For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സഹായിയായ സ്ത്രീയെ വെള്ളിത്തില്‍ തള്ളിയിട്ട് താരപുത്രിയുടെ തമാശ; ലേശം കടുത്ത് പോയില്ലെന്ന് ആരാധകരും

  |

  ബോളിവുഡ് സിനിമാ ലോകത്ത് അരങ്ങേറ്റം കുറിച്ച താരപുത്രിമാരില്‍ വളരെ പെട്ടെന്ന് സൂപ്പര്‍താര പട്ടികയിലേക്ക് ഉയര്‍ന്നുവന്ന നടിയാണ് സാറ അലി ഖാന്‍. നടന്‍ സൈഫ് അലി ഖാന്റെയും മുന്‍ഭാര്യയും നടിയുമായ അമൃത സിങ്ങിനെയും ഏകമകളാണ് സാറ. മാതാപിതാക്കളുടെ പാതയിലൂടെ സിനിമയിലെത്തിയ സാറയ്ക്ക് വളരെ കുറഞ്ഞ കാലം കൊണ്ട് സ്വന്തം നിലയില്‍ മുന്നിലേക്ക് ഉയര്‍ന്നു വരാന്‍ സാധിച്ചിരുന്നു.

  ആദ്യ സിനിമയിലെ പ്രകടനം ശ്രദ്ധേയമായതോടെ ഇപ്പോള്‍ കൈനിറയെ സിനിമകളുമായി തിരക്കിലാണ് താരപുത്രി. പലപ്പോഴും സാറയുടെ പേരില്‍ വിവാദങ്ങളും വാര്‍ത്തകളുമൊക്കെ വരാറുണ്ട്. കൂടുതലായും താരപുത്രിയുടെ പ്രണയകഥകള്‍ ആണ്. എന്നാല്‍ ഇത്തവണ നടിയെ വിമര്‍ശിച്ചു കൊണ്ടാണ് ആരാധകരടക്കം എത്തുന്നത്. അതിന് കാരണമായത് നടി തന്നെ സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ച ഒരു വീഡിയോ തന്നെയാണ്.

  സോഷ്യല്‍ മീഡിയ പേജില്‍ ആക്ടീവ് ആയിട്ടുള്ള സാറ പലപ്പോഴും രസകരമായ നിമിഷങ്ങള്‍ ആണ് വീഡിയോ രൂപത്തില്‍ പങ്കുവെക്കാറുള്ളത്. ഇതെല്ലാം ആരാധകര്‍ ഏറ്റെടുക്കുന്നതും പതിവാണ്. ഇത്തവണ ഇന്‍സ്റ്റഗ്രാമിലെ ചോദ്യോത്തര പംക്തിയിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി വന്നതായിരുന്നു നടി. ഇതിനിടയില്‍ സാറ മറ്റാര്‍ക്കെങ്കിലും നല്‍കിയ ഒരു പ്രാങ്കിനെ കുറിച്ച് പറയാന്‍ ഒരാള്‍ ചോദിച്ചിരുന്നു. ഇതിനു മറുപടിയായി ഒരു വീഡിയോ തന്നെയാണ് നടി പങ്കുവച്ചത്.

  സിമ്മിംഗ് പൂളിന് അടുത്ത് തന്റെ സഹായിയുടെ കൂടെ നിന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യുകയാണ് നടി. വെള്ള നിറമുള്ള ബിക്കിനിയാണ് നടിയുടെ വേഷം. ഇരുവരും ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ പെട്ടെന്ന് കൂടെ ഉണ്ടായിരുന്ന സഹായിയായ പെണ്‍കുട്ടിയെ വെള്ളത്തിലേക്ക് തള്ളിയിടുന്നു. അത് കണ്ട് നടി പൊട്ടിച്ചിരിക്കുകയും വെള്ളത്തിലേക്ക് വീണ സ്ത്രീക്ക് പിന്നാലെ സാറയും ഉള്ളിലേക്ക് ചാടുകയും ചെയ്തു. പിന്നാലെ അവരുടെ കയ്യില്‍ പിടിക്കുകയും ഇരുവരും സ്വീമിങ് പൂളില്‍ നീന്തുന്നതുമാണ് വീഡിയോയില്‍ കാണുന്നത്.

  റിമി ടോമിയെ പെണ്ണായി ജനിപ്പിച്ചതിന് ദൈവത്തിന് നന്ദി; പേളിയെ കളിയാക്കി കൊണ്ട് പിഷാരടി അന്ന് പറഞ്ഞത്

  അതേസമയം താരപുത്രിയുടെ പ്രാങ്ക് എല്ലാവര്‍ക്കും അത്ര ഇഷ്ടപ്പെട്ടില്ല. ഇതിനെതിരെ രൂക്ഷവിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു വരുന്നത്. പറ്റിക്കാന്‍ വേണ്ടി ചെയ്തതാണെങ്കിലും ഇതൊരു തമാശയായി തോന്നുന്നില്ല എന്നാണ് ഭൂരിഭാഗം പേരും പറയുന്നത്. ആ സ്ത്രീക്ക് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കില്‍ ആര് സമാധാനം പറയും, അവര്‍ക്ക് നീന്തല്‍ അറിയില്ലെങ്കില്‍ അപകടം വരെ സംഭവിച്ചേക്കില്ലേ എന്നിങ്ങനെയുള്ള ചോദ്യങ്ങളാണ് ഉയര്‍ന്നു വരുന്നത്.

  മുന്‍ കാമുകിയുടെ കൂടെ ഒരുമിച്ചുള്ള യാത്ര; നടി സുസ്മിതയുടെ കാറിനുള്ളില്‍ മുഖം പൊത്തിപിടിച്ച് റോഹ്മാന്‍ ഷോവല്‍

  കേദാര്‍നാഥ് എന്ന ചിത്രത്തിലൂടെ സുശാന്ത് സിംഗ് രജ്പുതിന്റെ നായികയായിട്ടാണ് സാറ അലി ഖാന്‍ വെള്ളിത്തിരയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. വളരെ പെട്ടെന്ന് സൂപ്പര്‍താരങ്ങളുടെ അടക്കം സിനിമകളില്‍ സാറയ്ക്ക് അവസരങ്ങള്‍ ലഭിച്ചു. ഇപ്പോള്‍ ബോളിവുഡിലെ മുന്‍നിര നായികയായി വളര്‍ന്ന് കൊണ്ടിരിക്കുകയാണ് താരപുത്രി. നിലവില്‍ വിക്കി കൗശലിന്റെ നായികയായി അഭിനയിക്കുന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ഈ ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോസുമെല്ലാം നേരത്തെ പുറത്ത് വരികയും വൈറലായി മാറുകയും ചെയ്തിരുന്നു. വിക്കിയ്‌ക്കൊപ്പം സാറയെ സ്‌ക്രീനില്‍ കാണാനുള്ള ആവേശത്തിലാണ് ആരാധകര്‍.

  'ജൂനിയർ പാർവതി എത്തി'; പെൺകുഞ്ഞ് പിറന്ന സന്തോഷം പങ്കുവെച്ച് താര കുടുംബം!

  താരപുത്രിയുടെ വീഡിയോ കാണാം

  English summary
  Sara Ali Khan Prank On Her Staff By Pushing In A Pool, Irked The Netizens
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X