തടിച്ചുരുണ്ട് ഇരിക്കുന്ന താരപുത്രി! സാറ അലിഖാന്റെ ചിത്രം കണ്ട് അമ്പരന്ന് ആരാധകര്‍
തൈമൂര്‍ അലിഖാന് പിന്നാലെ സെയിഫ് അലി ഖാന്റ മകള്‍ സാറ അലിഖാനും പ്രശസ്തിയിലേക്ക് എത്തിയിരുന്നു. ബോളിവുഡിലേക്ക് അരങ്ങേറ്റം നടത്തിയതോടെയാണ് സാറയ്ക്ക് ആരാധക പിന്തുണ ലഭിക്കുന്നത്. കേദാര്‍നാഥ് എന്ന ചിത്രത്തിലൂടെയായിരുന്നു സാറ ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തിയത്.
രണ്‍വീര്‍ സിംഗിനൊപ്പം സിംബ എന്ന ചിത്രത്തിലും താരപുത്രി അഭിനയിച്ചു. മറ്റുള്ള താരപുത്രിമാരെ പോലെ തന്നെ കാണാന്‍ അതീവ സുന്ദരിയാണെന്നുള്ളതാണ് സാറയെ വേറിട്ട് നിര്‍ത്തുന്നത്. എന്നാല്‍ സിനിമയിലേക്ക് എത്തുന്നതിന് തൊട്ട് മുന്‍പ് സാറയ്ക്ക് വേറൊരു മുഖമുണ്ടായിരുന്നു.

തടിച്ചുരുണ്ട് ആര്‍ക്കും മനസിലാവാത്താന്‍ കഴിയാത്തൊരു ഗെറ്റപ്പിലായിരുന്നു താരപുത്രി ഉണ്ടായിരുന്നത്. എന്നാല്‍ സിനിമാ പ്രവേശനവുമായി ബന്ധപ്പെട്ട് നടി ഗംഭീര മേക്കോവര്‍ നടത്തുകയായിരുന്നു. പഴയ ചിത്രം വീണ്ടും സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്ത് വിട്ട് നടി എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. ചിത്രത്തിൽ സാറയ്ക്കൊപ്പം മുൻകാല നടിയും അമ്മയുമായ അമൃത സിംഗും ഉണ്ടായിരുന്നു.
ഈയൊരു ഗെറ്റപ്പില്‍ നിന്നും ഇന്നത്തെ സാറയിലേക്ക് എത്തിയതിനെ പ്രശംസിച്ചിരിക്കുകയാണ് എല്ലാവരും. ഇത്രയുമൊരു മേക്കോവര്‍ നടത്തിയത് എങ്ങനെയാണെന്നായിരുന്നു പലര്‍ക്കും അറിയാനുള്ളത്. ആരാധകരും സിനിമാ താരങ്ങളുമടക്കം നിരവധി പേരാണ് സാറയുടെ ചിത്രത്തിന് താഴെ കമന്റുമായി എത്തിയിരിക്കുന്നത്.


Click it and Unblock the Notifications