സുഹൃത്തിനൊപ്പം ശ്രീലങ്കയില്‍ അവധി ആഘോഷിച്ച് താരപുത്രി! സാറ അലി ഖാന്റെ ചിത്രങ്ങള്‍ വൈറല്‍
ബോളിവുഡിന്റെ പ്രിയപ്പെട്ട താരപുത്രിയാണ് സാറ അലി ഖാന്‍. സെയ്ഫ് അലി ഖാന്റെയും അമൃത സിംഗിന്റെയും മകളായി പിറന്ന സാറ ഇന്ന് ഇന്ത്യന്‍ സിനിമയില്‍ തിളങ്ങി നില്‍ക്കുകയാണ്. സാറ നായികയായി അഭിനയിച്ച സിനിമകള്‍ ബോക്‌സോഫീസില്‍ ഗംഭീര അഭിപ്രായം സ്വന്തമാക്കിയിരുന്നു. പുതിയ സിനിമകളുമായി തിരക്കുകള്‍ക്കിടയിലും അവധിക്കാലം ആഘോഷിക്കുകയാണ് സാറയിപ്പോള്‍.

ശ്രീലങ്കയില്‍ നിന്നും അവധി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങള്‍ സാറ തന്നെയായിരുന്നു സമൂഹ മാധ്യമത്തിലൂടെ പുറത്ത് വിട്ടത്. സുഹൃത്തിനൊപ്പമായിരുന്നു സാറ ശ്രീലങ്കയിലേക്ക് യാത്ര നടത്തിയത്. സ്വിമിംഗ് പൂളിലും ബീച്ചിലുമൊക്കെയായി നില്‍ക്കുന്ന താരപുത്രിയുടെ ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു. ലേഡി ഇന്‍ ശ്രീലങ്ക എന്ന ക്യാപ്ഷനോട് കൂടി പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രങ്ങളെല്ലാം അതിവേഗമാണ് വൈറലായി മാറിയത്.
കേദാര്‍നാഥ് എന്ന സിനിമയിലൂടെ കഴിഞ്ഞ വര്‍ഷമായിരുന്നു സാറയുടെ ബോളിവുഡിലേക്കുള്ള അരങ്ങേറ്റം. തൊട്ട് പിന്നാലെ തന്നെ സിംബ എന്ന സിനിമയും റിലീസിനെത്തി. രണ്ട് സിനിമകളും വലിയ പ്രേക്ഷക പ്രശംസ സ്വന്തമാക്കിയവ ആയിരുന്നു. കേദാര്‍നാഥിലെ പ്രകടനം വിലയിരുത്തപ്പെട്ടതോടെ സാറയെ തേടി കൈനിറയെ അവസരങ്ങളുമെത്തി.


Click it and Unblock the Notifications