കഠിനമായ നൃത്തച്ചുവടുകളുമായി സാറ അലി ഖാന്‍! താരപുത്രിയുടെ വീഡിയോ ഏറ്റെടുത്ത് ആരാധകര്‍
ബോളിവുഡിലെ താരപുത്രിമാരില്‍ ശ്രദ്ധേയയായി തിളങ്ങിനില്‍ക്കുന്ന നടിയാണ് സാറ അലി ഖാന്‍. നടന്‍ സെയ്ഫ് അലി ഖാന്‍റെ മകളായ സാറ ഹിറ്റ് ചിത്രങ്ങളിലൂടെയാണ് മുന്‍നിരയിലേക്ക് ഉയര്‍ന്നത്. സിനിമാ ത്തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും സജീവമാകാറുളള താരമാണ് സാറ അലി ഖാന്‍. നടിയുടെതായി പുറത്തിറങ്ങിയ പുതിയ ഡാന്‍സ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.
ഒഡീസി നൃത്തചുവടുകള്‍ പഠിക്കുന്നതിന്റെ ഒരു പഴയ വീഡിയോ ആണ് സാറ അലി ഖാന്‍ പങ്കുവെച്ചിരിക്കുന്നത്. ലോക് ഡൗണ്‍ കാലമായതോടെ വീട്ടിനുളളില്‍ തന്നെ കഴിയുകയാണ് സാറയും. ഒരു ഇടവേള പോലും എടുക്കാതെ കഠിനമായ നൃത്തചുവടുകള്‍ ചെയ്യുന്ന സാറയെ ആണ് വീഡിയോയില്‍ കാണിക്കുന്നത്.

ഒഡീഷ ദിനത്തോടനുബന്ധിച്ച് തന്റെ അധ്യാപികയ്ക്കും ആരാധകര്‍ക്കും ആശംസ അറിയിക്കാനാണ് സാറ പതിനൊന്ന് മിനിറ്റ് ദൈര്‍ഘ്യമുളള ഈ വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. സാറയുടെ പുതിയ വീഡിയോ ആരാധകര്‍ ഏറ്റെടുത്തിരുന്നു. താരപുത്രിയുടെ പുതിയ വീഡിയോയ്ക്ക് പിന്നാലെ ലൈക്കും കമന്റുകളുമായി ആരാധകര്‍ എത്തിയിരുന്നു. ബോളിവുഡില്‍ കേദാര്‍നാഥ് എന്ന ചിത്രത്തിലൂടെയാണ് സാറ അലിഖാന്‍ അരങ്ങേറ്റം കുറിച്ചത്.

സുശാന്ത് സിങ് രജ്പുത്തായിരുന്നു ചിത്രത്തിലെ നായകന്‍. പിന്നാലെ രണ്‍വീര്‍ സിങ്ങിന്റെ നായികയായി സിമ്പ എന്ന ചിത്രമാണ് നടിയുടെതായി പുറത്തിറങ്ങിയത്. സിമ്പ സാറ അലിഖാന്റെ കരിയറില്‍ വലിയ വിജയമായി മാറിയ സിനിമയാണ്. സിമ്പയ്ക്ക് പിന്നാലെ ലവ് ആജ് കല്‍ എന്ന ചിത്രമാണ് നടിയുടെതായി പുറത്തിറങ്ങിയത്.

കാര്‍ത്തിക്ക് ആര്യനായിരുന്നു ചിത്രത്തിലെ നായകന്‍. വരുണ്‍ ധവാന്റെ നായികയായി കൂലി നമ്പര്‍ വണ്‍. അക്ഷയ് കുമാറിനും ധനുഷിനുമൊപ്പം അത്‌റംഗി എന്നീ ചിത്രങ്ങളാണ് നടിയുടെതായി വരാനിരിക്കുന്നത്. ബോളിവുഡിലെ പുതിയ സെന്‍സേഷനായി പ്രേക്ഷകര്‍ വിലയിരുത്തുന്ന താരം കൂടിയാണ് സാറ അലി ഖാന്‍, നടിയുടെ പുതിയ ചിത്രങ്ങള്‍ക്കായെല്ലാം ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കാറുളളത്.

ബോളിവുഡില്‍ ശരീര ഭാരം കുറച്ച് പ്രേക്ഷകരെ അമ്പരപ്പിച്ച താരം കൂടിയാണ് സാറാ അലി ഖാന്‍. 90 കിലോയിില്‍ നിന്നും 46 കിലോയാക്കി കൊണ്ടാണ് നടി മേക്കോവര്‍ നടത്തിയിരുന്നത്. സാറയുടെ മേക്കോവര്‍ പ്രേക്ഷകരെ ഒന്നടങ്കം അമ്പരപ്പിച്ചിരുന്നു. നടിയുടെ സിനിമയിലേക്കുളള വരവ് ആരും പ്രതീക്ഷിച്ചിരുന്നില്ല.

സിനിമാത്തിരക്കുകള്‍ക്കിടെ യാത്രകള്‍ക്കായും സമയം കണ്ടെത്താറുണ്ട് താരം. അടുത്തിടെ കേരളം സന്ദര്‍ശിച്ചതിന്റെ ചിത്രങ്ങള്‍ സാറാ അലി ഖാന്‍ ആരാധകര്‍ക്കായി പങ്കുവെച്ചിരുന്നു. ഒപ്പം സഹോദരനൊപ്പം മാലി ദ്വീപിലേക്കും പോയിരുന്നു താരം. തന്റെ യാത്രാ ചിത്രങ്ങളെല്ലാം ഇടയ്ക്കിടെ താരപുത്രി ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെക്കാറുണ്ട്. ബോളിവുഡില്‍ ഇപ്പോള്‍ കൂടുതല്‍ ആരാധകരുളള താരം കൂടിയാണ് സാറാ അലി ഖാന്‍.


Click it and Unblock the Notifications