റോഡിൽ നൃത്തം ചെയ്തു പണം വാങ്ങിയിട്ടുണ്ട്, തുറന്ന് പറഞ്ഞ് താരപുത്രി
ബോളിവുഡ് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നടൻ സെയ്ഫ് അലിഖാന്റെ മകൾ സാറ അലിഖാൻ. 2018 ൽ ആയിരുന്നു കേദർനാഥ് എന്ന ചിത്രത്തിലൂടെ താരപുത്രി സിനിമയിൽ ചുവട് വെച്ചത്. വളരെ പെട്ടെന്ന് തന്നെ മുൻനിരനായികമാരുടെ കൂട്ടത്തിലേയ്ക്ക് സാറയും ഇടം പിടിക്കുകയായിരുന്നു. ബോളിവുഡ് കോളങ്ങളിലെ ഹോട്ട് ടോപ്പിക്കാണ് സാറ അലിഖാൻ. സെയ്ഫ് അലിഖാന്റേയും ആദ്യ ഭാര്യ അമൃത സിങ്ങിന്റേയും മകളാണ് സാറ അലിഖാൻ.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് സാറയുടെ പഴയ അഭിമുഖമാണ്. തെരുവിൽ നൃത്തം ചെയ്ത് പൈസ വാങ്ങിയതിനെ കുറിച്ചാണ് താരപുത്രി വെളിപ്പെടുത്തുന്നത്. ബാല്യകാലത്തുണ്ടായ സംഭവമാണെന്നും സാറ പറയുന്നുണ്ട്. സംഭവത്തെ കുറിച്ച് താരം പറയുന്നത് ഇങ്ങനെ. അന്ന് സഹോദരൻ ഇബ്രാഹീം തീരെ ചെറുതായിരുന്നു. "അച്ഛനും അമ്മയും എന്തോ ഷോപ്പിങ്ങിനായി പോയതാണ്. ഞാനും അനിയനും പുറത്തായിരുന്നു. ഞാന്‍ അവിടെനിന്ന് നൃത്തം ചെയ്യാന്‍ തുടങ്ങി.
ആളുകള്‍ എന്നെ കണ്ട് പണം തരാന്‍ തുടങ്ങി. അവര്‍ കരുതിയത് ഞാന്‍ യാചിക്കുകയാണെന്നാണ്. ഞാന്‍ അത് വാങ്ങിപ്പിടിച്ചു. പൈസ കിട്ടിയപ്പോള്‍ ഇനി ഇത് തുടരാമെന്നാണ് ഞാന്‍ കരുതിയത്. അതുകൊണ്ട് താൻ വീണ്ടും റോഡിൽ നൃത്തം തുടരുകയും ചെയ്തു. അൽപം സമയം കഴിഞ്ഞ് അമ്മ അമൃതയും അച്ഛൻ സെയ്ഫും കടയില്‍ നിന്ന് തിരികെ വന്നു. നടന്ന സംഭവങ്ങൾ താൻ അവരോട് പറയുകയും ചെയ്തു. അന്ന് അമ്മയാണ് ഭിക്ഷ ചോദിക്കുകയാണ് എന്ന് കരുതിയാണ് ആളുകള്‍ തനിക്ക് പണം നല്‍കിയതെന്ന് പറഞ്ഞുതന്നതെന്നും സാറ അഭിമുഖത്തിൽ പറയുന്നു.
അമൃത സിംഗുമായുള്ള വിവാഹ മോചനത്തിന് ശേഷവും അച്ഛൻ സെയ്ഫ് അലിഖാനുമായി വളരെ അടുത്ത ബന്ധമാണ് സാറയ്ക്കും സഹോദരൻ ഇബ്രാഹീം അലിഖാനുമുള്ളത് പിതാവിന്റേയും കരീനയുടേയും വിവാഹത്തിന് സാറ പങ്കെടുക്കുകയും ചെയ്തിരുന്നു. അമ്മ തയ്യാറാക്കിയ വസ്ത്രങ്ങൾ ധരിച്ചാണ് സാറ അന്ന് വിവാഹത്തിന് എത്തിയത് കൂടാതെ കരീനയുമായും സാറയ്ക്കും സഹോദരനും അടുത്ത ബന്ധമാണുള്ളത്. കരീനയുടെ വീട് സന്ദർശിക്കാനായി ഇരുവരു എത്താറുമുണ്ട്. ഇപ്പോഴിത കുടുംബത്തിലെ കുഞ്ഞ് അതിഥിക്കായി കാത്തിരിക്കുകയാണ് താരകുടുംബം. കരീന രണ്ടാമതും അമ്മയാകാൻ തയ്യാറെടുക്കുകയാണ്. അച്ഛനും കരീനയ്ക്കും ആശംസകൾ നേർന്ന് സാറയും സഹോദരനും എത്തിയിരുന്നു. ലോക്ക് ഡൗൺ കാലം ഗോവയിലായിരുന്ന താരം ഇപ്പോൾ അമ്മയ്ക്കും സഹോദരനും ഒപ്പം മുംബൈയിലുണ്ട്. വരുൺ ധവാൻ ചിത്രം കൂലിയാണ് താരപുത്രിയുടെ ഏറ്റവും പുതിയ ചിത്രം.


Click it and Unblock the Notifications