താരപുത്രിയുടെ ലൗ ജിഹാദിനെതിരെ പരാതി കൊടുത്തവന് എട്ടിന്റെ പണി! മാസ് മറുപടിയുമായി കോടതി!!

ബോളിവുഡിന്റെ താരപുത്രി സാറ അലിഖാന്‍ നായികയായി അരങ്ങേറ്റം നടത്തിയ സിനിമയായിരുന്നു കേദാര്‍നാഥ്. റിലീസിനെത്തിയത് മുതല്‍ സിനിമ വിവാദങ്ങളിലായിരുന്നു. തീവ്രപ്രണയം ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ ഹിന്ദു പെണ്‍കുട്ടി മുസ്ലീം പയ്യനെ പ്രണയിക്കുന്നതാണ് വിവാദങ്ങള്‍ക്ക് കാരണം. സിനിമയില്‍ ലൗ ജിഹാദ് ഉണ്ടെന്നും ഇത് ഹിന്ദു വികാരം വൃണപ്പെടുത്തുന്നതാണെന്ന് പറഞ്ഞ് ഹര്‍ജി വരെ വന്നിരുന്നു.

എന്നാല്‍ ഒരു ഹിന്ദു യുവതി മുസ്ലീം പയ്യനെ പ്രണയിക്കുന്നത് ചിത്രീകരിച്ചാല്‍ ഹിന്ദുവികാരം വൃണപ്പെടില്ലെന്ന് ചൂണ്ടി കാണിച്ചിരിക്കുകയാണ് ഗുജറാത്ത് ഹൈക്കോടതി. ഹിന്ദുത്വത്തെ കുറിച്ച് തെറ്റായ ധാരണകളാണ് ഹര്‍ജിക്കാരന്‍ പറയുന്നത്. അടിസ്ഥാനരഹിതമായ ഹര്‍ജി നല്‍കിയതിനെ തുടര്‍ന്ന് പരാതിക്കാരനെതിരെ കര്‍ശന നടപടി എടുക്കുകയും ചെയ്തു. കോടതിയുടെ സമയം നഷ്ടമാക്കിയതിന് അയ്യായിരം രൂപയാണ് ഹര്‍ജിക്കാര്‍ക്കെതിരെ പിഴ ചുമത്തിയിരിക്കുന്നത്.

sara-ali-khan

അഭിഷേക് കപൂര്‍ സംവിധാനം ചെയ്ത കേദാര്‍നാഥ് ഉത്തരാഖണ്ഡിനെ ശിഥിലമാക്കിയ പ്രളയത്തിന്റെ പശ്ചാതലത്തിലാണ് ഒരുക്കിയത്. പ്രണയം തീര്‍ത്ഥാടനമാണ് എന്ന ടാഗ് ലൈനോട് കൂടി എത്തിയ സിനിമ ഗൗരികുണ്ഡ് മുതല്‍ കേദാര്‍നാഥ് വരെയുള്ള 14 കിലോ മീറ്റര്‍ യാത്രയും ആസ്പദമാക്കിയിരുന്നു. കേദാര്‍നാഥ് ക്ഷേത്രത്തിലേക്ക് തീര്‍ത്ഥാടകരെ ചുമന്ന് കൊണ്ട് പോവുന്ന മുസ്ലിം യുവാവായ പോര്‍ട്ടറുടെ വേഷമാണ് ചിത്രത്തില്‍ സുശാന്ത് രജപുത് അവതരിപ്പിക്കുന്നത്. കേദാര്‍നാഥ് സന്ദര്‍ശിക്കാനെത്തുന്ന ഹിന്ദു യുവതിയുടെ വേഷത്തിലാണ് സാറ അഭിനയിക്കുന്നത്. ഇരുവരും തമ്മില്‍ പ്രണയത്തിലാവുന്നതും മറ്റുമാണ് സിനിമയുടെ ഇതിവൃത്തം.

കേദാര്‍നാഥ് ക്ഷേത്രത്തിന് മുന്നില്‍ നിന്നും പ്രണയ രംഗങ്ങള്‍ ചിത്രീകരിച്ചതിനെതിരെയും മറ്റുമായി സിനിമയ്‌ക്കെതിരെ വ്യാപകമായ പ്രതിഷേധം വന്നിരുന്നു. ക്ഷേത്രത്തിലെ പുരോഹിതരുടെ സംഘടനയാണ് ആദ്യം പ്രതിഷേധവുമായി എത്തിയത്. നായകനും നായികയും തമ്മിലുള്ള ലിപ് ലോക്ക് സീനും പ്രതിഷേധത്തിന് വഴിയൊരുക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് ഉത്തരാഖണ്ഡിലെ ഏഴ് ജില്ലകളില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നില്ല.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X