For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രണയിച്ച് നടക്കുന്നതില്‍ കുഴപ്പമുണ്ടോ? റിലേഷന്‍ഷിപ്പിന് അമ്മ നല്‍കിയ ഉപദേശത്തെ കുറിച്ച് താരപുത്രി സാറ അലി ഖാൻ

  |

  ബോളിവുഡ് സിനിമാ ലോകം എല്ലാ കാലത്തും ചര്‍ച്ച ചെയ്യുന്ന താരകുടുംബമാണ് സെയിഫ് അലി ഖാന്റേത്. ഇപ്പോള്‍ ഭാര്യയും നടിയുമായ കരീന കപൂറിനും രണ്ട് മക്കള്‍ക്കുമൊപ്പമാണ് താരം കഴിയുന്നത്. അതേ സമയം മുന്‍ഭാര്യയും നടിയുമായ അമൃതയ്‌ക്കൊപ്പമുള്ള വിവാഹവും വിവാഹമോചനവുമൊക്കെ കഴിഞ്ഞ ദിവസങ്ങളിലും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. സെയിഫ് അലി ഖാന്‍-അമൃത സിംഗ് ദമ്പതിമാരുടെ മൂത്തമകളാണ് സാറ അലി ഖാന്‍. മാതാപിതാക്കളുടെ പാതപിന്തുടര്‍ന്ന സാറയും സിനിമയിലേക്ക് എത്തിയിരുന്നു.

  മാതാപിതാക്കള്‍ വേര്‍പിരിഞ്ഞെങ്കിലും അമ്മയുടെ കൂടെയാണ് സാറയും സഹോദരന് ഇബ്രാഹിം അലി ഖാനും താമസിക്കുന്നത്. സിനിമയിലേക്ക് തുടക്കം കുറിച്ചതോട് കൂടി സാറയെ കുറിച്ചുള്ള വാര്‍ത്തകളും നിരന്തരം പ്രചരിക്കാന്‍ തുടങ്ങി. ഇടക്കാലത്ത് താരപുത്രിയുടെ ചില പ്രണയകഥകളും ചര്‍ച്ചയായിരുന്നു. ഇക്കാര്യത്തില്‍ അമ്മ നല്‍കിയ ഉപദേശം എന്താണെന്ന് ഒരിക്കല്‍ സാറ വെളിപ്പെടുത്തിയിരുന്നു. അത്തരത്തില്‍ താരപുത്രി പറഞ്ഞ വാക്കുകള്‍ ഇവിടെ വൈറലാവുകയാണ്.

  sara-ali-khan-

  എന്റൈ അമ്മയും എന്നെ ചുറ്റിപറ്റിയുള്ള സുഹൃത്തുക്കളുമെല്ലാം പറഞ്ഞിട്ടുള്ളത് ഞാന്‍ എന്താണോ അത് തന്നെ ജീവിതത്തിലും പിന്തുടരുക എന്നാണ്. മറ്റൊരാള്‍ പറഞ്ഞത് കൊണ്ടോ അവര്‍ നമ്മളെ അങ്ങനെ കാണാന്‍ ആഗ്രഹിക്കുന്നത് കൊണ്ടോ ജീവിതത്തില്‍ ഒരു മാറ്റങ്ങളും വരുത്തരുത്. അനുകമ്പയും കരുതും ഉള്ളത് പോലെ നമ്മള്‍ ആഗ്രഹിക്കുന്ന രീതിയില്‍ ജീവിക്കുക എന്നത് ഡിഎന്‍എ യില്‍ ഉള്ളതാണ്. അവിടെ നിങ്ങള്‍ക്കൊരു അഭിപ്രായമുണ്ടെങ്കില്‍ മറ്റൊരാളുടെ പേരില്‍ നിശബ്ദയാവാരുത് എന്നും അമ്മ തന്നോട് പറഞ്ഞ് തന്നിട്ടുള്ളതായി സാറ വെളിപ്പെടുത്തുന്നു.

  സീരിയലും ഒരു കച്ചവടം തന്നെയാണ്; നിലവാര തകര്‍ച്ചയെ കുറിച്ച് ചോദിച്ചാല്‍ നടന്‍ ഷാജുവിന് പറയാനുള്ളതിങ്ങനെ

  അതേ സമയം സ്വന്തം അനുഭവത്തില്‍ നിന്നാണോ അമൃത ഇത്തരമൊരു തീരുമാനത്തില്‍ എത്തിയതെന്നാണ് കരുതുന്നത്. അമൃതയുടെ മുന്‍ഭര്‍ത്താവും നടനുമായ സെയിഫ് അലി ഖാനുമായി വലിയ വഴക്കുകള്‍ക്ക് അവസാനമാണ് വേര്‍പിരിഞ്ഞത്. പിന്നീട് ഭാര്യയെ കുറിച്ചുള്ള നിരവധി ആരോപണങ്ങളുമായി സെയിഫ് വന്നിരുന്നു. നിലവില്‍ കരീന കപൂറിനെ വിവാഹം കഴിച്ച് ജീവിക്കുകയാണ് താരം. അമൃത മറ്റൊരു വിവാഹം കഴിച്ചില്ലെങ്കിലും രണ്ട് മക്കളെ.ും സംരക്ഷിച്ച് പോരുകയായിരുന്നു.

  sara-ali-khan-

  വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ഫോട്ടോഷൂട്ടിനിടയിലാണ് സെയിഫ് അലി ഖാനും അമൃത സിംഗും ആദ്യമായി കാണുന്നത്. ആ പരിചയം പെട്ടെന്ന് സൗഹൃദമാവുകയും പ്രണയത്തിലേക്ക് എത്തുകയുമായിരുന്നു. സെയിഫിനെക്കാള്‍ വളരെ പ്രായം കൂടുതല്‍ ഉണ്ടായിരുന്നെങ്കിലും ഇരുവരുടെയും ബന്ധം ശക്തമായി തന്നെ പോയി. വിവാഹം കഴിഞ്ഞ് പതിമൂന്ന് വര്‍ഷത്തോളം ദമ്പതിമാരായി കഴിഞ്ഞതിന് ശേഷമാണ് സെയിഫും അമൃതയും വേര്‍പിരിയുന്നത്. നിലവില്‍ സിനിമയിലും പരസ്യചിത്രങ്ങളിലും ടെലിവിഷനിലുമൊക്കെ പരിപാടികളുമായി കഴിയുകയാണ് അമൃത.

  കമൽഹാസൻ മുതൽ ഭരതൻ വരെ; പ്രണയിച്ചവരെല്ലാം നഷ്ടപ്പെട്ട ദുരന്ത നായികയായിരുന്നു ശ്രീവിദ്യ എന്ന് ശാന്തിവിള ദിനേശ്

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  കേദാര്‍നാഥ് എന്ന സിനിമയിലൂടെ സാറ അലി ഖാനും വെള്ളിത്തിരയിലെത്തി. താരപുത്രിയായതിനാല്‍ നിരവധി ഗോസിപ്പ് കോളങ്ങൡ സാറ നിറഞ്ഞ് നിന്നിരുന്നു. അന്തരിച്ച നടന്‍ സുശാന്ത് സിംഗ് രജ്പുതുമായിട്ടുള്ള സൗഹൃദത്തെ കുറിച്ചും നടന്‍ കാര്‍ത്തിക് ആര്യനുമായിട്ടുള്ള ബന്ധവുമെല്ലാം സോഷ്യല്‍ മീഡിയ വലിയ രീതിയില്‍ ചര്‍ച്ചയാക്കിയിട്ടുണ്ട്. ആദ്യ സിനിമകള്‍ വലിയ വിജയമാതോട് കൂടി വമ്പന്‍ സിനിമകളിലേക്കാണ് താരപുത്രിയ്ക്ക് അവസരം ലഭിക്കുന്നത്. നിലവില്‍ അക്ഷയ് കുമാറും ധനുഷും ഒരുമിക്കുന്ന ആട്രാങ്കി റീ ആണ് സാറയുടേതായി ഇനി വരാനിക്കുന്ന സിനിമ.

  Read more about: sara ali khan
  English summary
  Sara Ali Khan Opens Up Mom Amrita Singh's Dating Advice To Herself Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X