For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    താര പുത്രിയുടെ ആഗ്രഹം നിറവേറ്റി താരം..!! അച്ഛന്റെ സ്ഥാനത്ത് നിന്ന് കൈ പിടിച്ചു കൊടുത്തു... വീഡിയോ

    |

    ബോളിവുഡ് ഗോസിപ്പ് കോളത്തിലെ ഇപ്പോഴത്തെ ചർച്ച കാർത്തിക് ആര്യനും സെയ്ഫ് അലീഖാന്റെ മകൾ സാറാ ആലിഖാനും തമ്മിലുളള ക്രഷാണ്. നിർമ്മാതാവ് കരൺ ജോഹർ അവതരിപ്പിക്കുന്ന ടെലിവിഷൻ ഷോയായ കോഫി വിത്ത് കരണിൽ അച്ഛൻ സെയ്ഫ് അലിഖാന്റെ കൂടെ എത്തിയപ്പോഴാണ് സാറാ ആര്യനോടുളള തന്റെ ക്രഷിനെ കുറിച്ച് വെളിപ്പെടുത്തിയത്. കൂടാതെ പല അഭിമുഖങ്ങളിലും താരപുത്രി ആര്യനോടുള്ള ക്രഷിനെ കുറിച്ച് വെളിപ്പെടുത്തിയിരുന്നു.

    saraali


    കോഫി വിത്ത് കരണിൽ ആര്യൻ എത്തിയപ്പോൾ സാറയുമായുടെ ക്രഷിനെ കുറിച്ച് താരം പ്രതികരിച്ചിരുന്നു. സെയ്ഫിന്റെ ആഗ്രഹം പോലെ ഒരു നാൾ സാറയെ താൻ ഡേറ്റിന് ക്ഷണിക്കുമെന്ന് കാർത്തിക് വെളിപ്പെടുത്തിയിരുന്നു. ഇതോടെ സാറാ അലിഖാനും കാർത്തിക് ആര്യനും തമ്മിലുള്ള ക്രഷ് ഗോസിപ്പ് കോളത്തിൽ മാത്രമല്ല ബോളിവുഡിലും പാട്ടായിരിക്കുകയാണ്.

    ഇനി മമ്മൂക്കയുടെ പതിനെട്ടാം പടിയിൽ!! പൃഥ്വിരാജിന്റെ രംഗങ്ങൾ ആലപ്പുഴയിൽ...

    ഇപ്പോൾ വൈറലാകുന്നത് സാറായെ കാർത്തിക്കിന് കൈ പിടിച്ചു നൽകുന്ന വീഡിയോയാണ്. എന്നാൽ അച്ഛനായ സെയ്ഫ് അലിഖാനല്ല. രൺവീർ സിങ്ങാണ് സാറയെ ആര്യന്റെ കയ്യിൽ കൈ പിടിച്ചു നൽകുന്നത്. ഒരു അവാർഡ് ദാന ചടങ്ങിലായിരുന്നു ഈ രസകരമായ സംഭവം നടന്നത്.രൺവീറിന്റെ ചിത്രമായ സിംമ്പയിലൂടെയാണ് സാറ ബോളിവുഡിൽ എത്തിയത്. മികച്ച സ്വീകാര്യതയായിരുന്നു താരപുത്രിയ്ക്ക് ലഭിച്ചിരിക്കുന്നത്.

    English summary
    Sara Ali Khan opens up on Kartik Aaryan crush: I promise we would get over it
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X