For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ക്രിക്കറ്റ് താരത്തിനൊപ്പം ഹോട്ടലില്‍ നിന്നിറങ്ങി വരുന്ന താരപുത്രി; സാറ അലി ഖാന്റെ പുത്തന്‍ പ്രണയമെന്ന് ആരോപണം

  |

  മാതാപിതാക്കളുടെ പാതയിലൂടെ വെള്ളിത്തിരയിലേക്ക് എത്തി വളരെ പെട്ടെന്ന് ബോളിവുഡില്‍ ഇടം നേടിയ താരപുത്രിയാണ് സാറ അലി ഖാന്‍. നടന്‍ സെയിഫ് അലി ഖാന്റെയും മുന്‍നടി അമൃത സിംഗിന്റെയും മൂത്തമകളാണ് സാറ. സിനിമയിലേക്കുള്ള താരപുത്രിയുടെ അരങ്ങേറ്റ സിനിമ ഹിറ്റായതിനൊപ്പം പിന്നീട് വന്ന സിനിമകളൊക്കെ വലിയ വിജയം നേടി.

  പ്രേക്ഷകരും വലിയ പ്രതീക്ഷകള്‍ നല്‍കിയ സാറയുടെ കരിയര്‍ മോശമില്ലാതെ മുന്നോട്ട് പോവുകയാണ്. ഇതിനിടയില്‍ നടിയൊരു ക്രിക്കറ്റ് താരവുമായി പ്രണയത്തിലായെന്നാണ് പുത്തന്‍ വാര്‍ത്തകള്‍. മുന്‍പും പ്രമുഖരായ താരങ്ങളുടെ പേരിനൊപ്പം സാറയുടെ പേരും കൂട്ടിച്ചേര്‍ക്കപ്പെട്ടിരുന്നു. ഇപ്പോള്‍ ക്രിക്കറ്റ് താരവുമായി നടി ഇഷ്ടത്തിലായതിന്റെ തെളിവുകള്‍ ചൂണ്ടി കാണിക്കുകയാണ് പാപ്പരാസികള്‍.

  ആഗസ്റ്റ് മാസത്തിലാണ് ക്രിക്കറ്റ് താരം ശുഭ്മാന്‍ ഗില്ലും സാറയും ഒരു റസ്റ്റോറന്റില്‍ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്ന ചിത്രങ്ങള്‍ പുറത്ത് വരുന്നത്. പിന്നാലെ ഇരുവരും ഡേറ്റിങ്ങിലാണെന്ന കിംവദന്തിയും വന്നു. ഏറ്റവും പുതിയതായി ശുഭ്മാനൊപ്പം ഹോട്ടലില്‍ നിന്ന് ഇറങ്ങി വരുന്നതും മറ്റൊന്ന് എയര്‍പോര്‍ട്ടിലേക്ക് പോവുന്നതും വിമാനത്തിന് ഉള്ളില്‍ നിന്നടക്കമുള്ള ദൃശ്യങ്ങളാണ് വന്നിരിക്കുന്നത്. ഓണ്‍ലൈനിലൂടെ ഈ ദൃശ്യങ്ങള്‍ വൈറലായതോടെ താരപുത്രിയുടെ പ്രണയകഥ വീണ്ടും ചര്‍ച്ചകള്‍ക്ക് കാരണമായി.

  Also Read: ജയറാമിന്റെയും പാര്‍വതിയുടെയും രഹസ്യ മോതിരം മാറാല്‍; പത്മരാജന്റെ ഫോട്ടോയ്ക്ക് മുന്നിലെ ചടങ്ങിനെ കുറിച്ച് മകന്‍

  മുന്‍പ് സച്ചിന്‍ തെണ്ടുല്‍ക്കറുടെ മകള്‍ സാറയുമായി ശുഭ്മാന്‍ ഗില്‍ പ്രണയത്തിലാണെന്ന തരത്തിലും ഗോസിപ്പ് വന്നിരുന്നു. എന്നാല്‍ ഇരുവരും ഇന്‍സ്റ്റാഗ്രാമില്‍ നിന്നും അണ്‍ഫോളോ ചെയ്യുകയും വേര്‍പിരിഞ്ഞെന്ന തരത്തില്‍ ഊഹാപോഹങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്തു. അതിന് ശേഷമാണ് മറ്റൊരു താരപുത്രി കൂടിയായ സാറയുമായി താരം അടുപ്പത്തിലാവുന്നതെന്നാണ് വിവരം. എന്തായാലും വൈകാതെ പ്രണയകഥയിലൊരു വിശദീകരണം വരുമെന്നാണ് ആരാധകരും പ്രതീക്ഷിക്കുന്നത്.

  Also Read: ഞാനും കൂട്ടുകാരിയുമുള്ള വീഡിയോയ്ക്ക് സൈബര്‍ ആക്രമണമായിരുന്നു; വേദന ആദ്യം മാത്രമേയുള്ളുവെന്ന് മഞ്ജു സുനിച്ചന്‍

  അന്തരിച്ച നടന്‍ സുശാന്ത് സിംഗിന്റെ പേരിനൊപ്പാണ് ആദ്യം സാറയുടെ പേരും ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞത്. സാറയുടെ ആദ്യ ചിത്രമായ കേദാര്‍നാഥില്‍ നായകനായി അഭിനയിച്ചത് സുശാന്താണ്. ഈ സിനിമയുടെ ലൊക്കേഷനില്‍ നിന്ന് താരങ്ങള്‍ അടുപ്പത്തിലായെന്നും അത് പ്രണയമായെന്നുമൊക്കെ കഥകളുണ്ടായിരുന്നു. അതിന് ശേഷമാണ് സാറ നടന്‍ കാര്‍ത്തിക് ആര്യനുമായി ഡേറ്റിങ് ആരംഭിക്കുന്നത്. ഏറെ കാലം ഇരുവരും ഡേറ്റ് ചെയ്‌തെങ്കിലും 2020 മുതല്‍ കാര്‍ത്തികുമായിട്ടുള്ള ബന്ധം സാറ അവസാനിപ്പിച്ചു.

  അത്രങ്കി റേ എന്ന സിനിമയാണ് അവസാനമായി സാറയുടേതായി റിലീസ് ചെയ്തത്. അക്ഷയ് കുമാറിനൊപ്പം അഭിനയിച്ച ചിത്രം കഴിഞ്ഞ ക്രിസ്തുമസിനോട് അനുബന്ധിച്ചാണ് തിയറ്ററുകൡലേക്ക് എത്തുന്നത്. ഇനിയു പേരിടാത്ത ലക്ഷ്മന്‍ ഉതേകറിന്റെ സിനിമയാണ് സാറ നായികയായി അഭിനയിച്ച് അടുത്തതായി വരാനിരിക്കുന്നത്. ചിത്രീകരണം പൂര്‍ത്തിയാക്കിയെങ്കിലും സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. ഇതിനൊപ്പം ഗ്യാസ് ലൈറ്റാണ് സാറയുടെ മറ്റൊരു സിനിമ.

  നിലവിൽ സാറ അഭിനയവുമായിട്ടും ശുഭ്മാൻ ക്രിക്കറ്റുമായിട്ടും തിരക്കിലാണ്. ഇതിനിടയിൽ താരങ്ങൾ ഒരുമിച്ച് അവധി ആഘോഷിക്കുകയാണെന്നാണ് വിവരം.

  English summary
  Sara Ali Khan Latest Video With Indian cricketer Shubman Gill Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X