രൺവീർ സിങ്ങിനെ ചലഞ്ച് ചെയ്ത് താര പുത്രി! ക്യാമറയ്ക്ക് മുന്നിൽ തോൽവി സമ്മതിച്ച് താരം
2018 ൽ പുറത്തിറങ്ങിയ രൺവീർ സിങ്ങിന്റെ സോളോ ഹിറ്റ് ചിത്രമായിരുന്നു സിമ്പ.. റേഹിത്ത് ഷെട്ടി സംവിധാനം ചെയ്ത ചിത്രം സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു. നടൻ സെയ്ഫ് അലിഖാന്റെ മകൾ സാറാ അലിഖാനാനായിരുന്നു രൺവീറിന്റെ നായികയായി എത്തിയത്. ചിത്രം പോലെ തന്നെ ഗാനങ്ങളും സൂപ്പർ ഹിറ്റായിരുന്നു.

ഇപ്പോഴിത ചിത്രത്തിലെ ഒരു സൂപ്പർ ഹിറ്റ് ഗാനത്തിന് രൺവീറും സാറയും ചുവട് വെയ്ക്കുകയാണ്. ആങ്ക് മാരെ വോ ലഡ്ക ആങ്ക മാരെ, ആങ്ക് മാരെ വോ ലഡ്കി ആങ്ക മാരെ. "
തുടങ്ങിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റായിരുന്നു. ഗാനത്തിലെ രൺവീറിന്റെ പല ചുവടുകളും പ്രേക്ഷകർ ഏറ്റെടുത്തിരുന്നു.
അവാർഡ് ഷോയിൽ , റെഡ് കാർപ്പെറ്റിലായിരുന്നു താരങ്ങളുടെ ചെറിയ പ്രകടനം. എന്നാൽ സ്റ്റെപ്പും റൺവീർ മറന്നു പോയിരുന്നു. സാറ ഓർമപ്പെടുത്തുന്നത് വീഡിയോയിൽ കാണാൻ സാധിക്കുന്നു. അതേസമയം ഈ ഗാനത്തിലെ ഹിറ്റ് സ്റ്റൈപ്പ് അതി ഗംഭീരമായി താരം കളിക്കുന്നുണ്ട്. രൺവീറിന്റേയും സാറയുടേയും നൃത്തം ബോളിവുഡ് കേളങ്ങളിൽ വാർത്തയായിട്ടുണ്ട്.


Click it and Unblock the Notifications











