Just In
- 5 hrs ago
സലിംകുമാര്‍ എന്ന പ്രേക്ഷകന്റെ ഒരു വിലയിരുത്തലാണ് അത്, തുറന്നുപറഞ്ഞ് സത്യന് അന്തിക്കാട്
- 6 hrs ago
ഒടിടിയിലേക്ക് ഇല്ല, ദുല്‍ഖര്‍ ചിത്രം കുറുപ്പ് തിയ്യേറ്ററുകളിലേക്ക് തന്നെ, ആകാംക്ഷകളോടെ ആരാധകര്‍
- 6 hrs ago
ഇതാണ് ഞങ്ങള്‍, ലളിതം സുന്ദരം ടീമിനൊപ്പമുളള ചിത്രവുമായി മഞ്ജു വാര്യര്‍
- 6 hrs ago
ഇടതുകാൽ മുട്ടിനു താഴെ ശസ്ത്രക്രിയ ചെയ്തു മാറ്റി, അമ്മയെ കുറിച്ച് ശ്രീശാന്ത്
Don't Miss!
- Finance
2026ഓടെ ആഗോള സാമ്പത്തിക വളര്‍ച്ചയുടെ 15 ശതമാനം ഇന്ത്യയില്‍ നിന്നും, റിപ്പോര്‍ട്ട് പുറത്ത്
- News
കൊവിഷീൽഡിനും കൊവാക്സിനും പാർശ്വഫലങ്ങൾ കുറവ്; ഭീതി ആവശ്യമില്ലെന്നും നീതി ആയോദ് അംഗം
- Sports
ISL 2020-21: ഹൈദരാബാദിനെ സമനിലയില്‍ തളച്ച് ഒഡീഷ
- Travel
അറിഞ്ഞിരിക്കണം കര്‍ണ്ണാടകയിലെ ഈ പ്രധാന ക്ഷേത്രങ്ങള്‍
- Lifestyle
ഒരു വാള്‍നട്ട് മതി കരുത്തുള്ള ബീജവും പൗരുഷവും
- Automobiles
പേരില്‍ മാറ്റം വരുത്തി; ഹൈനെസ് CB350 ജാപ്പനീസ് വിപണിയില്‍ എത്തിച്ച് ഹോണ്ട
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
പിതാവ് സെയ്‌ഫിനെ പോലെ തന്നെയാണ് മകളും; സാറയുടെ അണ്ടർവാട്ടർ ചുംബന രംഗം ചർച്ചയാകുന്നു
ബോളിവുഡ് കോളങ്ങളിൽ വൈറലാകുന്നത് താരപുത്രി സാറ അലിഖാന്റെ ചുംബന രംഗമാണ്. നടിയുടെ ഏറ്റവും പുതിയ ചിത്രമായ കൂലി നമ്പർ വണ്ണിലാണ് പ്രേക്ഷകരെ ഞെട്ടിച്ച ലിപ് ലോക്കുമായി എത്തിയിരിക്കുന്നത്. വരുൺ ധവാനാണ് ചിത്രത്തിലെ നായകൻ. താരങ്ങളുടെ ലിപ് ലോക്ക് സീൻ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ദിവസങ്ങൾക്ക് മുൻപായിരുന്നു കൂലി നമ്പർ വണ്ണിന്റെ ട്രെയിലർ പുറത്തു വന്നത്. മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചത്. ട്രെയിലറിലെ കണ്ണിറുക്കിനോളം മാത്രം മിന്നിമറഞ്ഞ രംഗമായിരുന്നു ഈ ലിപ് ലോക്ക്. എന്നാൽ ഇപ്പോൾ വീഡിയോയുടെ പ്രധാന ആകർഷണമായി മാറിയിരിക്കുകയാണ്. താരങ്ങളുടെ അണ്ടർ വാട്ടർചുംബനം വൈറലായിട്ടുണ്ട്.
സാറയുടെ ലിപ് ലോക്ക് ചർച്ചയായതിന് പിന്നാലെ അച്ഛൻ സെയ്ഫ് അലിഖാന്റെ പഴയ ഒരു ചുംബന സീനും സമൂഹ മാധ്യമങ്ങളിൽ ഇടം പിടിക്കുകയാണ്. ബോളിവുഡ് കോളങ്ങിൽ ഏറെ വൈറലായ സെയ്ഫിന്റെ ഒരു ചുംബന രംഗമായിരുന്നു നടി അമിഷാ പട്ടേലുമായിട്ടുള്ളത്. അതും അണ്ടർവാട്ടർ ചുംബന രംഗം തന്നെയായിരുന്നു. അച്ഛനെ പോലെ തന്നെയാണ് മകളെന്നാണ് ആരധകർ പറയുന്നത്.
ബോളിവുഡിലെ അണ്ടർവാട്ടർ ചുംബന രംഗങ്ങളെല്ലാെ പ്രേക്ഷകരുടെ ഇടയിൽ കയ്യടി നേടാറാണ്ട്. ഇമ്രാൻ ഹാഷ്മി അമൈരാ ദസ്തർ എന്നിവരുടെ അണ്ടർവാട്ടർ ചുംബന രംഗം ഇന്നും പ്രശസ്തമാണ്. കൂടാത ഓകെ ജാനുവിൽ ആദിത്യറോയ് കപൂറും ശ്രദ്ധയും സമാനമായ സീൻ അഭിനിയിച്ചിട്ടുണ്ട്. ബോളിവുഡിൽ വളരെ ശ്രദ്ധിക്കപ്പെട്ട മറ്റൊരു അണ്ടർവാട്ടർ ചുംബന രംഗമായിരുന്നു റബ്ത എന്ന ചിത്രത്തിലെ സുശാന്ത് സിംഗ് രാജ്പുത്തിന്റെയും കൃതിയുടേയും. ദിശ പഠാനിയുമായുള്ള ആദിത്യ റേയ് കപൂറിന്റെ അണ്ടർവാട്ടർ കിസ്സിങ് രംഗവും ശ്രദ്ധ നേടിയിട്ടുണ്ട്.
വരുണ്‍ ധവാന്റെ പിതാവ് ഡേവിഡ് ധവാനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ധനികനായ വ്യവസായിയായി നടിച്ച് വിവാഹത്തിനൊരുങ്ങുന്ന ഒരു റെയില്‍വേ പോര്‍ട്ടറുടെ റോളിലാണ് വരുണ്‍ ധവാന്‍ ചിത്രത്തിൽ എത്തുന്നത്. ആമസോണ്‍ പ്രൈമിൽ ക്രിസ്‍മസ് റിലീസായിട്ടാണ് ചിത്രംഎത്തുന്നത്. ഗോവിന്ദയെയും കരിഷ്‍മ കപൂറിനെയും പ്രധാന കഥാപാത്രങ്ങളാക്കി ഇതേ പേരില്‍ ഡേവിഡ് ധവാന്‍ സംവിധാനം ചെയ്ത 1995ല്‍ പുറത്തെത്തിയ ചിത്രത്തിന്‍റെ റീമേക്ക് ആണ് ഇത്.