For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സാറ അലി ഖാന്റെ രാശി തെളിഞ്ഞു! താരപുത്രിയുടെ അടുത്ത സിനിമ 2020 ല്‍ തിയറ്ററുകളിലേക്ക് എത്തും

  |

  ദേശീയ പുരസ്‌കാരം നേടി താരപുത്രി കീര്‍ത്തി സുരേഷ് തെന്നിന്ത്യന്‍ സിനിമാലോകത്തിന് മുഴുവന്‍ അഭിമാനമായി മാറിയിരിക്കുകയാണ്. ഭാവിയില്‍ ബോളിവുഡിനും ഇത്തരം നേട്ടങ്ങള്‍ ലഭിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. അതിന് പറ്റിയ താരപുത്രിമാരാണ് വെള്ളിത്തിരയിലേക്ക് എത്തി കൊണ്ടിരിക്കുന്നത്. സെയിഫ് അലിഖാന്റെ മകള്‍ സാറ അലി ഖാനെ കുറിച്ചാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. സാറ നായികയാവുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ റിലീസ് തീയ്യതി പ്രഖ്യാപിച്ചിരിക്കുകയാണ്.

  ബോളിവുഡിലേക്ക് അരങ്ങേറ്റം

  ബോളിവുഡിലേക്ക് അരങ്ങേറ്റം

  കേദാര്‍നാഥ് എന്ന ചിത്രത്തിലൂടെ കഴിഞ്ഞ വര്‍ഷമായിരുന്നു സാറ അലി ഖാന്‍ ബോളിവുഡിലേക്ക് അരങ്ങേറ്റം നടത്തുന്നത്. റിലീസിന് മുന്‍പ് വലിയ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിയൊരുക്കിയതിനാല്‍ ഈ സിനിമയും സാറയും ശ്രദ്ധിക്കപ്പെട്ടു. ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷക പ്രശംസ സ്വന്തമാക്കിയ സാറയ്ക്ക് പിന്നീട് കൈനിറയെ അവസരങ്ങളായിരുന്നു ലഭിച്ചത്. ഇതെല്ലാം തിയറ്ററുകളിലും ബോക്‌സോഫീസിലും ഗംഭീര പ്രകടനം നടത്തുകയും ചെയ്തു.

  കൂലി നമ്പര്‍ 1

  കൂലി നമ്പര്‍ 1

  ഇപ്പോഴിതാ വരുണ്‍ ധവാന്‍ നായകനായിട്ടെത്തുന്ന ചിത്രത്തിലാണ് സാറ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്. കൂലി നമ്പര്‍ 1 എന്ന പേരിട്ടിരിക്കുന്ന സിനിമയില്‍ നിന്നും ടീസര്‍ പോസ്റ്റര്‍ വന്നിരിക്കുകയാണ്. ഡേവിഡ് ധവാന്‍ സംവിധാനം ചെയ്യുന്ന ചിത്രം പൂജ എന്റര്‍ടെയിന്‍മെന്റ്‌സാണ് അവതരിപ്പിക്കുന്നത്. പരേഷ് റാവല്‍ ആണ് മറ്റൊരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കോമഡി ഗണത്തിലൊരുക്കുന്ന ചിത്രത്തിന് ഫര്‍ഹാദ് സാംജി ആണ് രചന നിര്‍വഹിച്ചിരിക്കുന്നത്.

  സിനിമയുടെ ആദ്യ ഷെഡ്യൂള്‍

  സിനിമയുടെ ആദ്യ ഷെഡ്യൂള്‍

  2019 ആഗസ്റ്റ് എട്ടിന് ചിത്രീകരണം ആരംഭിച്ചിരിക്കുന്ന സിനിമയുടെ ആദ്യ ഷെഡ്യൂള്‍ തായ്‌ലാന്‍ഡിലും ബാങ്കേക്കിലുമാണ്. ഇവിടെ 20 ദിവസം നീണ്ട് നില്‍ക്കുന്ന ഷൂട്ടിംഗ് മാത്രമേ ഉണ്ടാവുകയുള്ളു. ശേഷം ഗോവയിലും പാനജിയില്‍ നിന്നുമായിരിക്കും ചിത്രീകരണം നടക്കുക. സെപ്റ്റംബറോട് കൂടി ഇവിടെ നിന്നും ഷൂട്ടിംഗ് ആരംഭിക്കാനാണ് തീരുമാനം. വാസു ബാഗനാനി, ജാക്കി ബാഗനാനി, ദീപ്ഷിക ദേശ്മുഖ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. 2020 മേയ് 1 ന് റിലീസിനെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവര്‍ത്തകര്‍.

  മൂത്ത മകളായ സാറ

  മൂത്ത മകളായ സാറ

  നടന്‍ സെയിഫ് അലി ഖാന്റെയും നടി അമൃത സിംഗിന്റെയും മൂത്ത മകളായ സാറ കഴിഞ്ഞ വര്‍ഷമാണ് ബോളിവുഡിലേക്ക് അരങ്ങേറ്റം നടത്തിയത്. അരങ്ങേറ്റ ചിത്രത്തിന് പിന്നാലെ സാറ നായികയായി അഭിനയിച്ച സിംബ എന്നൊരു ചിത്രം കൂടി റിലീസിനെത്തിയിരുന്നു. കേദാര്‍നാഥ് എന്ന ചിത്രം വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്. തീവ്രപ്രണയം ആസ്പദമാക്കി ഒരുക്കിയ ചിത്രത്തില്‍ ഹിന്ദു പെണ്‍കുട്ടി മുസ്ലീം പയ്യനെ പ്രണയിക്കുന്നതാണ് വിവാദങ്ങള്‍ക്ക് കാരണം. സിനിമയില്‍ ലൗ ജിഹാദ് ഉണ്ടെന്നും ഇത് ഹിന്ദു വികാരം വൃണപ്പെടുത്തുന്നതാണെന്ന് പറഞ്ഞ് ഹര്‍ജി വരെ വന്നിരുന്നു.

  ഗോസിപ്പുകള്‍

  ഗോസിപ്പുകള്‍

  താരങ്ങളുടെ പേരില്‍ ഗോസിപ്പുകള്‍ വരാറുള്ളത് സര്‍വ്വ സാധാരണമാണ്. ഈ ദിവസങ്ങൡലായി സാറയും അതിന് ഇരയായി കൊണ്ടിരിക്കുകയാണ്. നടന്‍ കാര്‍ത്തിക് ആര്യനും സാറയും പ്രണയത്തിലാണെന്നാണ് പാപ്പരാസികള്‍ കണ്ടെത്തിയത്. കാര്‍ത്തിക് ആര്യനൊപ്പം കാറില്‍ സഞ്ചരിക്കുന്ന സാറയുടെ ചിത്രങ്ങള്‍ പുറത്ത് വന്നതോടെയാണ് ചിലര്‍ സംശയവുമായി എത്തിയത്. അടുത്തിടെ സാറ പങ്കെടുത്ത ഒരു റാംപ് വോക്ക് കാണാന്‍ സാറയുടെ സഹോദരനും കാര്‍ത്തിക് ആര്യനും ഒന്നിച്ചെത്തിയതും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

  അന്ന് അച്ഛനും അമ്മയും പറഞ്ഞത് ഇത്രമാത്രം! കീർത്തിയുടെ വിജയത്തിന് കാരണം ഇതാണ്? വെളിപ്പെടുത്തി താരം

  English summary
  Sara Ali Khan's Coolie No 1 Release Date Announced
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X