സാറ അലി ഖാന്റെ അമ്പരപ്പിക്കുന്ന രൂപമാറ്റം! തരംഗമായി താരപുത്രിയുടെ ചിത്രങ്ങള്‍
ബോളിവുഡിലെ താരപുത്രിമാരില്‍ തിളങ്ങിനില്‍ക്കുന്ന നടിയാണ് സാറ അലി ഖാന്‍. നടന്‍ സെയ്ഫ് അലി ഖാന്റെ മകളായ സാറ നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെയാണ് മുന്‍നിരയിലേക്ക് ഉയര്‍ന്നത്. സാറയുടെതായി പുറത്തിറങ്ങിയ മിക്ക ചിത്രങ്ങള്‍ക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. നിരവധി ആരാധകരുളള താരം കൂടിയാണ് സാറ. ബോളിവുഡില്‍ ശരീര ഭാരം കുറച്ച് പ്രേക്ഷകരെ അമ്പരപ്പിച്ച താരമായിരുന്നു സാറാ അലി ഖാന്‍. 90 കിലോയില്‍ നിന്നും 46 കിലോയാക്കി കൊണ്ടാണ് നടി മേക്കോവര്‍ നടത്തിയിരുന്നത്.
സാറയുടെ രൂപമാറ്റം പ്രേക്ഷകരെ ഒന്നടങ്കം അമ്പരപ്പിച്ചിരുന്നു. നടിയുടെ സിനിമയിലേക്കുളള വരവ് ആരും പ്രതീക്ഷിച്ചിരുന്നില്ല. ഡയറ്റിലൂടെയും കഠിനമായ വ്യായാമത്തിലൂടെയുമാണ് നടി ഇപ്പോഴത്തെ രൂപത്തിലേക്ക് എത്തിയത്. സാറാ അലി ഖാന്റെതായി വന്ന പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

നല്ല വണ്ണമുളള സമയത്തെ ഒരു ചിത്രവും പിന്നീട് തടി കുറച്ച ശേഷമുളള ചിത്രവുമായിരുന്നു സാറ പങ്കുവെച്ചത്. രണ്ട് ചിത്രങ്ങളിലും അമ്മ അമൃതയ്ക്കും സഹോദരന്‍ ഇബ്രാഹിമിനുമൊപ്പമാണ് സാറയുളളത്. താരപുത്രിയുടെ രണ്ട് ചിത്രങ്ങളും കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകര്‍. ആദ്യ ചിത്രത്തിലുളളത് ഒറ്റനോട്ടത്തില്‍ സാറ തന്നെയോ എന്നാണ് പലരുടെയും സംശയം.

സിനിമാത്തിരക്കുകള്‍ക്കിടെയിലും ഫിറ്റന്‌സിന് പ്രാധാന്യം നല്‍കാറുളള സാറ തന്റെ വര്‍ക്കൗട്ട് വീഡിയോകളും പങ്കുവെക്കാറുണ്ട്. നമ്രത പുരോഹിത് എന്ന ട്രെയിനര്‍ക്കാണ് തടി കുറിച്ചതിന്റെ മുഴുവന്‍ ക്രെഡിറ്റും നടി നല്‍കുന്നത്. ബോളിവുഡില്‍ കേദാര്‍നാഥ് എന്ന ചിത്രത്തിലൂടെയാണ് സാറ അലിഖാന്‍ അരങ്ങേറ്റം കുറിച്ചത്.

സുശാന്ത് സിങ് രജ്പുത്തായിരുന്നു ചിത്രത്തിലെ നായകന്‍. പിന്നാലെ രണ്‍വീര്‍ സിങ്ങിന്റെ നായികയായി സിമ്പ എന്ന ചിത്രമാണ് നടിയുടെതായി പുറത്തിറങ്ങിയത്. സിമ്പ താരപുത്രിയുടെ കരിയറില്‍ വലിയ വിജയമായി മാറിയ സിനിമയാണ്. സിമ്പയ്ക്ക് പിന്നാലെ ലവ് ആജ് കല്‍ എന്ന ചിത്രവും സാറ അലി ഖാന്റെതായി പുറത്തിറങ്ങിയിരുന്നു.

കാര്‍ത്തിക്ക് ആര്യനായിരുന്നു ചിത്രത്തിലെ നായകന്‍. വരുണ്‍ ധവാന്റെ നായികയായി കൂലി നമ്പര്‍ വണ്‍. അക്ഷയ് കുമാറിനും ധനുഷിനുമൊപ്പം അത്റംഗി എന്നീ ചിത്രങ്ങളാണ് നടിയുടെതായി വരാനിരിക്കുന്നത്. നടിയുടെ പുതിയ ചിത്രങ്ങള്‍ക്കായെല്ലാം ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കാറുളളത്. ബോളിവുഡിലെ പുതിയ സെന്‍സേഷനായി പ്രേക്ഷകര്‍ വിലയിരുത്തുന്ന താരം കൂടിയാണ് സാറ അലി ഖാന്‍. സെയ്ഫ് അലി ഖാന്റെ വഴിയെ തന്നെയാണ് മകളായ സാറയും മുന്നോട്ടുപോവുന്നത്. അച്ഛനെ പോലെ മകളും ബോളിവുഡില്‍ സൂപ്പര്‍ താരമാവുമെന്നാണ് അധികപേരും അഭിപ്രായപ്പെടാറുളളത്.


Click it and Unblock the Notifications