അച്ഛൻ മറ്റൊരു വിവാഹം കഴിച്ചപ്പോൾ ഒരു സംശയം മാത്രമായിരുന്നു, താരപുത്രിയുടെ വെളിപ്പെടുത്തൽ

നടൻ സെയ്ഫ് അലിഖാനും കുടുംബവും ബോളിവുഡ് പേജുകളിലെ സ്ഥിരം ചർച്ചയാണ്. അച്ഛന് പിന്നാലെ മകൾ സാറയും സിനിമയിൽ അരങ്ങേറ്റം കുറിച്ചതിന് പിന്നാലെയായിരുന്നു സെയ്ഫും കുടുംബവും ചർച്ചയാകാൻ തുടങ്ങിയത്. സെയ്ഫ് അലിഖാന്റെ ആദ്യ വിവാഹത്തിലുള്ള മകളാണ്. അച്ഛനുമായി വളരെ അടുത്ത ബന്ധമാണ് സാറയ്ക്കും സഹോദരൻ ഇബ്രാഹമിനുള്ളത്.

sara alikhan-

ഇപ്പോഴിത സെയ്ഫ് അലിഖാനെ കരീന വിവാഹം കഴിക്കുമ്പോൾ തനിയ്ക്കുണ്ടായഒരു വലിയ സംശയത്തെ കുറിച്ച് സാറ. കരൺ ജോഹർ അവതരിപ്പിക്കുന്ന കോഫി വിത്ത് കരൺ ഷോയിലായിരുന്നു താരം ഇക്കാര്യം വെളിപ്പെടുത്തിയത്. കരീനയെ എന്ത് വിളിക്കണമെന്നായിരുന്നു സംശയം. നിനക്ക് ഇപ്പോൾ ഒരു അമ്മയുണ്ട്. എനിക്ക് സുഹൃത്തുക്കൾ മതിയെന്നായിരുന്നു കരീനയുടെ നിലപാട്. ഇത് നിന്റെ രണ്ടാനമ്മയാണ് ഇഷ്ടമള്ളത് വിളിച്ചോളൂ എന്നായിരുന്നു അച്ഛൻ പറഞ്ഞത്.

ചെറിയമ്മേ എന്നോ ആന്റിയെന്നോ വിളിക്കാമായിരുന്നില്ലേ ൺന്ന നിർദ്ദേശമാണ് അവതാരകനായ കരൺ ജോഹർ മുന്നോട്ട് വെച്ചത്. എന്നാൽ ചെറിയമ്മേ എന്ന് വിളിച്ചിരുന്നുവെങ്കിൽ കരീന മാനസികമായി തളര്‍ന്നേനെ എന്ന് സാറ പറഞ്ഞു. ൺന്നാൽ ആന്റി എന്ന വിളിക്കരുതെന്ന് അച്ഛനും പറഞ്ഞിരുന്നു. എന്നാൽ പിന്നീട് കരീനയെ പേര് തന്നെ വിളിക്കാൻ തീരുമാനിക്കുകയായിരുന്നു, കതരീനയുമായി വളരെ അടുത്ത ബന്ധമാണ് സാറയ്ക്കും സഹോദരനുമുള്ളത്. ഇടയ്ക്ക് കുഞ്ഞ് സഹോദരൻ തൈമൂറിനൊപ്പമുള്ള ചിത്രങ്ങൾ സാറ പങ്കുവെയ്ക്കാറുണ്ട്. കരിനയുടെ എല്ലാ ചിത്രങ്ങളും ഇഷ്ടമാണെന്നും എന്നാൽ കൂടുതൽ ഇഷ്ടം ഭി ഖുശി കഭി ഖം' എന്ന സിനിമയിലെ പൂ എന്ന കഥാപാത്രമാണ്.

കരീനയുടേയും സെയ്ഫിന്റേയും വിവാഹത്തിന് അമ്മ നിർദ്ദേശിച്ച വസ്ത്രം ധരിച്ചു കൊണ്ടായിരുന്നു സാറ എത്തിയത്. അതിനെ കുറിച്ച് താരപുത്രി അന്ന് തന്നെ പറയുകയും ചെയ്തിരുന്നു. അന്ന് നടന്ന സംഭവങ്ങൾ ഇപ്പോഴും തനിയ്ക്ക് ഓർമയുണ്ടെന്ന് പറഞ്ഞു കൊണ്ടാണ് സാറ സെയ്ഫ്-കരീന വിവാഹത്തെ കിറിച്ചുളള ഓർമ പങ്കുവെച്ചത്. വിവാഹത്തെ തുടർന്ന് അമ്മയോടൊപ്പം പോയ ലോക്കറിൽ നിന്ന് ആഭരണങ്ങൾ എടുത്തു കൊണ്ട് വന്നു. ഇതിൽഏത് ഇടമെന്ന് അമ്മയോട് ചോദിച്ചപ്പോൾ അബു ജാനി. സന്ദീപ് ഖോസ്ല എന്നി ഡിസൈനേഴ്സിനെ വിളിച്ചു. മകൾക്ക് ഇടാനായി മനോഹരമായ ലഹങ്ക ഡിസൈൻ ചെയ്തു തരാൻ അവരോട് ആവശ്യപ്പെടുകയായിരുന്നു- സാറ പറഞ്ഞു

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X