പൂളിൽ തനിച്ച് ഇബ്രാഹിം, ആരാധകർക്ക് അറിയേണ്ടത് സാറയെ കുറിച്ച് , താരപുത്രന്റെ വാക്കുകൾ ചർച്ചയാകുന്നു

നടൻ സെയ്ഫ് അലിഖാന്റെ കുടുംബം ബോളിവുഡ് കോളങ്ങളിലെ ഹോട്ട് ടോപ്പിക്കാണ്. മകൾ സാറയും ഇളയമകൻ തൈമൂർ അലിഖാനുമാണ് വാർത്തകളിൽ നിറഞ്ഞ് നിൽക്കുന്നത്. സാറയുടെ സിനിമ പ്രവേശനം മുതലാണ് ബോളിവുഡ് കോളങ്ങിൽ നടി ചർച്ച വിഷയമാകുന്നത്. എന്നാൽ ചെറിയ മകൻ തൈമൂർ ജനിച്ച് വീണപ്പോൾ മുതൽ വാർത്തയായിരുന്നു. മികച്ച പ്രേക്ഷക സ്വീകര്യതയുള്ള സെലിബ്രിറ്റി കിഡ്സാണ് ഇവർ.

സെയ്ഫ് അലിഖാന്റെ മക്കളിൽ വാർത്തകളിൽ അധികം ഇടംപിടിക്കാത്തത് മൂത്ത മകൻ ഇബ്രാഹിം ആണ്. അമ്മ അമൃത സിങ്ങിനും സഹോദരി സാറയ്ക്കും ഒപ്പമാണ് ഇബ്രഹിം കഴിയുന്നത്. സാറയുടെ ഇൻസ്റ്റഗ്രാം പോസ്റ്റുകളിലൂടെയാണ് ഇബ്രാഹിം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. കൂടാതെ അച്ഛൻ സെയ്ഫ് അലിഖാനോടുള്ള രൂപസാദ്യശ്യം ഇബ്രാഹിമിന് ആരാധകരെ കൂട്ടിയിരുന്നു. ഇപ്പോൾ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാകുന്നത് താരപുത്രന്റെ ഇൻസ്റ്റഗ്രാം പോസ്റ്റാണ്. കടന്നു പോകുന്ന ജീവിത പ്രതിസന്ധിയെ കുറിച്ചാണ് താരപുത്രൻ പറയുന്നത്.

 സാറയ്ക്കൊപ്പം

സോഷ്യൽ മീഡിയയിൽ സജീവമാണ് നടി സാറ അലിഖാൻ. സിനിമ വിശേഷങ്ങളെക്കാൾ കുടുംബവിശേഷങ്ങളാണ് താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെയ്ക്കാറുള്ളത്. അമ്മ അമൃത സിങ്ങും സഹോദരൻ ഇബ്രാഹിം അലിഖാനും നടിയുടെ സോഷ്യൽ മീഡിയ പേജിൽ സജീവ സാന്നിധ്യമാണ്. എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി സാറ സാമൂഹിക മാധ്യമങ്ങളിൽ നിന്ന് മാറി നിൽക്കുകയാണ്. ബോളിവുഡിൽ നടന്ന അപ്രതീക്ഷിത സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിലാണ് സാറ താൽക്കാലികമായ മാറി നിൽക്കുന്നത്.

 ഇബ്രാഹിമിന്റെ  വാക്കുകൾ

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഇബ്രാഹിമിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റാണ്. സാറയുമായി ബന്ധപ്പെട്ട് വലിയ ചർച്ച നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് സഹോദരന്റെ പുതിയ പോസ്റ്റ് സോഷ്യൽ മീഡിയയിൽ എത്തുന്നത്. സ്വിമ്മിങ്ങ്പൂൾ ചിത്രമാണ് ഇബ്രാഹിം പങ്കുവെച്ചിരിക്കുന്നത്. ഈ ചിത്രത്തിന് നൽകിയിരിക്കുന്ന അടിക്കുറിപ്പാണ് ഏറെ ചർച്ചയായിരിക്കുന്നത്.

 മുന്നോട്ട് പോകുക

വിസ്റ്റൺ ചർച്ചിന്റെ വളരെ പ്രസിദ്ധമായ വാക്കുകളാണ് ഇബ്രാഹിം ചിത്രത്തിനോടൊപ്പം കുറിച്ചത്. നിങ്ങൾ നരകത്തിലൂടെയാണ് കടന്നു പോകുന്നതെങ്കിലും മുന്നോട്ട് പോകുക.... എന്നായിരുന്നു. ഇബ്രാഹിമിന്റെ ചിത്രത്തിനേക്കാൾ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായത് അടിക്കുറിപ്പാണ്. കഴിഞ്ഞ കുറച്ച് നാളുകളായി മോശമായ അവസ്ഥയിലൂടെയാണ് ഈ കുടുംബം മുന്നോട്ട് പോകന്നത്. അതേസമയം വിമർശനങ്ങളെക്കാൾ പോസിറ്റീവ് പ്രതികരണങ്ങളാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് ചിത്രത്തിന് ലഭിക്കുന്നത്.

 സാറ എവിടെ

എല്ലാവർക്കും അറിയേണ്ടത് സാറയെ കുറിച്ചായിരുന്നു. സാധരണ സാറയ്ക്കൊപ്പമാണ് ഇബ്രാഹിമിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇടം പിടിക്കാറുള്ളത്. സാറയോട് മടങ്ങി വരനാണ് ആരാധകരിൽ അധികം പേരും പറയുന്നത്. കൂടാതെ നരകത്തിൽ വീഴാതെ സൂക്ഷിക്കണമെന്നുള്ള മുന്നറിയിപ്പും നൽകുന്നുണ്ട്. സെയ്ഫ് അലിഖാന്റെ ഫോട്ടോകോപ്പിയാണ് ഇബ്രാഹിമെന്നും അരാധകർ ചിത്രത്തിന് കമന്റായി പറയുന്നുണ്ട്. താരപുത്രന്റെ പൂൾ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്..

ഇബ്രാഹിം പോസ്റ്റ്

Read more about: sara ali khan saif ali khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X