താരപുത്രൻ സിനിമയിലേയ്ക്ക്? സഹോദരന്റെ എൻട്രിയെ കുറിച്ച് യുവനടി
നടൻ സെയ്ഫ് അലിഖാനും കുടുംബവും ബോളിവുഡ് പേജുകളിലെ സ്ഥിരം ചർച്ചയാണ്. മകളും നടിയുമായ സാറ മകൻ ഇബ്രാഹിം അലിഖാൻ, തൈമൂർ എന്നിവർ ബോളിവുഡ് കോളങ്ങളിൽ സ്ഥിരം സാന്നിധ്യമാണ്. സെയ്ഫിന്റെ ആദ്യ വിവാഹത്തിലെ മക്കളാണ് സാറയും ഇബ്രാഹിമും. അച്ഛന്റെ വഴിയെ സഞ്ചരിച്ച് മകൾ സിനിമയിൽ അടിത്തറ പാകി കഴിഞ്ഞു. വളരെ വേഗം തന്നെ യുവതാരങ്ങളിൽ പ്രധാനിയായി സ്ഥാനം പിടിക്കാൻ താരപുത്രിയ്ക്കായി. ഇനി പ്രേക്ഷകർക്ക് അറിയേണ്ടത് ഇബ്രാഹിമിന്റെ സിനിമ പ്രവേശനത്തെ കുറിച്ചാണ്.

ഇപ്പോഴിത സഹോദരന്റെ സിനിമ പ്രവേശനത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് സാറ. ബോളിവുഡ് സ്വപ്നം ഇബ്രാഹിമിനും ഉണ്ടെന്നാണ് സാറ പറയുന്നത്. എന്നാൽ പഠനം പൂർത്തിയാക്കിയതിന് ശേഷം മാത്രമായിരിക്കുമെന്ന് താരപുത്രി പറഞ്ഞു. അവന്‍ കോളേജില്‍ പോകാന്‍ പോലും തുടങ്ങിയിട്ടില്ല. അഭിനയം അവന് താല്‍പര്യമുള്ള കാര്യമാണ്. ലോസ് ആഞ്ചസില്‍ പോയി സിനിമ പഠിക്കാനും അവന്‍ ഒരുങ്ങുന്നുണ്ട്. അവന് എന്തെങ്കിലും ചെയ്യെണമെന്ന് തോന്നുകയാണെങ്കില്‍ അവന്‍ അത് ചെയ്യും" സാറ പറഞ്ഞു. കൊളംമ്പിയ സര്‍വകലാശാലയില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയതിന് ശേഷമാണ് സാറ ബോളിവുഡിൽ എത്തിയത്.
സാറയുടെ സോഷ്യൽ മീഡിയ പേജിലൂടെയാണ് ഇബ്രാഹിം പ്രേക്ഷകർക്ക് സുപരിചിതനാകുന്നത്. താരപുത്രിയുടെ ഇൻസ്റ്റഗ്രാം പേജുകളിലും മറ്റ് സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും സഹോദരനും ഉണ്ടാകും. ഇരുവരും തമ്മിലുള്ള രസകരമായ വീഡിയേകളും ചിത്രങ്ങളുമാകും നടി അധികവും പങ്കുവെയ്ക്കുക ദിവസങ്ങൾക്ക് മുൻപ് ഇരുവരുടേയും ബാല്യകാല ചിത്രം സാറ പങ്കുവെച്ചിരുന്നു.പറ്റുന്ന സമയത്തേയ്ക്ക് ഒരു തിരിഞ്ഞു നോട്ടം എന്ന തലക്കെട്ടോടെയാണ് സാറയെ ഉയർത്തി നിൽക്കുന്ന ഇബ്രാഹിമിന്റെ ചിത്രം പങ്കുവെച്ചത്. മികച്ച പ്രേക്ഷക അഭിപ്രായമായിരുന്നു ചിത്രത്തിന് ലഭച്ചത്. സഹോദരങ്ങള്‍ക്കിടയിലെ രസകരമായ മുഹൂർത്തം,. എന്നായിരുന്നു ഭൂരിഭാഗം കമന്റുകളും.
സഹോദരന്റെ പിറന്നാളിന് സാറ പങ്കുവെച്ച ചിത്രം ഏറെ വിവാദമായിരുന്നു. ഇബ്രാഹിമിനെപ്പം ബിക്കിനി ധരിച്ച് നിൽക്കുന്ന ചിത്രമായിരുന്നു സാറ പോസ്റ്റ് ചെയ്തത്.. മാലിയിൽ അവധി ആഘോഷത്തിനിടെ എടുത്തതായിരുന്നു ഇത്. സഹോദരനൊപ്പം ഇങ്ങനെ നില്‍ക്കാന്‍ നാണമില്ലേ എന്നാണ് സൈബറിടങ്ങളില്‍ നിന്നുള്ള ചോദ്യം. "ഒരു മുസ്ലിം ആയ താങ്കള്‍ എങ്ങനെ ഇതൊക്കെ ധരിച്ച് സഹോദരന് മുന്നില്‍ നില്‍ക്കുന്നു?", "അഭിനയം ഇഷ്ടമാണ് എന്നാല്‍ ഇത് കുറച്ച് കടന്നുപോയി" എന്നുള്ള കമന്റുകൾ അന്ന് ഉയർന്നിരുന്നു. എന്നാൽ ഇതിനോട് പ്രതികരിക്കാൻ സാറ തയ്യാറായിരുന്നില്ല.


Click it and Unblock the Notifications