വിവാഹ ശേഷമുള്ള തീരുമാനത്തെ കുറിച്ച് കേൾക്കുമ്പോൾ അമ്മ അസ്വസ്ഥയാകും, കാരണം വെളിപ്പെടുത്തി നടി
യുവതാരങ്ങളിൽ പ്രധാനിയാണ് നടി സാറ അലിഖാൻ. ബോളിവുഡിലാണ് നടി സജീവമെങ്കിലും തെന്നിന്ത്യയിലും താരത്തിന് കൈനിറയെ ആരാധകരുണ്ട്. നടൻ സെയ്ഫ് ആലിഖാൻ അമൃത സിങ്ങ് ദമ്പതിമാരുടെ മകളാണ് സാറ. ഇരുവർക്കും ഇബ്രാഹിം എന്നൊരു മകൻ കൂടിയുണ്ട് സെയ്ഫുമായുള്ള വിവാഹ മോചനത്തിന് ശേഷം അമ്മ അമൃതയ്ക്കൊപ്പമാണ് സാറയും സഹോരനും വളർന്നത്. അമ്മയെ പോലെ തന്നെ അച്ഛനോടും ഇരുവർക്കം വളരെ അടുത്ത ബന്ധമാണുള്ളത്

അമ്മയുമായിട്ടാണ് സാറയ്ക്ക് കൂടുതൽ അടുപ്പം. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇടം പിടിക്കാറുണ്ട്. സാറയുടെ ഇൻസ്റ്റഗ്രാമിൽ അധികവും അമ്മയ്ക്കും സഹോദരനും ഒപ്പമുള്ള ചിത്രങ്ങളാണ്. ഇരുവരും ഒന്നിച്ചാണ വിനോദയാത്രയ്ക്കും മാറ്റും പോകുന്നത്. ഇപ്പോഴിതാ തന്റെ വിവാഹത്തെ കുറിച്ചുള്ള തീരുമാനത്തിൽ അമ്മയെ ഏറെ വിഷമിപ്പിക്കുന്ന കാര്യം വെളിപ്പെടുത്തി സാറ. ഒരു മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
വിവാഹ ശേഷവും അമ്മയ്ക്കൊപ്പം നിൽക്കാനാണ് സാറ ആഗ്രഹിക്കുന്നത്. നടിയുടെ വാക്കുകൾ ഇങ്ങനെ...തന്റെ ജീവിതകാലം മുഴുവൻ അമ്മയ്ക്കൊപ്പം ജീവിക്കാണ് ആഗ്രഹിക്കുന്നത്. ഇത് കേൾക്കുമ്പോൾ അമ്മയ്ക്ക് നല്ല വിഷമം ഉണ്ടാകും. കാരണം. എല്ലാ അമ്മമാരെ പോലെ തന്റെ വിവാഹത്തിനെ കുറിച്ച് അമ്മയ്ക്കും പദ്ധതികളുണ്ട്. വിവാഹശേഷവും അമ്മയ്ക്കൊപ്പം നിൽക്കണമെന്നാണ് ആഗ്രഹമെന്നും സാറ കൂട്ടിച്ചേർത്തു,വിവാഹ ശേഷം എന്നോടൊപ്പം വന്നാൽ എന്താണ് കുഴപ്പമെന്നും സാറ ചോദിക്കുന്നു.
ലവ് ആജ് കൽ ആണ് ആണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ സാറയുടെ ചിത്ര. കാർത്തിക് ആര്യനോടൊപ്പമായിരുന്നു ശാര ചിത്രത്തിൽ പ്രത്യക്ഷപ്പട്ടത്. ആനന്ദ് എൽ റായ് ചിത്രത്തിലാണ് ഇനി അടുത്തതായി നടി അഭിനയിക്കുന്നത്. അക്ഷയ് കുമാർ, ധനുഷ് എന്നിവരാണ് മറ്റ് താരങ്ങളെ അവതരിപ്പിക്കുന്നത്.


Click it and Unblock the Notifications