സർനെയിം, തിരിച്ചറിയൽ കാർഡിലെ ചിത്രം, സംശയത്തിന്റെ നിഴലില്‍ നില്‍ക്കേണ്ടി വന്നതിനെ കുറിച്ച് താരപുതി

ബോളിവുഡിലെ യുവതാരങ്ങളിൽ ശ്രദ്ധേയയാണ് നടൻ സെയ്ഫ് അലിഖാന്റെ മകൾ സാറ അലിഖാൻ. ചുരുങ്ങിയ സമയം കൊണ്ട് ബോളിവുഡിൽ തന്റേതായ ഇടം കണ്ടെത്താൻ സാറയ്ക്ക് കഴിഞ്ഞിരുന്നു. ബോളിവുഡ്- ഫാഷൻ കോളങ്ങളിൽ ഏറെ ചർച്ച വിഷയമായിരുന്നു താര പുത്രിയുടെ ഫിറ്റ്നസ്. ഏകദേശം 100 കിലോയ്ക്ക് അടുത്തുണ്ടായിരുന്ന സാറയിൽ നിന്ന് ഇന്നു കാണുന്ന സീറോ സൈസിലേയ്ക്ക് എത്താനുള്ള കഠിന പ്രയത്നത്തെ കുറിച്ച് പല അഭിമുഖങ്ങളിലും പറഞ്ഞിരുന്നു. ഇപ്പോഴിത ശരീര ഭാരം കുറഞ്ഞതിനു ശേഷം എയർപോർട്ടിൽ നിന്ന് നേരിടേണ്ടി വന്ന ഒരു സംഭവം വെളിപ്പെടുത്തുകയാണ് സാറ. ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

sara ali khan

തിരിച്ചറിയൽ കാർഡ് എടുക്കുന്ന സമയത്ത് തന്റെ ശരീര ഭാരം 96 കിലോ ആയിരുന്നു . ആ ഫോട്ടോയാണ് കാർഡിലും. വിമാനത്താവളത്തിൽ തിരിച്ചറിയൽ കാർഡ് നോക്കി പരിശോധിക്കുന്ന ഉദ്യോഗസ്ഥർ ഇത് ആരാണ് എന്ന ഭാവത്തിൽ നോക്കി നിൽക്കാറുണ്ടായിരുന്നു. പ്രത്യേകിച്ചും അമേരിക്കയിൽ- സാറ പറഞ്ഞു.

ന്യൂയോർക്കിലെ കൊളംബിയ സർവകലാശാലയിലായിരുന്നു സാറ പഠിച്ചിരുന്നത്. കേഥർനാഥിന്റെ ഷൂട്ടിങ്ങിന് മുൻപ് തന്നെ താരം 26 കിലോയോളം ശരീര ഭാരം കുറച്ചിരുന്നു. തന്റെ റെഗുലർ വിസയിലേയും വിദ്യാർഥി വിസയിലേയും ചിത്രങ്ങൾ രണ്ടാണ്. കൂടാതെ എന്റെ പേരിനോടൊപ്പമുള്ള സുൽത്താൻ എന്ന സർനെയിം... ബാക്കി നിങ്ങൾക്ക് ഊഹിക്കാമല്ലോ.. കുടുതൽ ഒന്നും താൻ പറയുന്നില്ല. കാരണം എനിയ്ക്ക് ന്യൂയോർക്കിലേയ്ക്ക് മടങ്ങി പോകാനുള്ളതാണെന്നും സാറ കൂട്ടിച്ചേർത്തു.

More from Filmibeat

Read more about: sara ali khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X