അയാളൊരു ഗേ ആയിരുന്നുവെന്ന് പിന്നീട് മനസിലായി! മീടു വെളിപ്പെടുത്തലുമായി റേസ് 3 നടന്‍
ബോളിവുഡ് സിനിമാലോകത്തുനിന്നുളള മീടു വെളിപ്പെടുത്തലുകള്‍ ദിവസേന കത്തിക്കയറുകയാണ്. തൊഴിലിടത്തില്‍ നിന്നും അല്ലാതെയും തങ്ങള്‍ നേരിട്ട മോശം അനുഭവങ്ങളായിരുന്നു ചിലര്‍ പങ്കുവെച്ചിരുന്നത്. ആഷിഖ് ബനായ അപ്നേയിലൂടെ ശ്രദ്ധേയായ തനുശ്രീ ദത്തയുടെ വെളിപ്പെടുത്തലിനു ശേഷമായിരുന്നു ഇന്ത്യയില്‍ മീ ടു ക്യാംപെയ്ന്‍ വീണ്ടും സജീവമായി മാറിയിരുന്നത്. പ്രേക്ഷകരെയും സിനിമാ ലോകത്തെയും ഒന്നടങ്കം ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായാണ് താരങ്ങള്‍ രംഗത്തെത്തിയിരുന്നത്.
തനുശ്രീക്ക് പിന്നാലെയായിരുന്നു ബോളിവുഡില്‍ നിന്നും തെന്നിന്ത്യയില്‍ നിന്നുമായി കൂടുതല്‍ താരങ്ങളും എത്തിയിരുന്നത്. നടിമാരുടെ വെളിപ്പെടുത്തലിനെ ഒരേസമയം അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തുവന്നിരുന്നു. നടിമാര്‍ക്ക് പിന്നാലെ ബോളിവുഡില്‍നിന്നും ചില നടന്മാരും മീടു വെളിപ്പെടുത്തലുമായി എത്തിയിരുന്നത്. ഇതില്‍ എറ്റവുമൊടുവിലായി ബോളിവുഡ് യൂവനടന്‍ സഖിബ് സലീം ആയിരുന്നു രംഗത്തെത്തിയിരുന്നത്.

മീടു വെളിപ്പെടുത്തലുമായി യുവനടന്‍
സല്‍മാന്‍ ഖാന്‍ ചിത്രം റേസ് 3യിലൂടെ ശ്രദ്ധേയനായ യുവനടനാണ് സഖിബ് സലീം. മുജ്‌സേ ഫ്രണ്ട്ഷിപ്പ് കരോഗെ എന്ന ചിത്രത്തിലൂടെയായിരുന്നു നടന്‍ ബോളിവുഡില്‍ അരങ്ങേറിയിരുന്നത്. നുപുര്‍ അസ്താന സംവിധാനം ചെയ്ത ചിത്രത്തില്‍ നായകവേഷത്തിലായിരുന്നു നടന്‍ എത്തിയിരുന്നത്. തുടര്‍ന്ന് ശ്രദ്ധേയ വേഷങ്ങളില്‍ നടന്‍ ബോളിവുഡില്‍ അഭിനയിച്ചിരുന്നു. കരിയറിന്റെ തുടക്കത്തില്‍ തനിക്ക് സംഭവിച്ചൊരു കാര്യമായിരുന്നു അടുത്തിടെ സഖിബ് വെളിപ്പെടുത്തിയിരുന്നത്.

കരിയര്‍ ആരംഭിക്കുന്ന സമയം
തനിക്ക് ഇരുപത്തിയൊന്ന് വയസുളളപ്പോഴായിരുന്നു സംഭവം നടന്നതെന്ന് സഖിബ് പറയുന്നു. അന്ന് സിനിമാ കരിയര്‍ ആരംഭിക്കുന്ന സമയമായിരുന്നു. ആ നടന്റെ പേര് വെളിപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്റെ കൈ അയാളുടെ പാന്‍റ്സിന് അകത്തേക്ക് വെക്കാന്‍ ശ്രമിക്കുകയായിരുന്നു.പെട്ടെന്നു തന്നെ ഞാനതില്‍ നിന്നും ഒഴിഞ്ഞുമാറി. സഖിബ് പറയുന്നു.

അയാളൊരു ഗേ ആയിരുന്നു
ഞാനയാളെ തള്ളിമാറ്റുകയും മര്‍ദ്ദിക്കുകയും ചെയ്തു. പിന്നീടായിരുന്നു അറിഞ്ഞത് അയാളൊരു ഗേ ആയിരുന്നുവെന്ന്. അയാള്‍ക്ക് മുന്നറിയിപ്പ് നല്‍കിയ ശേഷം പെട്ടെന്ന് തന്നെ ഞാന്‍ അവിടെ നിന്ന് ഇറങ്ങിപ്പോയി. എന്നാല്‍ ആ സംഭവം എന്നെ ആകെ ഞെട്ടിച്ചുകളഞ്ഞിരുന്നു.സഖിബ് സലീം പറയുന്നു.

എനിക്കും ഗേ സുഹൃത്തുക്കള്‍ ഉണ്ട്
എനിക്കും ഗേ സുഹൃത്തുക്കള്‍ ഉണ്ടെന്നും എന്നാല്‍ അവര്‍ എല്ലാം എന്റെ നല്ല സുഹൃത്തുക്കളാണെന്നും സഖിബ് പറയുന്നു. മനുഷ്യന്റെ ലൈംഗികത്വമല്ല. ഒരുവന്റെ മാനസിക കാഴ്ടപ്പാടാണ് മാറേണ്ടത്. ഇത്തരം അതിക്രമങ്ങള്‍ പെണ്‍കുട്ടികള്‍ക്ക് നേരെ മാത്രമല്ല.ആണ്‍കുട്ടികള്‍ക്കു നേരെയും നടക്കുന്നുണ്ട്. സഖിബ് സലീം പറഞ്ഞു.


Click it and Unblock the Notifications











