ഇന്ത്യയുടെ അടുത്ത വിസ്മയ ചിത്രം സഞ്ജുവാണ്! കോടികള്‍ വാരിക്കൂട്ടിയ ചിത്രം ബാഹുബലിയെയും മറികടന്നു..

ബോളിവുഡിലെ വിവാദ നായകന്‍ സഞ്ജയ് ദത്തിന്റെ ജീവിതകഥയെ ആസ്പദമാക്കി നിര്‍മ്മിച്ച സിനിമയാണ് സഞ്ജു. ജീവിച്ചിരിക്കുമ്പോള്‍ സ്വന്തം കഥ സിനിമയാക്കി കാണാനുള്ള ഭാഗ്യവും സഞ്ജയ്ക്ക് കിട്ടിയിരുന്നു. രണ്‍ബീര്‍ കപൂറായിരുന്നു ചിത്രത്തിലെ നായകന്‍. രാജ്കുമാര്‍ ഹിരാനിയാണ് സംവിധാനം ചെയ്ത സിനിമ ജൂണ്‍ അവസാനത്തോടെയായിരുന്നു തിയറ്ററുകളിലേക്ക് എത്തിയത്.

രണ്‍ബീറിനൊപ്പം പരേഷ് റാവല്‍, വിക്കി കൗശല്‍, മനീഷ കൊയ്രാള, ദിയ മിര്‍സ, സോനം കപൂര്‍, അനുഷ്‌ക ശര്‍മ്മ, പിയൂഷ് മിത്ര തുടങ്ങി ബോളിവുഡില്‍ നിന്നും വമ്പന്‍ താരനിരയാണ് സിനിമയിലുള്ളത്. റിലീസ് ദിവസം മുതല്‍ സഞ്ജു ബോക്സോഫീസില്‍ മിന്നുന്ന പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഇപ്പോള്‍ വലിയൊരു റെക്കോര്‍ഡ് തുകയിലേക്ക് സിനിമ എത്തിയിരിക്കുകയാണ്.

സഞ്ജു

സഞ്ജു

ജൂണ്‍ 29 നായിരുന്നു സഞ്ജയ് ദത്തായി രണ്‍ബീര്‍ കപൂര്‍ വേഷം മാറി എത്തിയത്. സഞ്ജയ് അല്ലെന്ന് ആരും പറയില്ല. അത്രയധികം രൂപം മാറാന്‍ രണ്‍ബീറിന് കഴിഞ്ഞിരുന്നു. സഞ്ജയ് ദത്തിന്റെ ജീവിതത്തില്‍ സംഭവിച്ച എല്ലാ കാര്യങ്ങളും അതുപോലെ തന്നെ പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ സംവിധായകന്‍ രാജ്കുമാര്‍ ഹിരാനിയ്ക്ക് കഴിഞ്ഞിരുന്നു. ഇന്ത്യന്‍ സിനിമയിലെ മറ്റൊരു വിസ്മയമായി മാറാനുള്ള തയ്യാറെടുപ്പിലാണ് സഞ്ജു. ആദ്യ ദിനം മുതല്‍ പിന്നീടിങ്ങോട്ട് കളക്ഷന്‍ കോടികള്‍ മറികടന്നിരിക്കുകയാണ്.

സഞ്ജു വിജയത്തിലേക്ക്..

സഞ്ജു

റിലീസിനെത്തി ഒരാഴ്ച കഴിയുമ്പോള്‍ സഞ്ജു ബോക്സോഫീസില്‍ വലിയ വിജയം കണ്ടെത്തിയിരിക്കുകയാണ്. ഫസ്റ്റ് ഡേ 34.75 കോടിയായിരുന്നു സിനിമയ്ക്ക് ലഭിച്ചത്. രണ്ടാം ദിവസം 38.60 കോടി നേടിയ സിനിമ മൂന്നാം ദിവസം 46.71 കോടി രൂപയായിരുന്നു സ്വന്തമാക്കിയത്. ആദ്യ മൂന്ന് ദിവസം കൊണ്ട് നൂറ് കോടി മറികടന്ന് 120.06 കോടി എന്ന നിലയിലേക്ക് എത്തിയിരുന്നു. ബോളിവുഡില്‍ കോടികള്‍ വാരിക്കൂട്ടുന്ന സല്‍മാന്‍ ഖാനെ പിന്തള്ളിയാണ് സഞ്ജുവിന്റെ യാത്ര. സല്‍മാന്‍ ഖാന്റെ റേസ് 3യ്ക്ക് ആദ്യ ദിനം കിട്ടിയത് 29.17 കോടിയായിരുന്നു.

ബാഹുബലിയെ പൊട്ടിച്ചു..

ബാഹുബലിയെ പൊട്ടിച്ചു..

ഇന്ത്യന്‍ സിനിമയില്‍ വിസ്മയമായി മാറിയ ബാഹുബലിയുടെ റെക്കോര്‍ഡും സഞ്ജു തകര്‍ത്തിരുന്നു. മൂന്ന് ദിവസം കൊണ്ട് (ആദ്യ ഞായറാഴ്ച) 46.71 കോടി നേടി ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന സിനിമയായി സഞ്ജു മാറി. ബാഹുബലിയ്ക്ക് 46.50 ആയിരുന്നു. മള്‍ട്ടിപ്ലെക്‌സുകളില്‍ നിന്നും മറ്റുള്ള കണക്കുകള്‍ കൂടി നോക്കുമ്പോള്‍ മൂന്ന് ദിവസം കൊണ്ട് 150 കോടി രൂപയും സഞ്ജു മറി കടന്നിരുന്നു. സഞ്ജുവിനും കേരളത്തിലും വലിയ സ്വീകരണം തന്നെയായിരുന്നു ലഭിച്ചത്. കൊച്ചി മള്‍ട്ടിപ്ലെക്സില്‍ 22 പ്രദര്‍ശനമാണ് സിനിമയ്ക്ക് കിട്ടിയിരിക്കുന്നത്. ആദ്യ മൂന്ന് ദിവസങ്ങളില്‍ മോശമില്ലാത്ത പ്രകടനം നടത്തിയ സിനിമ 18.27 ലക്ഷമാണ് കൊച്ചിന്‍ മള്‍ട്ടിപ്ലെക്സില്‍ നിന്നും മൂന്ന് ദിവസം കൊണ്ട് നേടിയത്.

 ഏഴ് ദിവസത്തെ കളക്ഷന്‍

ഏഴ് ദിവസത്തെ കളക്ഷന്‍

ഒരാഴ്ച പിന്നിടുമ്പോള്‍ 200 കോടി രൂപ ചിത്രം നേടിയിരിക്കുകയാണ്. സഞ്ജു കളക്ഷന്റെ കാര്യത്തില്‍ ഇനിയും പുതിയ റെക്കോര്‍ഡുകള്‍ നേടാന്‍ സാധ്യതയുണ്ടെന്നാണ് മുംബൈ ഫിലിം ഇന്‍ഡസ്ട്രിയില്‍ നിന്നുമുള്ള പ്രഥാമിക റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 4200 സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തിരുന്നത്. ആദ്യ ആഴ്ച ബാഹുബലി 246 കോടിയായിരുന്നു നേടിയത്. 208 കോടി നേടിയ സുല്‍ത്താന്‍, 206 കോടി നേടിയ ടൈഗര്‍ സിന്ദാ ഹൈ, എന്നീ സിനിമകളാണ് പിന്നാലെയുള്ളത്. ഈ സിനിമകള്‍ക്ക് ഒപ്പം തന്നെയാണ് സഞ്ജു ഇപ്പോള്‍ എത്തിയിരിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X