അഞ്ചര മണിക്കൂർ, ഹൃദയാഘാതം വരെ ചിന്തിച്ചു; കഥ കേട്ട അനുഭവത്തെ കുറിച്ച് നടി
പ്രത്യക്ഷപ്പെട്ടിട്ടുള്ളതെങ്കിലും ഇവയെല്ലാം സൂപ്പർ ഹിറ്റുകളായിരുന്നു. ഇപ്പോഴിത ജീവിതത്തിൽ സംഭവിച്ച ഒരു രസകരമായ സംഭവം വെളിപ്പെടുത്തുകയാണ് നടി. ഒരാൾ സിനിമയുടെ കഥ പറയാൻ എത്തിയതും പിന്നീട് നടന്ന സംഭവ വികാസങ്ങളുമാണ് താരം വെളിപ്പെടുത്തിയത്. അതേസമയം അതൊരു പുരുഷനാണെന്നല്ലാതെ മറ്റൊന്നും നടി വെളിപ്പെടുത്തിയിരുന്നില്ല.

ആറ് മണിക്കൂർ ഒരു സിനിമയുടെ കഥ കേട്ട സംഭവമായിരുന്നു സാറ പറഞ്ഞത്. ഞാൻ അതിനെ കുറിച്ച് അധികം പറയുന്നില്ല. കഥ കേൾക്കുന്നതിനിടയിൽ ഹൃദയാഘാതം വന്നതായി അഭിനയിച്ചാലോ എന്ന് വരെ ചിന്തിച്ചിരുന്നു കഥ കേട്ട് ഒരു മൂന്ന് മണിക്കൂർ കഴിഞ്ഞപ്പോൾ തന്നെ ഞാൻ ഫോണും എടുത്ത് റെസ്റ്റ് റൂമിൽ പോയി. എന്നിട്ട് അമ്മയെ വിളിച്ചു. അമ്മയോട് കാര്യങ്ങൾ പറഞ്ഞു. അമ്മ, നമ്മൾ എല്ലാവരും പ്രൊഫഷണലുകളാണെന്ന് എനിയ്ക്ക് അറിയാം. ലഭിച്ച അവസരങ്ങൾ നന്ദിയോടെ ഓർക്കണമെന്നും അറിയം. പക്ഷെ ഇപ്പോൾ ഹൃദയാഘാതം വരുന്നതു പോലെ അഭിനയിച്ചാലോ? അന്ന് ഞാൻ അമ്മയോട് ചോദിച്ചു.
അന്ന് അമ്മ നോ എന്നായിരുന്നു ഉത്തരം പറഞ്ഞത്. എന്നാൽ പിന്നെ തല കറക്കം അഭിനയിച്ചാലോ എന്നായിരുന്നു അടുത്ത ചോദ്യം. എന്നാൽ ഇതും അമ്മ സമ്മതിച്ചിരുന്നില്ല. എന്നാൽ പിന്നീട് അമ്മയോട് ഒരു മാർഗം പറഞ്ഞു തരാൻ ആവശ്യപ്പെട്ടു. തിരികെ പോയി അവസാനം വരെ കഥ കേൾക്കാനായിരുന്നു അമ്മ നിർദ്ദേശിച്ചത്. അഞ്ചര മണിക്കൂറിന് ശേഷം കഥ കേട്ട് ഞാൻ തിരികെ വീട്ടിൽ എത്തി. മടങ്ങി എത്തിയപ്പോൾ ഐ ഹേറ്റ് യൂ എന്നായിരുന്നു. എനിയ്ക്ക് മറ്റൊന്നും കേൾക്കേണ്ടെന്നും ഉറങ്ങിയാൽ മതിയെന്നും മാത്രമാണ് അമ്മയോട് പറഞ്ഞത്.


Click it and Unblock the Notifications