മധ്യപ്രദേശില്‍ നിന്നും കാണാതായ മകന്‍ സാറ അലി ഖാനൊപ്പം! ഞെട്ടലോടെ രക്ഷിതാക്കള്‍

By Midhun Raj

ബോളിവുഡ് സിനിമാ ലോകത്ത് തിളങ്ങിനില്‍ക്കുന്ന താരപുത്രിയാണ് സാറ അലി ഖാന്‍. സെയ്ഫ് അലി ഖാന്റെ മകള്‍ കൂടിയായ നടിക്ക് നിരവധി ആരാധകരാണ് ഉളളത്. അടുത്തിടെ നടിയുടെതായി പുറത്തിറങ്ങിയ സിനിമകളെല്ലാം തിയ്യേറ്ററുകളില്‍ വിജയം നേടിയിരുന്നു. അതേസമയം സാറ അലിഖാന്റെതായി പുറത്തിറങ്ങിയ പുതിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു.

ആരാധകര്‍ക്കു മുന്നിലൂടെ സാറ നടന്നുപോകുന്ന ഒരു ചിത്രമായിരുന്നു വ്യാപകമായി പ്രചരിച്ചിരുന്നത്. ഫോട്ടോയില്‍ സാറയ്‌ക്കൊപ്പം മധ്യപ്രദേശില്‍ നിന്നും കാണാതെ പോയ ഒരു കുട്ടിയും ഉള്‍പ്പെട്ടിരുന്നു. അജയ് എന്ന 17വയസുകാരനാണ് നടിയ്‌ക്കൊപ്പം ചിത്രത്തിലുണ്ടായിരുന്നത്. ചിത്രത്തിലുളളതെന്ന് തങ്ങളുടെ മകനാണെന്ന് തിരിച്ചറിഞ്ഞതോടെ ഞെട്ടിയിരിക്കുകയാണ് മാതാപിതാക്കള്‍.

sara ali khan

ചിത്രം കണ്ട് ആദ്യം ഞെട്ടിയെങ്കിലും മകന് ഒന്നും സംഭവിച്ചിട്ടില്ലെന്ന ആശ്വാസത്തിലാണ് രക്ഷിതാക്കള്‍. ഇക്കഴിഞ്ഞ ഓഗസ്റ്റ് 17നാണ് അജയ് വീടുവിട്ടിറങ്ങിയത്. കൂട്ടുകാരുടെയോ ബന്ധുക്കളുടെയോ വീട്ടില്‍ പോയതായിരിക്കുമെന്നാണ് ആദ്യം ഇവര്‍ കരുതിയത്.

എന്നാല്‍ കുറെ അന്വേഷിച്ചിട്ടും കുട്ടിയെ കണ്ടെത്താനാകാത്തതിനെ തുടര്‍ന്ന് പോലീസില്‍ പരാതിപ്പെടുകയായിരുന്നു. അജയെ ഉടന്‍ കണ്ടെത്തി വീട്ടിലേക്ക് തിരിച്ചയക്കുമെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X