തടിച്ചുരുണ്ട രൂപമൊക്കെ പഴങ്കഥ! മെലിഞ്ഞ് സുന്ദരിയായി സാറ! ഫിറ്റ്‌നസ് രഹസ്യം പുറത്തുവിട്ട് താരപുത്രി!
ബോളിവുഡ് സിനിമയില്‍ അടുത്തിടെയായി നിരവധി സിനിമാപ്രേവശങ്ങളാണ് നടന്നത്. സിനിമാലോകം തന്നെ കാത്തിരുന്ന തരത്തിലുള്ള അരങ്ങേറ്റങ്ങളായിരുന്നു നടന്നത്. സെയ്ഫ് അലി ഖാന്റെ മകളായ സാറ അലി ഖാന്‍ കേദാര്‍നാഥിലൂടെയാണ് തുടക്കം കുറിച്ചത്. പ്രഖ്യാപിച്ച് 2 വര്‍ഷം കഴിയുന്നതിനിടയിലാണ് സിനിമ രിലീസ് ചെയ്തത്. ഇടയ്ക്ക് ചില അസ്വാരസ്യങ്ങള്‍ അരങ്ങേറിയതിനെത്തുടര്‍ന്ന് സിനിമയുടെ റിലീസ് നീളുകയായിരുന്നു. താരപുത്രിയുടേതായ യാതൊരുവിധ ജാഡയുമില്ലാതെയാണ് സാറയെത്തിയത്. റിലീസിന് മുന്‍പേ തന്നെ കേദാര്‍നാഥ് വിവാദങ്ങളുമായും നിറഞ്ഞുനിന്നിരുന്നു. സിനിമയുടെ റിലീസ് തടയണമെന്ന തരത്തിലുള്ള ആവശ്യമുന്നയിച്ച് നിരവധി പേരെത്തിയിരുന്നു.
തന്റെ ഫിറ്റ്‌നസ് രഹസ്യത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുമായാണ് താരപുത്രിയെത്തിയത്. ബിഗ് സ്‌ക്രീനില്‍ നിറഞ്ഞുനില്‍ക്കുന്നതിനാല്‍ സൗന്ദര്യത്തിന്റെ കാര്യത്തിലും ഫിറ്റ്‌നസിലുമൊക്കെ അതീവശ്രദ്ധയാണ് താരപുത്രി നല്‍കുന്നത്. നേരത്തെ 96 കിലോ ഭാരമുണ്ടായിരുന്നു തനിക്കെന്ന് സാറ പറയുന്നു. കൊളംബിയയില്‍ പഠിച്ചിരുന്ന സമയത്തായിരുന്നു അത്രയും തടി വെച്ചത്. ശരീരഭാരം കൂടിയതിന് പുറമെ മറ്റ് ശാരീരിക ബുദ്ധിമുട്ടുകളും താരത്തെ അലട്ടിയിരുന്നു. അന്നൊന്നും സിനിമയില്‍ അഭിനയിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിരുന്നില്ലെന്നും സാറ പറയുന്നു.

തന്റെ സിനിമാപ്രവേശത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഗൗരവമായിത്തുടങ്ങിയതോടെയാണ് ഭാരം കുറയ്ക്കുന്നതിനെക്കുറിച്ച് ആലോചിച്ചതെന്ന് താരപുത്രി പറയുന്നു. ഒരു പ്രാവശ്യം എയര്‍പോര്‍ട്ടില്‍ തന്നെ വിളിക്കാനെത്തിയ അമ്മ പോലും തിരിച്ചറിഞ്ഞിരുന്നില്ലെന്നും ഇതിന് ശേഷമാണ് ഭാരം കുറയ്ക്കുന്നതിനെക്കുറിച്ച് ഗൗരവകരമായി ചിന്തിച്ച് തുടങ്ങിയതെന്നും സാറ വ്യക്തമാക്കിയിട്ടുണ്ട്. 96 കിലോയില്‍ നിന്നും ഇന്നത്തെ രൂപത്തിലേക്ക് മാറാന്‍ താരപുത്രിയെ സഹായിച്ചത് ട്രെയിനറായ നമ്രത് പുരോഹിത് ആയിരുന്നു. ടെന്നീസ് കളി സ്ഥിരമാക്കുകയും ഫുള്‍ ബോഡി വര്‍ക്കൗട്ടിനും പുറമെ ജങ്ക് ഫുഡുകള്‍ ഒഴിവാക്കിയിരുന്നുവെന്നും സാറ പറയുന്നു. സാറയുടെ ഫിറ്റ്‌നസ് സീക്രട്ട് പുറത്തുവന്നതോടെ മെലിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സന്തോഷമായിട്ടുണ്ട്.


Click it and Unblock the Notifications











