അമ്മയ്ക്ക് സ്പെഷൽ ആശംസ, അച്ഛനോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് കരീന, സാറയുടെ പിറന്നാൾ ഇങ്ങനെ..
ബോളിവുഡിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുള്ള താരമാണ് നടൻ സെയ്ഫ് അലിഖാന്റെ മകൾ സാറാ അലിഖാൻ. സുശാന്ത് സിങ് രജ്പുത്ത് ചിത്രമാണ് കേദർനാഥ് എന്ന ചിത്രത്തിലൂടെയാണ് സാറ ബോളിവുഡിൽ എത്തുന്നത്. വളരെ പെട്ടെന്ന് തന്നെ യുവതാരങ്ങളിൽ പ്രധാനിയായി മാറുകയായിരുന്നു. 25ാം പിറന്നാൾ ആഘോഷിക്കുകയാണ് സാറ. സോഷ്യൽ മീഡിയയിൽ വൈറലാണ് താരപുത്രിയുടെ പിറന്നാൾ ആഘോഷച്ചിത്രങ്ങൾ. നടി തന്നെയാണ് തന്റെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയായി പങ്കുവെച്ചിരിക്കുന്നത്.

പിറന്നാൾ ബലൂണുകൾക്കൊപ്പമുള്ള ചിത്രവും കേക്കിന്റെ ചിത്രവും ആരാധകർക്ക് വേണ്ടി സാറ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ഹാപ്പി ബെർത്ത് ഡേ ആപ്പാ ഞാൻ എന്ന് ആലേഖനം ചെയ്തിരിക്കുന്ന കേക്കും പിറന്നാൾ ആശംസ നേർന്നിരിക്കുന്ന മറ്റൊരു കേക്കുമാണ് ബെർത്ത് ഡേ സ്പെഷലായി കട്ട് ചെയ്തിരിക്കുന്നത്. താരപുത്രിയുടെ പിറന്നാൾ ആഘോഷത്തിൻറെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. കൂടാതെ സാറയ്ക്ക് ആശംസയുമായി ആരാധകരും സഹപ്രവർത്തകരും സുഹൃത്തുക്കളും രംഗത്തെത്തിയിട്ടുമുണ്ട്.
സാറയ്ക്ക് പിറന്നാൾ ആശംസയുമായി പിതാവിന്റെ രണ്ടാം ഭാര്യയും നടിയുമായ കരീന കപൂർ ഖാനും എത്തിയിട്ടുണ്ട്. സാറയുടെ കുട്ടിക്കാലത്തെ ചിത്രം പങ്കുവെച്ച് കൊണ്ടായിരുന്നു കരീന ആശംസ നേർന്നത്. സെയ്ഫിന്റെ കയ്യിലിരുന്ന് ഭക്ഷണം കഴിക്കുന്ന സാറയുടെ ചിത്രമായിരുന്നു ഇത്. ഹാപ്പി ബെർത്ത് ഡേ മനോഹരിയായ സാറ. ഇനിയും ഒരുപാട് പിസ്സ കഴിക്കൂ... എന്നും കരീന കുറിച്ചു. സാറയുമായി വളരെ അടുത്ത സൗഹൃദമാണ് കരീനയ്ക്കുള്ളത്. കരീനയ്ക്കൊപ്പമുളള ചിത്രങ്ങൾ സാറ പങ്കുവെയ്ക്കാറുണ്ട്. ഇരുവരു അടുത്ത സുഹൃത്തുക്കളുമാണ്. തന്റെ ഇഷ്ട താരമാണ് കരീന എന്നാണ് സാറ പറഞ്ഞിരുന്നു. നടിയുടെ എല്ലാ ചിത്രങ്ങളും ഇഷ്ടമാണെന്നും എന്നാൽ കൂടുതൽ ഇഷ്ടം കഭി ഖുശി കഭി ഖം' എന്ന സിനിമയിലെ പൂ എന്ന കഥാപാത്രത്തെയാണെന്നു നേരത്തെ നൽകിയ ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി.
തന്റെ പിറന്നാൾ ദിനത്തിൽ അമ്മയ്ക്ക് ആശംസ നേർന്ന് കൊണ്ട് സാറ രംഗത്തെത്തിയിട്ടുണ്ട്. തന്റെ വളർത്തു നായകൾക്കൊപ്പമിരിക്കുന്ന അമൃത സിങ്ങിന്റെ ചിത്രം പങ്കുവച്ച് സാറ ഇങ്ങനെ കുറിച്ചു.."ക്വാർട്ടർ സെഞ്ച്വറി ആയി.. പട്ടിക്കുഞ്ഞുങ്ങളുടെ അമ്മയിൽ മനുഷ്യ കുഞ്ഞിന്റെ അമ്മയിലേക്ക് .. ഒരുപാട് ഇഷ്ടം അമ്മ സാറ ഇന്‍സ്റ്റഗ്രാമിൽ ചിത്രം പങ്കുവെച്ച് കൊണ്ട് കുറിച്ചു. സാറയുടെ ആശംസ പ്രേക്ഷകർ ഏറ്റെടുത്തിട്ടുണ്ട്. അമ്മയ്ക്കും സഹോദരനും ഒപ്പം ഗോവയിലാണ് സാറ ഇപ്പോഴുള്ളത്. സെയ്ഫ് അലിഖാന്റയും അമൃത സിങ്ങിന്റേയും മകളാണ് സാറ.


Click it and Unblock the Notifications