90 കിലോയിൽ നിന്ന് 46 ലേയ്ക്ക്! ഇത് ശരിയ്ക്കും താരപുത്രി തന്നെയാണോ, അമ്പരന്ന് പ്രേക്ഷകർ...

സിനിമയിൽ എത്തുന്നതിനു മുൻപ് തന്നെ നടി സാറ അലിഖാൻ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. നടൻ സെയ്ഫ് അലിഖാന്റെ മകൾ എന്നുളള പേരിലോ സെലിബ്രിറ്റി കിഡ് എന്ന പേരിലോ അല്ല സാറ വാർത്തകളിലൂടെ ശ്രദ്ധേയമായത്. സ്വന്തം കഠിനാദ്വാനമാണ് താരത്തെ പ്രശംസ്തയാക്കിയത്. സോഷ്യൽ മീഡിയയിൽ സജീവമായ സാറ തന്റെ പഴയ ഫോട്ടോകളും വീഡിയോകളും പ്രേക്ഷകരുമായി പങ്കുവെയ്ക്കാറുണ്ട്.

സാറയുടെ പഴകാല വീഡിയോയേയും ചിത്രങ്ങളേയും അത്ഭുത്തോടെയാണ് പ്രേക്ഷകർ നോക്കാറുളളത്. കാരണം ഇപ്പോഴത്തെ രൂപത്തിൽ നിന്ന് ഇരട്ടി ഭാരമായിരുന്നു സാറയ്ക്ക് ആദ്യ കാലങ്ങളിൽ. തങ്ങളുടെ പ്രിയതാരം തന്നെയാണോ ഇതെന്ന് പ്രേക്ഷകർ ചോദിക്കാറുണ്ട്. ഇപ്പോഴിത തന്റെ പഴയ രൂപത്തിൽ നിന്ന് പുതിയ രൂപത്തിലേയ്ക്കുളള മാറ്റത്തെ കുറിച്ച് പങ്കുവെച്ചിരിക്കുകയാണ് സാറ അലിഖാൻ.

വിമാനയാത്ര

സുഹൃത്തുക്കൾക്കൊപ്പമുളള ഒരു വിമാനയാത്രയാണ് താരപുത്രി പങ്കുവെച്ചിരിക്കുന്നത്. വീഡിയോയിൽ 95 കിലോ ഭാരമുള്ള സാറയെയാണ് കാണാൻ സാധിക്കുന്നത്. ഒറ്റ നോട്ടത്തിൽ ഇത് സാറ അലിഖാൻ തന്നെയാണോ എന്നുളള സംശയവു പ്രേക്ഷകർ പ്രകടിപ്പിക്കുന്നു. സാറയിലെ സാറയെ നിങ്ങൾക്കായി അവതരിപ്പിക്കുന്നു എന്ന് കുറിച്ചു കൊണ്ടാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. താരത്തിന്റെ കഠിനാദ്വാനത്തെ അഭിനന്ദിച്ച് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.

 96  ൽ നിന്ന്  46 ലേയ്ക്ക്

90 കിലോ ആയിരുന്ന സാറയുടെ ഭാരം. ഇപ്പോഴത് 46 കിലോയാണ്. കഠിനമായ വ്യായമത്തിലൂടേയും ഡയറ്റിലൂടേയുമാണ് ഫാറ്റിയായിരുന്ന സാറയിൽ നിന്ന് ഫിറ്റിയായ സാറയായി മാറിയത്. ഫിറ്റ്നസ്സിനെ ഏറെ പ്രധാന്യം നൽകുന്ന സാറ തന്റെ വർക്കൗട്ട് ചിത്രങ്ങൾ പ്രേക്ഷകർക്കായി പങ്കുവെയ്ക്കാറുണ്ട്. താരപുത്രിയുടെ പല വർക്കൗട്ട് വീഡിയോയും സോഷ്യൽ മീഡ‌ിയയിൽ വൈറലാണ്. തന്റെ പഴയകാല ചിത്രങ്ങൾ പങ്കുവെയ്ക്കുന്നതിൽ ഒരു ഉപേക്ഷയും താരം കാണിക്കാറില്ല. സാറ തന്നെയാണ് തന്റെ പഴകാല ചിത്രങ്ങൾ പങ്കുവെയ്ക്കുന്നത്.

നാല് വർഷത്തെ അദ്വാനം

ഇന്ന് കാണുന്ന ക്യൂട്ട് സീറോ സൈസ് സാറയ്ക്ക് പിന്നിൽ നമ്രത പുരോഹിത് എന്ന ട്രെയിനറാണ്. പല അഭിമുഖങ്ങളിലും തന്റെ ട്രെയിനറെ കുറിച്ച് താരം വാചാലയാകാറുണ്ട് . നാല് വർഷത്തെ കഠിന പ്രയത്നത്തിന്റെ ഫലമാണ് ഇന്ന് കാണുന്ന ഈ സാറയെന്ന് നടി ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. കഠിനമായ പ്രയത്നത്തിലൂടെയാണ് ഇന്നു കാണുന്ന അവസ്ഥയിലേയ്ക്ക് വന്നതെന്നും, അത് വളരെ പ്രയാസകരമായിരുന്നെന്നും സാറ അഭിമുഖത്തിൽ പറഞ്ഞിരുന്നു. സാറയുടെ ഫിറ്റ്സ് മറ്റുളളവർക്ക് പ്രചോദനമാണ്.

  ബോളിവുഡിലെ യുവതാരം

ബോളിവുഡ് പ്രേക്ഷകരുടെ പ്രിയ താരമാണ് സാറ അലിഖാൻ. രൺവീറ്‍ സിങ്ങ് സിങ് ചിത്രമായ സിമ്പയായിരുന്നു താരത്തിന്റെ കരിയറിൽ വൻ ബ്രേക്ക് സമ്മാനിച്ചത്. വിരൽ എണ്ണവുന്ന ചിത്രങ്ങൾ മാത്രമാണ് പുറത്തു വന്നിട്ടുളളതെങ്കിലും ബോളിവുഡ് യുവതാരങ്ങളിൽ പ്രധാനിയാണ് താരപുത്രി. ഇംതിയാസ് അലി സംവിധാനം ചെയ്യുന്ന ലവ് ആജ് കൽ ആണ് ഉടൻ പുറത്തു വരുന്ന സാറയുടെ ചിത്രം. ഫെബ്രുവരി 14 ന് തിയേറ്ററുകളിൽ എത്തുന്ന ചിത്രത്തിൽ കാർത്തിക് ആര്യനാണ് നായകനായി എത്തുന്നത്. കൂടാതെ വരുൺ ധവാൻ നായകനാകുന്ന കൂലി നമ്പർ 1 ന്റെ റിമേക്കിലും സാറയാണ് നായിക.

വീഡിയോ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X