നിന്നോടൊപ്പം ഇനിയും സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്നു!! താരപുത്രിയുടെ ഹൃദയസ്പർശിയായ കുറിപ്പ്
ബോളിവുഡിലെ പുതിയ താരജോഡികളാണ് സാറാ ആലിഖാനും കാർത്തിക് ആര്യനും . സിനിമയിൽ ചുവട് വച്ച ഉടൻ തന്നെ കാർത്തിക് ആര്യനോടുളള സാറയുടെ ക്രഷ് തുറന്നു പറഞ്ഞിരുന്ന. കരൺ ജോഹർ അവതാരകനായി എത്തുന്ന കോഫി വിത്ത് കരൺ ഷോയിലാണ് സാറ തന്റെ ക്രഷ് വെളിപ്പെടുത്തിയത്. ഒപ്പം അച്ഛൻ സെയ്ഫ് അലിഖാനുമുണ്ടായിരുന്നു. ഇത് ബോളിവുഡിൽ വലിയ ചർച്ചവിഷയമായിരുന്നു.

ഇപ്പോഴിത കാർത്തിക്കും സാറയും ലൗ ആജ് കൽ 2 എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ എത്തുകയാണ്. ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ ദിവസം പൂർത്തി. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് സാറയുടെ ഹൃദയസ്പ്ർശിയായ ഫേസ്ബുക്ക് പോസ്റ്റാണ്. ആര്യനെ കുറിച്ചായിരുന്നു . താരത്തിന്റെ പോസ്റ്റ്. തന്നെ കംഫർട്ടബിൾ ആക്കിയതിനും കൂടെ നിന്നതിനും നന്ദി. കാർത്തിക്കിനോടൊപ്പം ഈനിയും സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്നു എന്ന് സാറ കുറിച്ചു. '' നീ വിചാരിക്കുന്നതിനെക്കാൾ കൂടുതൽ ഞാൻ നിന്നെ മിസ് ചെയ്യും. ഈ യാത്രയ്ക്കിടയിൽ രാജകുമാരി സാറ അലിഖനേക്കാൾ മികച്ച കൂട്ട് തനിയ്ക്ക് കിട്ടാനില്ലെന്ന് കാർത്തിക് കുറിച്ചു.
ഇവരുടെ പോസ്റ്റിന് കമന്റുമായി നടൻ രൺവീർ സിങ്ങ് എത്തിയിരുന്നു. സോ ക്യൂട്ട് എന്നായിരുന്നു താരത്തിന്റെ കമന്റ്. ഇരുവരേയും ആരാണ് പരിചയപ്പെടുത്തിയതെന്ന് മറക്കരുതെന്ന് രൺവീറ്‍ കുറിച്ചു. ഇംതിയാസാണ് ലൗ ആജ് കൽ 2 സംവിധാനം ചെയ്യുന്നത്. 2020 ഫെബ്രുവരി 14നാണ വാലൈന്റൻസ് ഡേയ്ക്കാണ് ചിത്രം റിലീസിനായി എത്തുന്നത്.


Click it and Unblock the Notifications