരുന്നുകളെ ആശ്രയിച്ചു എന്ന് സഞ്ജയ് ദത്ത് മുൻപ് വെളിപ്പെടുത്തിയിട്ടുണ്ട്.
ആ നാളുകളില്‍ താൻ ഉപയോഗിക്കാത്ത മയക്കുമരുന്നുകള്‍ ഉണ്ടായിരുന്നില്ല എന്നും. ആദ്യമൊക്കെ അച്ഛന് ഇക്കാര്യം അറിയില്ലായിരുന്നു എന്നും . പിന്നീട് തനിക്ക് സ്വയം നിയന്ത്രിക്കാന്‍ കഴിയാതെ വന്നപ്പോള്‍ അച്ഛന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നുവെന്നും സഞ്ജയ് മുൻകാല അഭിമുഖങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്.
അഭിമുഖത്തിൽ താരം തൻ്റെ കാൻസർ രോഗത്തെ പറ്റിയും തുറന്ന് സംസാരിച്ചു. താൻ ഒരു കാൻസർ രോഗിയാണെന്നും താൻ അത് ആരോടും മറച്ച് വെക്കാറില്ലെന്നും ക്യാന്സര് രോഗിയാണെന്ന് പറയുന്നതിൽ നാണിക്കേണ്ടതില്ലെന്നും സഞ്ജയ് വ്യക്തമാക്കി.
Recommended Video
സഞ്ജയ് ദത്ത് തകർത്ത് അഭിനയിച്ച കെ. ജി. എഫ്. ചാപ്റ്റർ 2 ഇന്ന് തീയറ്റേറുകളിൽ റിലീസ് ചെയ്തു . സഞ്ജയ് ദത്ത് അവതരിപ്പിച്ച അധീര എന്ന വില്ലൻ കഥാപാത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. പ്രശാന്ത് നീൽ സംവിധാനം ചെയ്ത ചിത്രത്തിൽ യാഷും രവീണ ടണ്ടനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.


Click it and Unblock the Notifications