സഹോദരന് ഭക്ഷണം വാരി കൊടുക്കുന്ന താരപുത്രി! തൈമൂര്‍ അലി ഖാന് പിറന്നാള്‍ ആശംസകളുമായി സാറ
സെലിബ്രിറ്റികളുടെ മക്കള്‍ അവരെക്കാളും അറിയപ്പെടുന്ന കാലമാണിത്. എന്നാല്‍ ജനിച്ച ആദ്യ നാളുകള്‍ മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞ് നിന്ന താരപുത്രനാണ് തൈമൂര്‍ അലി ഖാന്‍. ബോളിവുഡ് താരങ്ങളായ സെയിഫ് അലിഖാന്റെയും കരീന കപൂറിന്റെയും ഏകമകനാണ് തൈമൂര്‍. ഈ പേരാണ് താരപുത്രനെ നിരന്തരം വാര്‍ത്തകളില്‍ നിറച്ചത്.

ഇതോടെ സൂപ്പര്‍താരങ്ങളെക്കാള്‍ ശ്രദ്ധേയനായ തൈമൂറ് പിന്നീട് പാപ്പരാസികളുടെ സ്ഥിരം ഇരയായി. എവിടെ പോയാലും ക്യാമറ കണ്ണുകളുമായി തൈമൂറിലെ പലരും പിന്തുടരാന്‍ തുടങ്ങി. ഇതിനെയെല്ലാം എതിര്‍ക്കാനും താരപുത്രന്‍ തുടങ്ങിയിരിക്കുകയാണ്. മറ്റൊരു കാര്യം തൈമൂര്‍ അലി ഖാന്‍ ഇന്ന് തന്റെ മൂന്നാം പിറന്നാള്‍ ആഘോഷിക്കുകയാണെന്നുള്ളതാണ്.
തൈമൂറിന് ജന്മദിനാശംസകളുമായി എത്തിയിരിക്കുകയാണ് മൂത്ത സഹോദരി സാറ അലി ഖാന്‍. സെയിഫ് അലി ഖാന്റെ ആദ്യ ഭാര്യയിലുള്ള മകളാണ് സാറ. തൈമൂറിന് ഭക്ഷണം കൊടുക്കുന്നതും ഒപ്പം കളിക്കുന്ന ചിത്രങ്ങളും സാറ പുറത്ത് വിട്ടിരുന്നു. ഇവര്‍ക്കൊപ്പം സാറയുടെ സഹോദരന്‍ ഇ്ബ്രാഹിമുമുണ്ട്. 2016 ഡിസംബര്‍ 20 നായിരുന്നു തൈമൂര്‍ ജനിച്ചത്.


Click it and Unblock the Notifications











