ഹോട്ട് ലുക്കിലെത്തി മറ്റ് താരപുത്രിമാരെ അസൂയപ്പെടുത്തി സാറ അലിഖാന്‍! ഗ്ലാമറസ് ലുക്കില്‍ സാറ കിടുവാണ്
ബോളിവുഡ് താരപുത്രിമാരില്‍ അരങ്ങേറ്റ സിനിമ തന്നെ ഹിറ്റാക്കി സാറ അലിഖാന്‍ ഞെട്ടിച്ചിരിക്കുകയാണ്. കേദാര്‍നാഥ് എന്ന ചിത്രത്തിലൂടെയായിരുന്നു സാറ നായികയായി അരങ്ങേറ്റം നടത്തിയത്. കേദാര്‍നാഥിന് ശേഷം രണ്‍വീര്‍ സിംഗിനൊപ്പം സിംബ എന്ന ചിത്രത്തിലും സാറ അഭിനയിച്ചിരുന്നു. രണ്ട് സിനിമകളും തിയറ്ററുകളിലും ബോകസോഫീസിലും ഹിറ്റായിരുന്നു.
ഇതോടെ സാറയുടെ മാര്‍ക്കറ്റും കൂടി. ഒരുപാട് സിനിമകളില്‍ നിന്നുള്ള അവസരമാണ് സാറയെ തേടി എത്തുന്നത്. ഇത്തവണത്തെ ഫിലിം ഫെയര്‍ മാഗസിന്റെ കവര്‍ ഗേളും സാറയായിരുന്നു. ഫോട്ടോഷൂട്ട് ചിത്രം പുറത്ത് വന്നത് മുതല്‍ അത് സോഷ്യല്‍ മീഡിയ വഴി വൈറലായിരുന്നു. ഇപ്പോഴിതാ അതിന്റ വീഡിയോയും പുറത്ത് എത്തിയിരിക്കുകയാണ്.

ഒരു ആഫ്രിക്കന്‍ പശ്ചാതലത്തില്‍ ഒരുങ്ങിയ ഫോട്ടോഷൂട്ടില്‍ സ്‌റ്റൈലിഷ് ഗ്ലാമര്‍ ലുക്കിലാണ് സാറ പ്രത്യക്ഷപ്പെടുന്നത്. ആരെയും അതിശയിപ്പിക്കുന്നതെന്്‌ന മാത്രമല്ല മോഡലിംഗില്‍ അസാധ്യ കഴിവുള്ള നടിയാണെന്ന് സാറയുടെ ചിത്രങ്ങളില്‍ നിന്നും വ്യക്തമാണ്. ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ പേജിലൂടെ താരപുത്രി തന്നെ പങ്കുവെച്ചിരിക്കുകയാണ്.
സാറ നായികയായെത്തിയ കേദാര്‍നാഥ് അഭിഷേക് കപൂറാണ് സംവിധാനം ചെയ്തത്. റിലീസിനെത്തിയത് മുതല്‍ സിനിമ വിവാദങ്ങളിലായിരുന്നു. തീവ്രപ്രണയം ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ ഹിന്ദു പെണ്‍കുട്ടി മുസ്ലീം പയ്യനെ പ്രണയിക്കുന്നതാണ് വിവാദങ്ങള്‍ക്ക് കാരണം. സിനിമയില്‍ ലൗ ജിഹാദ് ഉണ്ടെന്നും ഇത് ഹിന്ദു വികാരം വൃണപ്പെടുത്തുന്നതാണെന്ന് പറഞ്ഞ് ഹര്‍ജി വരെ വന്നിരുന്നു. എന്നാല്‍ ഇതൊന്നും സിനിമയുടെ പ്രദര്‍ശനത്തെ തടസ്സപ്പെടുത്തിയിരുന്നില്ല.


Click it and Unblock the Notifications











