For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹം കഴിക്കാന്‍ ആഗ്രഹം രണ്‍ബീര്‍ കപൂറിനെ; പെട്ടെന്ന് തീരുമാനം മാറ്റി താരപുത്രി സാറ അലി ഖാന്‍, കാരണമിത്

  |

  കുറഞ്ഞ കാലം കൊണ്ട് ബോളിവുഡ് സിനിമാലോകത്ത് വലിയ ശ്രദ്ധ നേടിയെടുത്ത താരസുന്ദരിയാണ് സാറ അലി ഖാന്‍. നടന്‍ സെയിഫ് അലി ഖാന്റെയും നടി അമൃത സിംഗിന്റെയും മകളായി ജനിച്ച സാറ പഠന ശേഷം അഭിനയത്തിലേക്ക് എത്തുകയായിരുന്നു. ആദ്യ സിനിമ മുതലിങ്ങോട്ട് ഓരോന്നും ഹിറ്റായി മാറിയതോടെ സാറയുടെ ജീവിതവും മാറി.

  ഇപ്പോള്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിക്കുന്ന യുവനടിമാരില്‍ ഒരാളായി സാറ വളര്‍ന്നിരിക്കുകയാണ്. സിനിമയിലേക്ക് എത്തിയതിന് പിന്നാലെ നിരവധി ഗോസിപ്പുകളില്‍ താരപുത്രി നിറഞ്ഞ് നിന്നിരുന്നു. എന്നാല്‍ ഒരു നടനെ വിവാഹം കഴിക്കണമെന്ന് ആഗ്രഹിക്കുന്നതായി സാറ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ആദ്യം ഇഷ്ടമാണെന്ന് പറഞ്ഞെങ്കിലും ആ ഇഷ്ടം വേണ്ടെന്ന് വെച്ചതിനെ പറ്റിയും സാറ അഭിപ്രായപ്പെട്ടിട്ടുണ്ട്. ആ സംഭവകഥയിങ്ങനെയാണ്..

  വര്‍ഷങ്ങള്‍ക്ക് മുന്‍പ് കോഫി വിത് കരണ്‍ എന്ന ചാറ്റ് ഷോ യില്‍ പങ്കെടുക്കാന്‍ സാറ എത്തിയിരുന്നു. താരപുത്രിയുടെ അരങ്ങേറ്റ സിനിമയെ കുറിച്ചുള്ള വിശേഷങ്ങളാണ് കരണ്‍ ജോഹറുമായിട്ടുള്ള സംസാരത്തിലൂടെ നടി പറഞ്ഞത്. അന്ന് സാറയുടെ കൂടെ പിതാവ് സെയിഫ് അലി ഖാനും ഉണ്ടായിരുന്നു. അഭിമുഖത്തിനിടെ ചില രസകരമായ ചോദ്യങ്ങള്‍ കരണ്‍ ചോദിക്കുകയും സാറ അതിനുള്ള മറുപടി നല്‍കുകയും ചെയ്തു. ഇപ്പോഴിതാ സാറയുടെ ആ വാക്കുകളാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുന്നത്.

  Also Read: ആദ്യബന്ധം വേര്‍പിരിഞ്ഞതിന് പിന്നാലെ വിവാഹിതരായ താരങ്ങള്‍; പിതാവിന്റെ പാതയിലൂടെ മകനെന്നും ആരാധകര്‍

  കരണിന്റെ ഷോ യില്‍ റാപ്പിഡ് ഫയര്‍ റൗണ്ട് ഉണ്ടായിരുന്നു. ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് പെട്ടെന്ന് മറുപടി പറയണമായിരുന്നു. അതിലൊരു ചോദ്യം സാറയ്ക്ക് ആരെ കല്യാണം കഴിക്കാനാണ് ആഗ്രഹമെന്നാണ്. 'പെട്ടെന്ന് തന്നെ രണ്‍ബീര്‍ കപൂറിനെ വിവാഹം കഴിക്കണമെന്ന് സാറ പറഞ്ഞു'. എന്നാല്‍ അദ്ദേഹവുമായി ഡേറ്റിങ് നടത്താന്‍ ഇഷ്ടമില്ലെന്നും ഡേറ്റ് ചെയ്യാന്‍ ഇഷ്ടം കാര്‍ത്തിക് ആര്യനാണെന്നാണ് നടി പറഞ്ഞത്. കരണ്‍ ജോഹറിനെ പോലും അത്ഭുതപ്പെടുത്തി കൊണ്ടാണ് സാറ മറുപടി പറഞ്ഞത്.

  Also Read: ഹേമയെ പ്രണയിക്കുമ്പോൾ 4 മക്കളുടെ പിതാവ്; മറ്റ് നടന്മാരുടെ കൂടെ ഹേമ അഭിനയിക്കുന്നത് ഇഷ്ടമല്ലെന്ന് ധർമേന്ദ്ര

  പിന്നീട് മറ്റൊരു പ്രൊമോഷന്‍ പരിപാടിയില്‍ വെച്ച് സാറയ്ക്ക് ഈ ചോദ്യം നേരിടേണ്ടി വന്നു. കോഫി വിത് കരണില്‍ പറഞ്ഞത് പോലെ രണ്‍ബീറിനെ വിവാഹം കഴിക്കണോ എന്നായിരുന്നു ചോദ്യം. എന്നാല്‍ തന്റെ മനസ് ഇതിനകം മാറിയെന്നും അതുകൊണ്ട് ആ തീരുമാനവും മാറ്റിയെന്ന് താരുപത്രിപറഞ്ഞു. മാത്രമല്ല തനിക്കൊരിക്കലും രണ്‍ബീര്‍ കപൂറിനെ വിവാഹം കഴിക്കണമെന്ന് ആഗ്രഹമില്ല.

  Also Read: ലെച്ചു ഗര്‍ഭിണിയാവുന്നു, പച്ച മാങ്ങയുമായി ബാലു; ഉപ്പും മുളകിലേക്ക് പുതിയ അതിഥി? കിടിലന്‍ ട്വിസ്റ്റുമായി പരമ്പര

  Recommended Video

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  'മുന്‍പ് രണ്‍ബീര്‍ കപൂറിനെ വിവാഹം കഴിക്കണമെന്ന് ഞാന്‍ പറഞ്ഞിരുന്നു. ഇനി അങ്ങനെയായിരിക്കാന്‍ ആഗ്രഹിക്കുന്നില്ല. കാരണം അത് ക്രൂരമാണെന്ന് സാറ പറഞ്ഞു'. ആലിയ സുഹൃത്തായത് കൊണ്ടാണോ എന്നായിരുന്നു അവതാരകയുടെ മറുചോദ്യം. എന്നാല്‍ അതിര്‍ഥം അങ്ങനെയല്ലെന്നും താരപുത്രി സൂചിപ്പിച്ചു.

  നിലവില്‍ അക്ഷയ് കുമാറിനും ധനുഷിനുമൊപ്പം അത്രംഗി റേ എന്ന ചിത്രത്തിലാണ് സാറ അഭിനയിക്കുന്നത്. ഈ സിനിമയുടെ ഡബ്ബിങ് പൂര്‍ത്തിയാക്കിയിരിക്കുകയാണ് നടിയിപ്പോള്‍.

  English summary
  Sara Ali Khan Opens Up Why She Changed Her Dedication To Step Back From Marrying Ranbir Kapoor
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X