താരപുത്രിയുടെ റാംപ്‌വാക്ക് കാണാന്‍ കാമുകനും! സാറ അലി ഖാന്‍-കാര്‍ത്തിക് ആര്യന്‍ പ്രണയം പരസ്യമാവുന്നു?

നിരവധി താരപുത്രികളാണ് പോയവര്‍ഷത്തില്‍ സിനിമയില്‍ തുടക്കം കുറിച്ചത്. സിനിമാപാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നുമെത്തുന്ന അടുത്ത തലമുറയ്ക്ക് മികച്ച സ്വീകാര്യതയും പിന്തുണയുമാണ് പ്രേക്ഷകര്‍ നല്‍കാറുള്ളത്. കഴിഞ്ഞ വര്‍ഷമായിരുന്നു സാറ അലിഖാനും സിനിമയില്‍ തുടക്കം കുറിച്ചത്. ആദ്യ സിനിമയിലൂടെ തന്നെ നിറഞ്ഞ കൈയ്യടിയായിരുന്നു ഈ താരപുത്രിക്ക് ലഭിച്ചത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ സാറ പങ്കുവെച്ച റാംപ് വാക്കിന്റെ ചിത്രങ്ങള്‍ ഇതിനോടകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. ഡിസൈനര്‍ ലേബലായ ഫാല്‍ഗുനി ഷെയ്ന്‍ പീകോക്കിനെ പ്രതിനിധീകരിച്ചാണ് സാറ എത്തിയത്. സാറയുടെ റാംപ് വാക്ക് കാണാനായി വിശിഷ്ടാതിഥികള്‍ മാത്രമല്ല മറ്റ് രണ്ട് സ്‌പെഷല്‍ അതിഥികളും എത്തിയിരുന്നു.

സാറയുടെ കാമുകനായി വിശേഷിക്കപ്പെടുന്ന കാര്‍ത്തിക് ആര്യന്‍ റാംപ് വാക്ക് കാണാനായി എത്തിയിരുന്നു. സഹോദരനായ ഇബ്രാഹിം അലി ഖാനും എത്തിയിരുന്നു. സദസ്സിലിരുന്ന് സാറയ്ക്കായി കൈയ്യടിച്ച ഇരുവരുടേയും ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. എംബ്രോയ്ഡറി വര്‍ക്കുകളാല്‍ മനോഹരമായ ലെഹങ്കയായിരുന്നു താരപുത്രി ധരിച്ചത്. അതീവ സുന്ദരിയായെത്തിയ സാറയുടെ റാംപ്‌വാക്ക് കിടുക്കിയെന്നാണ് ആരാധകരും പറയുന്നത്. ആശങ്കയോടെയാണ് താന്‍ നടന്നതെന്നും പേടിയുണ്ടായിരുന്നുവെന്നും താരം പറഞ്ഞിരുന്നു. എന്നാല്‍ അതോടൊപ്പം തന്നെ ഒരുപാട് രസകരമായ കാര്യങ്ങളുമുണ്ടായിരുന്നുവെന്നായിരുന്നു താരപുത്രി റാ്പ് വാക്കിനെക്കുറിച്ച.് പ്രതികരിച്ചത്.

Sara Ali Khan

സാറയുടെ റാംപ് വാക്ക് കാണാനും കാര്‍ത്തിക്ക് എത്തിയതോടെ ഇവരുടെ പ്രണയം ശക്തമാണെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് പാപ്പരാസികള്‍. പൊതുപരിപാടികളിലും മറ്റുമായി ഇരുവരേയും ഒരുമിച്ച് കാണാന്‍ തുടങ്ങിയതിന് പിന്നാലെയായാണ് ഇവരുടെ പ്രണയത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളും ശക്തമായത്. ലക്‌നൗ യാത്രയ്ക്കിടയില്‍ പരസ്പരം കൈകോര്‍ത്ത് നില്‍ക്കുന്ന ചിത്രങ്ങള്‍ പങ്കുവെച്ച് ഇരുവരും എത്തിയിരുന്നു. ഇരുവരും ഒരുമിച്ച് അഭിനയിക്കുന്ന ലവ് ആജ് കലിനായി കാത്തിരിക്കുന്നവരുമുണ്ട്. 2020 ല്‍ സിനിമ തിയേറ്ററുകളിലേക്കെത്തുമെന്നുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X