twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അവനുമായി താന്‍ പ്രണയത്തിലല്ല! താരപുത്രിയെ കുറിച്ചുള്ള ഗോസിപ്പുകള്‍ക്ക് അങ്ങനെ അവസാനമായി

    |

    ബോളിവുഡിന്റെ പ്രിയപ്പെട്ട താരപുത്രിയാണ് സാറ അലി ഖാന്‍. നടന്‍ സെയിഫ് അലി ഖാന്റെയും മുന്‍കാല നടി അമൃത സിങിന്റെയും മകളായ സാറ ഇപ്പോള്‍ മിന്നുന്ന നായികയാണ്. കേദാര്‍നാഥ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ സാറ ഇപ്പോള്‍ ബോളിവുഡിലെ മുന്‍നിര നായികമാരില്‍ ഒരാളായി മാറി. പിന്നാലെ സാറയുടെ പേരും ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു.

    യുവനടന്‍ കാര്‍ത്തിക് ആര്യനുമായി പ്രണയത്തിലാണെന്നായിരുന്നു സാറയുടെ പേരില്‍ വന്ന ആദ്യ ഗോസിപ്പ്. പൊതുപരിപാടികളില്‍ ഇരുവരും ഒന്നിച്ച് എത്തുന്നത് പതിവായിരുന്നു. ഒരു കാറില്‍ എയര്‍പോര്‍ട്ടിലേക്ക് വന്നിറങ്ങിയും ഡിന്നര്‍ കഴിക്കാന്‍ ഒന്നിച്ച് പോവുന്നതും കണ്ടതോടെ പലപ്പോഴായി പാപ്പരാസികളുടെ ഇരയാവാന്‍ കാരണമായി. അടുത്തിടെ സാറയുടെ റാംപ് വാക്ക് കാണാന്‍ നടിയുടെ സഹോദരനൊപ്പം കാര്‍ത്തിക് എത്തിയതും വലിയ വാര്‍ത്തകളായി.

    Sara-Ali-Khan-Kartik-Aaryan

    എന്നാല്‍ താനും കാര്‍ത്തിക് ആര്യനും തമ്മില്‍ പ്രണയമല്ലെന്ന് പറയുകയാണ് നടിയിപ്പോള്‍. അടുത്തിടെ പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരപുത്രിയുടെ വെളിപ്പെടുത്തല്‍. ഇംതിയാസ് അലിയുടെ സംവിധാനത്തിലെത്തുന്ന 'ലവ് ആജ് കല്‍' എന്ന സിനിമയില്‍ സാറയും കാര്‍ത്തിക്കുമാണ് നായിക നായകന്മാര്‍. സിനിമയില്‍ ഞങ്ങള്‍ 2.5 മണിക്കൂറുകള്‍ ഡേറ്റിങ് ചെയ്യുന്നുണ്ട്.

    എന്നാല്‍ അല്ലാതെ ഒരു ബന്ധമില്ലെന്ന് പറയുകയാണ് സാറ. എന്നെ സംബന്ധിച്ച് ലവ് എന്ന് പറഞ്ഞാല്‍ ഒരു മൂഡ് ആണ്. ചില സമയത്ത് അതുണ്ടാവും, ചിലപ്പോള്‍ ഉണ്ടാവില്ല. എനിക്ക് എന്നെ തന്നെ അറിയില്ല. റിലീസിനൊരുങ്ങുന്ന സിനിമയുടെ പ്രമോഷന്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സാറ.

    English summary
    Sara Ali Khan Is Not Dating Kartik Aaryan
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X