ധനുഷിന്റെ നായികയായി താരപുത്രി, കൂടെ സൂപ്പർ താരവും, ചിത്രങ്ങൾ പുറത്ത്
ബോളിവുഡിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുളള താരമാണ് നടി സാറ അലിഖാൻ. ബോളിവുഡിലെ യുവാതാരങ്ങളിൽ പ്രധാനിയാണ് സാറ. ഇപ്പോൾ തെന്നിന്ത്യൻ സിനിമ കോളങ്ങളിൽ ചർച്ചയാകുന്നത് താരപുത്രിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റാണ്. തന്റെ പുതിയ ചിത്രത്തെ കുറിച്ചാണ് നടിയുടെ വെളിപ്പെടുത്തലെങ്കിലും അത് തെന്നിന്ത്യൻ പ്രേക്ഷകരെ ആവേശത്തിലാഴ്ത്തിയുണ്ട്. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ധനുഷ് വീണ്ടും ബോളിവുഡിൽ എത്തുന്നു. ആനന്ദ് എൽ റായ് സംവിധാനം ചെയ്യുന്ന ചിത്രമായ ആഡ് രംഗി രേ എന്ന ചിത്രത്തിലാണ് സാറയുടെ നായികനായി ധനുഷ് എത്തുന്നത്. ചിത്രത്തിൽ അക്ഷയ് കുമാറും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

താര സമ്പന്നമായ ചിത്രത്തിന്റെ അണിയറയിലും പ്രമുഖരാണ് അണിനിരക്കുന്നത്. ആനന്ദ് എൽ റായ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദേശീ പുരസ്കാര ജേതാവ് ഹിമാൻഷു ശർമയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. എആർ റഹ്മാൻ സംഗീത ഒരുക്കുന്നു. ധനുഷ്-ആനന്ദ് എൽ റായ് കൂട്ട്ക്കെട്ടിൽ ഒരുങ്ങുന്ന രണ്ടാമത്തെ ചിത്രമാണിത്. 2013 ൽ പുറത്തു വന്ന രഞ്ജനയിൽ സോനം കപൂറായിരുന്നു നായികയായി എത്തിയത്. ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയത് എആർറഹ്മാനായിരുന്നു.
ലൗ അജ് കല്ല് എന്ന ചിത്രത്തിന ശേഷം സാറ നായികയായി എത്തുന്ന ചിത്രമാണിത്. അക്ഷയ് കുമാർ, ധനുഷ് എന്നിവർക്കൊപ്പമുളള ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു തന്റെ പുതിയ ചിത്രത്തെ കുറിച്ച് വെളിപ്പെടുത്തിയത്. ധനുഷിന്റെ മൂന്നാമത്തെ ബോളിവുഡ് ചിത്രമാണിത്. അനന്ദ് എൽ റായ് അക്ഷയ് കുമാർ ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്.


Click it and Unblock the Notifications