നാലാമതും അച്ഛനാകാൻ തയ്യാറെടുക്കുന്ന സെയ്ഫിനെ കാണാൻ അവർ എത്തി, കരീനയുടെ വസതിയിൽ സാറയും സഹോദരനും

ബോളിവുഡ് കോളങ്ങളിൽ ഏറ്റവും കൂടുതൽ ചർച്ചയാകുന്ന സെലിബ്രിറ്റി കിഡ്സാണ് നടൻ സെയ്ഫ് അലിഖാന്റെ മക്കളായ സാറയും സഹോദരങ്ങളായ ഇബ്രാഹിമും തൈമൂർ അലിഖാനും. ഇവർ എവിടെ തിരിഞ്ഞാലും പാപ്പരാസികൾ കണ്ണുകൾ പിന്നാലെ പായും. പ്രേക്ഷകർക്കും ഇവരുടെ വിശേഷങ്ങൾ അറിയാൻ അതിയായ താൽപര്യമാണ്. കുഞ്ഞ് താരങ്ങളുടെ ചെറിയ വിശേഷങ്ങൾ പോലും വലിയ ചർച്ചയാകാറുണ്ട്.

പുതിയ അതിഥിയെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് സെയ്ഫും കുടുംബവും.കരീനയുടെ രണ്ടാമത്തെ കുഞ്ഞിന് വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് കുടുംബാംഗങ്ങൾ. ഇപ്പോഴിത അച്ഛന്റെ പുതിയ സന്തോഷത്തിൽ പങ്കുചേരുകയാണ് സാറയും സഹോദരൻ ഇബ്രാഹീം.. ലോക്ക് ഡൗണിന് ശേഷം അച്ഛനേയും കരീനയേയും കാണാൻ എത്തിയിട്ടുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് സെയ്ഫിനെ കാണാൻ എത്തിയ സാറയുടേയും സഹോദരന്റേയും ചിത്രങ്ങളാണ്.

 ലോക്ക്  ഡൗണിന് ശേഷം

സെയ്ഫിന്റേയും ആദ്യ ഭാര്യയായ അമൃത സിങ്ങിന്റെയും മക്കളാണ് സാറയും ഇബ്രാഹിം അലിഖാനും. അമൃതയുമായി സെയ്ഫ് ബന്ധം വേർപിരിഞ്ഞതിന് ശേഷമാണ് താരം നടി കരീനയെ വിവാഹം ചെയ്യുന്നത്. അച്ഛനുമായി വളരെ അടുത്ത ബന്ധമാണ് ഇവർക്ക് ഇരുവർക്കുമുള്ളത്. മക്കളെ കാണാനും അവരോടൊപ്പം സമയം ചെലവഴിക്കാനും സെയ്ഫ് സമയം കണ്ടെത്താറുണ്ടായിരുന്നു. സെയ്ഫിന്റെ രണ്ടാം വിവാഹത്തിന് സാറയും മകനും ഉണ്ടായിരുന്നു. കരീനയുമായി അടുത്ത സൗഹൃദമാണ് ഇവർക്കുള്ളത്.

അച്ഛനെ കാണാൻ എത്തി

ലോക്ക് ഡൗൺ കാലം സാറയും സഹോദരനും അമ്മ അമൃത സിങ്ങും ഗോവയിലായിരുന്നു. ഗോവയിൽ വെച്ചായിരുന്നു സാറയുടെ പിറന്നാൾ ആഘോഷം. സഹോദരനോടൊപ്പം സൈക്കിൽ യാത്ര നടത്തുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.ലോക്ക് ഡൗണിൽ ഇളവ് ലഭിച്ചതിനെ തുടർന്ന് താരകുടുംബം തിരികെ എത്തിയിട്ടുണ്ട്. പിതാവിനെ കാണാനായി സെയ്ഫിന്റെ വസതിയിൽ എത്തിയിട്ടുണ്ട്. വെള്ള നിറത്തിലുള്ള അനാർക്കലിയും മാസ്ക്കും ധരിച്ചാണ് സാറ എത്തിയിരിക്കുന്നത്. ടി ഷർട്ടും ഷോർട്സുമാണ് ഇബ്രാഹിം ധരിച്ചിരിക്കുന്നത്.

Recommended Video

വായടപ്പിക്കുന്ന മറുപടിയുമായി കരീന കപൂര്‍
  ആശംസയുമായി മക്കൾ

നാലാമതും അച്ഛനാകാൻ തയ്യാറെടുക്കുന്ന സെയ്ഫിന് ആശംസയുമായി മകൻ ഇബ്രാഹിം അലിഖാൻ എത്തിയിരുന്നു. . അബ്ബാ.. എന്ന് കുറിച്ച ശേഷം തീ കത്തുന്നതിന്റെ ഇമോജിയായിരുന്നു ഇബ്രാഹിം പങ്കുവെച്ചത്. സെയ്ഫിന്റെ സഹോദരി സോഹ അലിഖാന്റെ പോസ്റ്റിന് ചുവടെയായിരുന്നു താര പുത്രന്റെ പ്രതികരണം.സഹോദരന്റെ നാലാമത്തെ കുഞ്ഞിനെ പ്രതീക്ഷയോടെ കാത്തിരിക്കുന്നു എന്നുള്ള രസകരമായ പോസ്റ്റായിരുന്നു സോഹ പങ്കുവെച്ചത്. ഇതിന് ചുവടെയായിരുന്നു ഇബ്രാഹിമിന്റെ കമന്റ്. എന്നാൽ സാറ പബ്ലിക്കായി പ്രതികരിച്ചിരുന്നില്ല.

അച്ഛന്റെ പിറന്നാൾ

ദിവസങ്ങൾക്ക് മുൻപായിരുന്നു സെയ്ഫ് അലിഖാന്റെ 50ാം പിറന്നാൾ. കരീനയ്ക്കും സഹോദരരിക്കൊപ്പമായിരുന്നു താരം പിറന്നാൾ ആഘോഷിച്ചത്. ലോക്ക് ഡൗൺ ആയതിനാൽ അച്ഛന്റെ പിറന്നാളിന് സാറയ്ക്കും സഹോദരനും പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല. എങ്കിൽ കൂടിയും പിതാവിന് പിറന്നാൾ ആശംസയുമായി ഇരുവരും രംഗത്തെത്തിയിരുന്നു.ചെറുപ്പത്തില ചിത്രം പങ്കുവെച്ച് കൊണ്ടായിരുന്നു അച്ഛന് 50ാം പിറന്നാൾ ആശംസ നേർന്നത്. സാറയുടേയും സെയ്ഫിന്റേയും പിറന്നാൾ ദിവസങ്ങളുടെ വ്യത്യാസത്തിലായിരുന്നു. കരീന സാറയ്ക്ക് പിറന്നാൾ ആശംസയുമായി രംഗത്തെത്തിയിരുന്നു.

Read more about: kareena kapoor saif ali khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X