»   » ആദ്യ സിനിമ ഇറങ്ങുന്നതിന് മുന്‍പേ താരപുത്രി മുന്നോട്ട് വെച്ച ഡിമാന്‍ഡ്, നിര്‍മ്മാതാക്കള്‍ക്ക് അതൃപ്തി

ആദ്യ സിനിമ ഇറങ്ങുന്നതിന് മുന്‍പേ താരപുത്രി മുന്നോട്ട് വെച്ച ഡിമാന്‍ഡ്, നിര്‍മ്മാതാക്കള്‍ക്ക് അതൃപ്തി

Posted By:
Subscribe to Filmibeat Malayalam

സിനിമയിലെത്തുന്നതിന് മുന്‍പേ തന്നെ താരമായി മാറുന്നവരാണ് താരങ്ങളുടെ മക്കള്‍. രക്ഷിതാക്കള്‍ക്ക് പിന്നാലെ സിനിമയിലേക്കെത്തുന്ന ഇവരില്‍ പലരും അടുത്ത തലമുറയിലെ താരമായി മാറാറുണ്ട്. സിനിമയിലെത്തുന്നതിന് മുന്‍പ് താരപുത്രി മുന്നോട്ട് വെച്ച ഡിമാന്‍ഡില്‍ ആകെ ഞെട്ടിയിരിക്കുകയാണ് നിര്‍മ്മാതാക്കള്‍.

നിവിന്‍ പോളി ചിത്രത്തില്‍ നിന്നും അമല പോളിനെ പുറത്താക്കിയതാണോ? താരത്തിന്റെ മറുപടി?

മോഹന്‍ലാലിനെയും പൃഥ്വിരാജിനെയും ഒന്നിപ്പിക്കാന്‍ ലിജോയ്ക്ക് കഴിഞ്ഞില്ല, കാരണം എന്തായിരുന്നു?

പൃഥ്വിയുടെ കുറവ് മമ്മൂട്ടിയെ അറിയിക്കില്ല, കുഞ്ഞാലി മരക്കാരെക്കുറിച്ച് ആശങ്കപ്പെടേണ്ട!

സുശാന്ത് സിങ്ങ് രാജ്പുതിന്റെ കേദാര്‍നാഥ് എന്ന ചിത്രത്തിലൂടെയാണ് സാറ അലിഖാന്‍ സിനിമയില്‍ തുടക്കം കുറിക്കുന്നത്. എന്നാല്‍ സാറയുടെ നിലപാടുകളോട് നിര്‍മ്മാതാക്കള്‍ക്ക് തീരെ യോജിപ്പില്ലെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. പാപ്പരാസികളാണ് ഇത്തരമൊരു പ്രചാരണവുമായി രംഗത്തെത്തിയത്.

സാറയുടെ നിലപാട്

സിനിമയില്‍ തുടക്കം കുറിക്കുന്നതുിനോടൊപ്പം തന്നെ സ്വന്തം നിലപാടുകളും സാറ അലി ഖാന്‍ വ്യക്തമാക്കുന്നുണ്ട്. സ്വന്തമായ രീതിയിലൂടെയാണ് താരം മുന്നേറുന്നത്. താരപുത്രിയുടെ ചില നിലപാടുകള്‍ നിര്‍മ്മാതാക്കള്‍ക്ക് ഇഷ്ടപ്പെടുന്നില്ലെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

മറ്റ് ചിത്രങ്ങള്‍ സ്വീകരിക്കുന്നില്ല

സിനിമയില്‍ അരങ്ങേറുന്നതിനിടയില്‍ നിരവധി ചിത്രങ്ങളാണ് ഈ താരപുത്രിയെ തേടിയെത്തിയിട്ടുള്ളത്. എന്നാല്‍ സാറ ഒരു സിനിമയും സ്വീകരിച്ചിട്ടില്ലെന്നും പാപ്പരാസികള്‍ പറയുന്നു.

അരങ്ങേറ്റ ചിത്രം കഴിഞ്ഞ്

അഭിഷേക് പൂര്‍ സംവിധാനം ചെയ്യുന്ന കേദാര്‍നാഥ് കഴിഞ്ഞതിന് ശേഷം അടുത്ത സിനിമ സ്വീകരിച്ചാല്‍ മതിയെന്ന നിലപാടിലാണ് സാറ. ആദ്യ ചിത്രവുമായി ബന്ധപ്പെട്ട പ്രാരംഭ ഘട്ട ജോലികള്‍ പുരോഗമിച്ച് വരുന്നതേയുള്ളൂ.

ആത്മവിശ്വാസത്തിലാണ്

സിനിമയില്‍ തുടക്കം കുറിക്കുന്നതുമായി ബന്ധപ്പെട്ട ആശങ്കകളൊന്നും സാറയെ അലട്ടുന്നില്ല. കാര്യങ്ങളെക്കുറിച്ച് കൃത്യമായി പ്ലാന്‍ ചെയ്താണ് ഈ താരപുത്രി മുന്നേറുന്നത്.

ഉയര്‍ന്ന പ്രതിഫലം ആവശ്യപ്പെടുന്നു

സിനിമയ്ക്കായി വിളിക്കുന്നവര്‍ക്ക് മുന്നില്‍ താരപുത്രി വെക്കുന്ന നിലപാടുകള്‍ നിര്‍മ്മാതാക്കളെ വെച്ചിലാക്കിയിട്ടുണ്ട്. ഉയര്‍ന്ന പ്രതിഫലമാണ് സാറ അലി ഖാന്‍ ആവശ്യപ്പെടുന്നതെന്നും അവര്‍ പറയുന്നു.

English summary
Sara Ali Khan's Demands, Even Before Kedarnath's Release, Are Making B'Wood Producers Unhappy.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X