താരപുത്രിയെ ഇത്രയും ഹോട്ട് ലുക്കില്‍ കാണേണ്ടി വരുമെന്ന് കരുതിയില്ല! സാറയുടെ ചിത്രങ്ങള്‍ക്ക് ട്രോള്‍

മാതാപിതാക്കളുടെ പാത പിന്തുടര്‍ന്ന് ബോളിവുഡിലേക്ക് താരപുത്രിമാര്‍ അരങ്ങേറ്റം നടത്തി കൊണ്ടേ ഇരിക്കുകയാണ്. നടന്‍ സെയിഫ് അലി ഖാന്റെയും നടി അമൃത സിംഗിന്റെയും മകള്‍ സാറ അലിഖാന്‍ ആദ്യ രണ്ട് സിനിമകളിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. സാറയുടെ സിനിമാ പ്രവേശനം ലേശം ഭീതിയോടെയാണ് സെയിഫ് നേരിട്ടതെങ്കില്‍ ആത്മവിശ്വാസത്തോടെയായിരുന്നു താരപുത്രി എത്തിയത്. കേദാര്‍നാഥ് എന്ന ചിത്രത്തിലൂടെയായിരുന്നു സാറ നായികയായി അരങ്ങേറ്റം നടത്തിയത്.

സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് പലതരത്തിലുള്ള വിവാദങ്ങളായിരുന്നു തലപൊക്കിയത്. എന്നാല്‍ അതൊന്നും സാറയുടെ യാത്രയെ ബാധിച്ചിരുന്നില്ല. കേദാര്‍നാഥിന് ശേഷം രണ്‍വീര്‍ സിംഗിനൊപ്പം സിംബ എന്ന ചിത്രത്തിലും സാറ അഭിനയിച്ചിരുന്നു. രണ്ടും ഹിറ്റായതോടെ നടിയെ തേടി വമ്പന്‍ അവസരങ്ങളായിരുന്നു വന്നത്. എന്നാല്‍ ഇപ്പോള്‍ ഒരു ഫോട്ടോഷൂട്ടിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ് സാറ.

sara-ali-khan

വോഗ് മാസികയ്ക്ക് വേണ്ടി നടത്തിയ കവര്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പുറത്ത് വന്നതോടെയാണ് ഒരു വിഭാഗം ആളുകള്‍ സാറയ്‌ക്കെതിരെ തിരിഞ്ഞത്. ബീച്ച് ഔട്ട്ഫിറ്റ് ലുക്കില്‍ അതീവ ഗ്ലാമറസായിട്ടാണ് സാറ പ്രത്യക്ഷപ്പെട്ടത്. ഇത്രയും ഹോട്ട് ലുക്കില്‍ സാറ വരുമെന്ന് കരുതിയില്ലെന്നാണ് ചിലര്‍ പറയുന്നത്. എന്നാല്‍ താരപുത്രി സുന്ദരിയായിട്ടുണ്ടെന്നും മോശം പറയാന്‍ ഒന്നുമില്ലെന്നുമാണ് മറ്റൊരു കൂട്ടര്‍ പറയുന്നത്. നേരത്തെയും സാറയുടെ ഫോട്ടോഷൂട്ടിന് സമ്മിശ്ര പ്രതികരണങ്ങളായിരുന്നു വന്നിട്ടുള്ളത്.

ഫിലിം ഫെയര്‍ മാഗസിന്റെ കവര്‍ ഗേളായി എത്തിയതോടെയാണ് നേരത്തെ സാറ വിമര്‍ശനങ്ങള്‍ക്ക് കാരണമായത്. ഒരു ആഫ്രിക്കന്‍ പശ്ചാതലത്തില്‍ ഒരുങ്ങിയ ഫോട്ടോഷൂട്ടില്‍ സ്‌റ്റൈലിഷ് ഗ്ലാമര്‍ ലുക്കിലാണ് സാറ പ്രത്യക്ഷപ്പെടുന്നത്. ആരെയും അതിശയിപ്പിക്കുന്നതെന്ന് മാത്രമല്ല മോഡലിംഗില്‍ അസാധ്യ കഴിവുള്ള നടിയാണെന്ന് സാറയുടെ ചിത്രങ്ങളില്‍ നിന്നും വ്യക്തമാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X