»   » ബോളിവുഡ് താരപുത്രിമാരുടെ സ്വന്തമാവുന്നു! പ്രിയ വാര്യരുടെ ബോളിവുഡ് സിനിമയില്‍ ഈ താരപുത്രി അഭിനയിക്കും

ബോളിവുഡ് താരപുത്രിമാരുടെ സ്വന്തമാവുന്നു! പ്രിയ വാര്യരുടെ ബോളിവുഡ് സിനിമയില്‍ ഈ താരപുത്രി അഭിനയിക്കും

Written By:
Subscribe to Filmibeat Malayalam

ഒരു അഡാര്‍ ലവ്വിലൂടെ ലോകം മുഴുവന്‍ ശ്രദ്ധിക്കപ്പെട്ട നടിയാണ് പ്രിയ പ്രകാശ് വാര്യര്‍. ഒന്ന് കണ്ണിറുക്കി കാണിച്ചതോടെയായിരുന്നു പ്രിയയുടെ ശുക്രന്‍ തെളിഞ്ഞത്. ഇന്‍സ്റ്റാഗ്രാമിലൂടെ ലോകത്തുള്ള പല പ്രമുഖരുടെയും റെക്കോര്‍ഡുകള്‍ പ്രിയ തകര്‍ത്തിരുന്നു. പിന്നാലെ പ്രിയയെ തേടി നിരവധി ഓഫറുകളായിരുന്നു വന്നിരുന്നത്.

ബോളിവുഡില്‍ നിന്നും കോളിവുഡില്‍ നിന്നുമെല്ലാം പ്രിയയെ തേടി നിരവധി അവസരങ്ങളായിരുന്നു വന്നത്. അഡാറ് ലവ്വിന്റെ ചിത്രീകരണം കഴിയാതെ മറ്റ് സിനിമകളെ കുറിച്ച് ചിന്തിക്കുന്നില്ലെന്നായിരുന്നു പ്രിയ പറഞ്ഞിരുന്നത്. എന്നാല്‍ പ്രിയ നായികയാവുന്നു എന്ന തരത്തില്‍ ബോളിവുഡ് സിനിമയെ കുറിച്ചും നിരവധി റിപ്പോര്‍ട്ടുകള്‍ വന്നു. ഒടുവില്‍ പ്രിയയ്ക്ക് വെച്ചിരുന്ന കഥാപാത്രത്തില്‍ മറ്റൊരു താരപുത്രി അഭിനയിക്കാന്‍ പോവുകയാണ്.

പ്രിയ വാര്യരുടെ ജൈത്രയാത്ര

ഒരു അഡാറ് ലവ്വ് എന്ന സിനിമയില്‍ നിന്നും ഫെബ്രുവരി ആദ്യത്തെ ആഴ്ചയിലായിരുന്നു മാണിക്യ മലരായ പൂവി എന്ന പാട്ട് പുറത്ത് വന്നത്. ഒറ്റ രാത്രി കൊണ്ട് തന്നെ പാട്ട് ശ്രദ്ധിക്കപ്പെട്ടിരുന്നു. പാട്ടില്‍ പുതുമുഖ നടി പ്രിയ പ്രകാശ് വാര്യരുടെ കണ്ണിറുക്കലായിരുന്നു എല്ലാവരെയും ഏറ്റവുമധികം ആകര്‍ഷിച്ചിരുന്നത്. പിന്നാലെ പ്രിയയെ ഇന്‍സ്റ്റാഗ്രാമിലൂടെ പിന്തുടരുന്നവരുടെ എണ്ണം വര്‍ദ്ധിക്കാന്‍ തുടങ്ങി. ലോകത്തുള്ള പല പ്രമുഖരുടെയും റെക്കോര്‍ഡുകള്‍ തകര്‍ത്തായിരുന്നു പ്രിയയുടെ യാത്ര. ഇതോടെ ബോളിവുഡില്‍ നിന്നുമടക്കം പ്രിയയെ തേടി അവസരങ്ങള്‍ പറന്നെത്തി. എന്നാല്‍ പ്രിയയ്ക്ക് വേണ്ടി തീരുമാനിച്ചിരുന്ന വേഷത്തില്‍ മറ്റൊരാള്‍ ആണ് അഭിനയിക്കാന്‍ പോവുന്നത്.

സിംബാ

രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന സിംബാ എന്ന സിനിമയില്‍ പ്രിയ വാര്യര്‍ നായികയാവുന്നു എന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ചിത്രത്തില്‍ താരപുത്രി സാറ അലി ഖാനായിരിക്കും നായികയാവുന്നത്. സിനിമയുടെ അണിയറ പ്രവര്‍ത്തകരായ ധര്‍മ്മാ പ്രൊഡക്ഷന്‍സ് വാര്‍ത്തക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ജൂനിയര്‍ എന്‍ടിആര്‍ നായകനായി അഭിനയിച്ച തെലുങ്കിലെ ടെംബര്‍ എന്ന സിനിമയുടെ ഹിന്ദി റീമേക്കാണ് സിംബാ. ചിത്രത്തില്‍ രണ്‍വീര്‍ സിംഗാണ് നായകന്‍. പ്രിയയ്‌ക്കൊപ്പം ശ്രീദേവിയുടെ മകള്‍ ജാന്‍വി കപൂറിനെയും സിനിമയിലെ നായിക വേഷത്തിന് പരിഗണിച്ചിരുന്നെങ്കിലും അത് സാറ അലി ഖാനിലെത്തുകയായിരുന്നു.

സാറയുടെ അരങ്ങേറ്റം

താരദമ്പതികളായ സെയ്ഫ് അലി ഖാന്റെയും അമൃത സിംഗിന്റെയും മകളാണ് സാറ. സാറയുടെ വിദ്യാഭ്യസം കഴിയുന്നതിന് മുന്‍പ് തന്നെ ബോളിവുഡിലേക്കുള്ള പ്രവേശനം എന്നാണെന്ന് അറിയുന്നതിനുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. ഒടുവില്‍ കേദര്‍നാഥ് എന്ന സിനിമയിലൂടെയാണ് സാറ സിനിമയിലേക്ക് ചുവട് വെച്ചിരിക്കുന്നത്. അഭിഷേക് കപൂര്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ സുശാന്ത് രജപുത്രയാണ് നായകന്‍. ചിത്രീകരണം പൂര്‍ത്തിയാക്കി ഈ വര്‍ഷം നവംബറില്‍ സിനിമ റിലീസിനെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവര്‍ത്തകര്‍. അതിനൊപ്പമാണ് സാറ നായികയാവുന്ന രണ്ടാമത്തെ സിനിമയെ കുറിച്ചുള്ള വിവരങ്ങളും പുറത്ത് വന്നിരിക്കുന്നത്. സിംബയുടെ ചിത്രീകരണം എന്നാണ് എന്നുള്ളതിനെ കുറിച്ചൊന്നും കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.

ജാന്‍വിയും..

ശ്രീദേവിയുടെ മരണം നടുക്കിയ ആഘാതത്തിലാണ് ബോളിവുഡ്. മകള്‍ ജാന്‍വി കപൂറിന്റെ അരങ്ങേറ്റം കാണാന്‍ കഴിയാതെയായിരുന്നു ശ്രീദേവി യാത്രയായത്. ജാന്‍വി നായികയായി അഭിനയിക്കുന്ന ധഡക് എന്ന സിനിമയുടെ ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. സാറയ്ക്കും ജാന്‍വിയ്ക്കും പിന്നാലെ മോഡലിംഗില്‍ പ്രശസ്തയായ സഞ്ജന സിംഗും സിനിമയിലേക്ക് എത്തുകയാണ്. ഒരു ഹോളിവുഡ് സിനിമയുടെ റീമേക്കിലൂടെയാണ് സുശാന്ത് രജപുത്രയുടെ നായികയായി സഞ്ജനയും സിനിമയിലേക്കെത്തുന്നത്. പിന്നാലെ ബോളിവുഡ് കിംഗ് ഖാന്‍ ഷാരുഖിന്റെ ഏക മകള്‍ സുഹാന ഖാന്റെ അരങ്ങേറ്റത്തിനായും ആരാധകര്‍ കാത്തിരിക്കുകയാണ്. വിദ്യാഭ്യസം കഴിഞ്ഞതിന് ശേഷം മാത്രമേ മകളെ സിനിമയില്‍ അഭിനയിപ്പിക്കുന്ന കാര്യത്തെ കുറിച്ച് ചിന്തിക്കുന്നുള്ളു എന്ന് ഷാരുഖ് വ്യക്തമാക്കിയിരുന്നു.

ശ്രിയ ശരണ്‍ വിവാഹിതയായി! ആരാധകര്‍ കാത്തിരുന്നത് തന്നെ, വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോസും കാണാം!

English summary
Sara Ali Khan bags second film with Ranveer Singh

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X