സിനിമയ്ക്കായി പ്ലാസ്റ്റിക് സര്‍ജറിയോ? താരപുത്രി സാറ അലി ഖാന്‍റെ നിലപാട് ഇങ്ങനെയാണ്! കാണൂ!
ബോളിവുഡിന്റെ സ്വന്തം താരപുത്രികളിലൊരാളാണ് സാറ അലി ഖാന്‍. സെയ്ഫ് അലി ഖാന്റെ മകളായ സാറ കേദാര്‍നാഥിയൂടെയായിരുന്നു സിനിമയില്‍ തുടക്കം കുറിച്ചത്. പ്രഖ്യാപനം മുതല്‍ത്തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സിനിമ വളരെ വൈകിയായിരുന്നു തിയേറ്ററുകളിലേക്കെത്തിയത്. അണിയറയില്‍ അരങ്ങേറിയ അസ്വാരസ്യങ്ങളായിരുന്നു താരപുത്രിക്ക് വിനയായി മാറിയത്. സിനിമയ്ക്ക് പിന്നില്‍ അരങ്ങേറിയ മോശം കാര്യങ്ങളെക്കുറിച്ച് അണിയറപ്രവര്‍ത്തകര്‍ തന്നെ വ്യക്തമാക്കിയിരുന്നു. സിനിമയില്‍ നിലനില്‍ക്കണമെങ്കില്‍ ഫിറ്റ്‌നസും ശരീര സൗന്ദര്യവും നിലനിര്‍ത്തേണ്ടത് അത്യന്താപേക്ഷിതമായ കാര്യമാണെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. താരങ്ങളെല്ലാം ഇക്കാര്യം കൃത്യമായി ശ്രദ്ധിക്കുന്നവരാണ്. സിനിമയ്ക്കായി പ്ലാസ്റ്റിക് സര്‍ജറി ചെയ്യുന്നതിനെക്കുറിച്ചുളള അഭിപ്രായം സാറയോട് ചോദിച്ചിരുന്നു.
സമ്മര്‍ദ്ദമുള്ള മേഖലയാണ് സിനിമയെന്നും സിനിമയില്‍ നിലനില്‍ക്കണമെങ്കില്‍ അതിനെ അതിജീവിച്ചേ തീരൂവെന്നും താരം പറയുന്നു. പ്രതിസന്ധികളേയും വെല്ലുവിളികളേയും നേരിടുന്നതിനായി സ്വയം പ്രാപ്തയാകേണ്ടതുണ്ട്. മാനസികമായി മാത്രമല്ല സിനിമയ്ക്കായി ശാരീരികമായ തയ്യാറെടുപ്പുകളും നടത്തേണ്ടി വരാറുണ്ട്. പ്ലാസ്റ്റിക് സര്‍ജറി പോലെയുള്ള കാര്യങ്ങളോട് അത്ര താല്‍പര്യമില്ല ഈ താരപുത്രിക്ക്.

സ്വയം ആത്മവിശ്വാസമുണ്ടെങ്കില്‍ ഏത് കാര്യത്തിലും വിജയിക്കാം. ശരീരം വണ്ണം വെച്ചിരിക്കുകയാണെങ്കില്‍ ജിമ്മില്‍ പോയി അത് കുറയ്‌ക്കേണ്ടി വരും. വ്യായാമങ്ങളും ചെയ്യേണ്ടതായി വരും. സ്വന്തം രൂപഭാവത്തില്‍ ആത്മവിശ്വാസമുള്ളിടത്തോളം അത്തരത്തിലുള്ള സര്‍ജറികള്‍ക്കൊന്നും വലിയ പ്രസക്തിയില്ലെന്നും താരപുത്രി പറയുന്നു. സോഷ്യല്‍ മീഡിയയിലൂടെയുള്ള വിമര്‍ശനങ്ങളൊന്നും തന്നെ ബാധിക്കാറില്ലെന്നും സാറ പറയുന്നു.


Click it and Unblock the Notifications