6.4 ലക്ഷം രൂപയുടെ ഹാന്റ്ബാഗ് വാങ്ങിയ താരപുത്രി!!, ഇങ്ങനെ പോയാല്‍.....??
സിനിമ എന്നാല്‍ ചിലര്‍ക്ക് ആഡംബര ജീവിതം എന്ന് മാത്രമാണ് അര്‍ഥം. വിലകൂടിയ, ബ്രാന്റഡ് സാധനങ്ങള്‍ വാങ്ങുക, ആഡംബര വാഹനത്തില്‍ യാത്ര ചെയ്യുക തുടങ്ങി ഉപയോഗിക്കുന്ന നഖംവെട്ടി മുതല്‍ സഞ്ചരിക്കുന്ന വാഹനം വരെ ഏറ്റവും വിലകൂടിയത് നോക്കി വാങ്ങുന്ന നടീനടന്മാരും ഇവിടെയുണ്ട്.
ആറ് ലക്ഷം രൂപയ്ക്കാണ് ഒരു നടി ഹാന്റ്ബാഗ് വാങ്ങിയിരിയ്ക്കുന്നത്. മറ്റാരുമല്ല ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാന്റെ മകളും നടിയുമായ സാറ അലി ഖാന്‍ വാങ്ങിയ ഒരു ഹാന്റ് ബാഗിന്റെ വില 6.4 ലക്ഷം രൂപയാണത്രെ!!

കേദര്‍നാഥ് എന്ന ചിത്രത്തിലൂടെ ഇപ്പോള്‍ സിനിമാ ലോകത്തേക്ക് കടന്നിരിയ്ക്കുകയാണ് സാറ അലി ഖാന്‍. സുശാന്ത് സിംഗ് രാജ്പുത്ത് നായകനായ ചിത്രത്തെ കുറിച്ചും സാറ അലി ഖാന്റെ അഭിനയത്തെ കുറിച്ചും മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്.
കേദര്‍നാഥിന് ശേഷം ഇപ്പോള്‍ തന്റെ അടുത്ത ചിത്രത്തിന്റെ തിരക്കിലാണ് സാറ. സിംബ എന്ന ചിത്രത്തില്‍ രണ്‍വീര്‍ സിംഗാണ് നായകന്‍. ഡിസംബര്‍ 28ന് ചിത്രം തിയേറ്ററിലെത്തും. ഇങ്ങനെ പോയാല്‍ ഈ അഭിനയിച്ചു കിട്ടുന്ന കാശെല്ലാം ഇതുപോലെ ആഡംബര സാധനങ്ങള്‍ വാങ്ങാനേ തികയൂ എന്നാണ് ആരാധകര്‍ പറയുന്നത്.


Click it and Unblock the Notifications