കാർത്തിക് ആര്യൻ മാത്രമല്ല, തന്റെ ലേഡി ക്രഷിനെ പരിചയപ്പെടുത്തി താരപുത്രി! ചിത്രങ്ങൾ വൈറലാകുന്നു
ബോളിവുഡിലെ യുവതാരങ്ങളിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട താരമാണ് നടൻ സെയ്ഫ് അലിഖാന്റെ മകൾ സാറാ അലിഖാൻ. കേദർനാഥ് എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച സാറ ഇപ്പോൾ ഇൻസ്ട്രിയിലെ മിന്നും താരമാണ്. ചെറിയ സമയത്തിനുള്ളിൽ തന്നെ ബോളിവുഡിലെ ഭൂരിഭാഗം താരങ്ങളോടൊപ്പം സാറ അഭിനയിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ സജീവ സാന്നിധ്യമാണ് സാറ. തന്റെ സിനിമ വിശേഷങ്ങളും കുടുംബ വിശേഷങ്ങളും ആരാധകരുമായി താരം പങ്കുവെയ്ക്കാറുണ്ട്.

ഇപ്പോഴിത തന്റെ ലേഡി ക്രഷിനെ ആരാധകർക്കായി പരിചയപ്പെടുത്തിയിരിക്കുകയാണ് താര സുന്ദരി. ഇൻസ്റ്റഗ്രാമിലൂടെയാണ് താരം വെളിപ്പെടുത്തിയത്. അമ്മ അമൃത സിങ്ങിന്റെ ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഇതാണ് എന്റെ ജീവിതം എന്ന കുറിച്ചു കൊണ്ടാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. അമ്മയുടെ മകൾ എന്ന ഹാഷ്ടാഗ്കളോടൊപ്പമാണ് ചിത്രം പങ്കുവെച്ചിട്ടുണ്ട്. അമ്മയ്ക്കൊപ്പമുള്ള ചിത്രങ്ങളാണ് താരം അധികവും സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുള്ളത്. സഹോദരനും അമ്മയ്ക്കൊപ്പമുള്ള ദീപാവലി ആഘോഷ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
കേദർനാഥ് എന്ന ചിത്രത്തിലൂടെയാണ് സാറ ബോളിവുഡിൽ എത്തിയതെങ്കിലും രൺബീർ സിങ്ങ് നായകനായി എത്തിയ സിംബയായിരുന്നു താരത്തിന്റെ കരിയർ ബ്രേക്ക് ചെയ്ത ചിത്രം. നടൻ കാർത്തിക് ആര്യനുമായുള്ള താരത്തിന്റെ ബന്ധം ബോളിവുഡിലും ഗോസിപ്പ് കോളങ്ങളിലും ചർച്ച വിഷയമാണ്. സാറ തന്നെയാണ് കാർത്തിക് ആര്യനോടുളള തന്റെ ക്രഷിനെ കുറിച്ച് വെളിപ്പെടുത്തിയത്.,


Click it and Unblock the Notifications