അയാൾ എന്റെ അടുത്തു വന്നിരുന്നു!! ശരീരഭാഗത്ത് സ്പർശിക്കാൻ ശ്രമിച്ചു, മീ ടൂ വെളിപ്പെടുത്തലുമായി നടൻ
നടിമാർക്ക് ഞെട്ടിപ്പിക്കുന്ന വെഴിപ്പെടുത്തലുമായി യുവനടൻ
മീടു ക്യാംപെയ്നുകൾ സമൂഹത്തിൽ ശക്തി പ്രാപിച്ചു വരുകയാണ്. ഞെട്ടിപ്പിക്കുന്നതും ഒറ്റപ്പെട്ടതുമായ നിരവധി സംഭവങ്ങളാണ് ദിനം പ്രതി പുറത്തു വന്നുകൊണ്ടിരിക്കുന്നത്. സിനിമ മേഖലയിലെ വനിത കഴിഞ്ഞ കുറെ വർഷങ്ങളായി അനുഭവിച്ചു വരുന്ന ദുരിത പീഡനങ്ങളാണ് മീടു മൂവ്മെന്റെിലൂടെ അവർ തുറന്നടിക്കുന്നത്. ഹോളിവുഡിൽ തുടങ്ങി ബോളിവുഡിലും തെന്നിന്ത്യൻ സിനിമാ ലോകത്തും മീടൂ വൻ ചലനം സൃഷ്ടിച്ചിട്ടുണ്ട്. പലരുടേയും തനി നിറമാണ് ഈ ക്യാംപെയ്നിലൂടെ പുറത്തു വരുന്നത്.
സിനിമയിൽ സ്ത്രീകൾ മാത്രമല്ല പുരുഷൻമാരും ലൈംഗീകാതിക്രമങ്ങൾക്ക് ഇരയാകുന്നുണ്ട്. അത് പലരും മൂടി വയ്ക്കാനാണ് ശ്രമിക്കാറുള്ളത്. ഇപ്പോഴിത ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ബോളിവുഡിലെ യുവ നടൻ സാഖിബ് സലീമാണ് രംഗത്തെത്തിയിട്ടുണ്ട്. മീടൂവിനേക്കാലും ഞെട്ടിപ്പിക്കുന്ന അനുഭവമാണ് സാഖിബ് തുറന്നു പറഞ്ഞിരിക്കുന്നത്.

ഒരാൾ അപമാനിക്കാൻ ശ്രമിച്ചു
ഉത്തരവാദിയുടെ പേര് എടുത്തു പറയാതെയായിരുന്നു നടന്റെ വെളിപ്പെടുത്തൽ. അഭിനയരംഗത്തേയ്ക്ക് കാലെടുത്തു വച്ച തുടക്ക കാലത്തായിരുന്നു നടന് ഇത്തരത്തിലുളള ഒരു സംഭവം നേരിടേണ്ടി വന്നത്. ആരുടേയും പേര് എടുത്തു പറയാൻ താൻ ഉദ്യോഗിക്കുന്നില്ലെന്നും സാഖിബ് പറഞ്ഞു. ഇരുപതാം വയസിലായിരുന്നു സാഖിബ് ബോളിവുഡിൽ അരങ്ങേയറ്റം കുറിച്ചത്.

21 വയസ്
തനിയ്ക്ക് ഇരുപത്തിയെന്ന് വയസ്സുമാത്രമായിരുന്നു അന്നത്തെ പ്രായം. സിനിമ അഭിനയം തുടങ്ങിയ കാലമായിരുന്നു അത്. അപ്പോഴാണ് തനിയ്ക്ക് ഇത്തരത്തിലുള്ള അപമാനശ്രമം ഉണ്ടായതെന്ന് നടൻ പറഞ്ഞു. സിനിമയിൽ ഒട്ടനവധി സ്വവർഗാനുരാഗികളുണ്ട്. ഒരിക്കൽ ഒരാൾ തന്റെ പാന്റിന്റെ ഉള്ളിലൂടെ കൈ കടത്താൻ ശ്രമിച്ചു. ഉടൻ തന്നെ അയാളെ താൻ തള്ളി മറ്റുകയായിരുന്നു. ആ വ്യക്തി ഒരു സ്വവർഗാനുരാഗിയായിരുന്നു.

വല്ലാത്തൊരു അനുഭവം
ജീവിതത്തിലെ ഒരു വല്ലാത്ത് അനുഭവമായിരുന്നു അതെന്ന് നടൻ പറഞ്ഞു. വർഷങ്ങൾക്ക് ശേഷം അതിനെ കുറിച്ച് ഇന്നും ഓർക്കുമ്പോൾ ശരിയ്ക്കും ദേഷ്യം വരാറുണ്ടെന്നും സാഖിബ് പറഞ്ഞു. അന്ന് തനിയ്ക്ക് ഇരുപത്തിയെന്ന് വയസ്സു മാത്രമായിരുന്നു പ്രായം. അതുകൊണ്ട് തന്നെ അന്ന് ഞാൻ ശരിയ്ക്കും ഭയന്നിരുന്നു. എന്നാൽ സിനിമ മേഖലയിൽ ഇത് ഒറ്റപ്പെട്ട സംഭവമല്ല. പലർക്കും സമാനമായ ഇത്തരത്തിലുളള അനുഭവങ്ങൾ ഉണ്ടായി കാണുമെന്നും നടൻ പറഞ്ഞു.

ശരീരം ഭാഗം കാണിച്ചു തരാമോ
നടൻ ആയുഷ്മാനും ഇത്തരത്തിലുള്ള ഒരു സംഭവം വെളിപ്പെടുത്തിയിരുന്നു. ഒരു സംവിധായകൻ തന്നോട് ലിംഗം കാണിച്ചു തരാൻ ആവശ്യപ്പെട്ടിരുന്നു. പിന്നെ ആയാൾ തന്നോട് മോശമായി പെരുമാറിയെന്നും താരം പറഞ്ഞു. താൻ ഇതിനെ ചിരിച്ചു കൊണ്ടാണ് നേരിട്ടത്. എന്തായാലും അയാളുടെ ആവശ്യം നടന്നില്ലെന്നും ആയുഷ്മാൻ കൂട്ടിച്ചേർത്തു.

രൺവീറിനും
സിനിമയുടെ തുടക്ക സമയത്ത് തനിയ്ക്കും ഇത്തരത്തിലുള്ള അനുഭവം ഉണ്ടായിട്ടുണ്ടെന്ന് രൺവീർ സിങ്ങും വെളിപ്പെടുത്തിയിരുന്നു. തന്നോട് ഒരാൾ മോശമായി പെരുമാറിയെന്നായിരുന്നു. എന്നാൽ ഇതിനെതിരെ ശക്തമായി തന്നെ പ്രതികരിച്ചിരുന്നെന്നും രൺവീർ അന്ന് പറഞ്ഞിരുന്നു. രൺവീറിന്റെ വെളിപ്പെടുത്തൽ ആരാധകരെ ഞെട്ടിപ്പിച്ചിരുന്നു.


Click it and Unblock the Notifications