എല്ലാ തലത്തിലും എന്റെ അമ്മ മികച്ചതാണ്! അമൃത സിംഗിനെ കുറിച്ച് വാചാലയായി നടി സാറ അലി ഖാന്‍
ബോളിവുഡിന്റെ താരപുത്രി സാറ അലിഖാന്‍ കഴിഞ്ഞ ദിവസം കേരളത്തില്‍ വന്നത് വലിയ വാര്‍ത്തയായിരുന്നു. ഇക്കൊല്ലത്തെ ക്രിസ്തുമസ് ആഘോഷത്തിന് വേണ്ടി കൂട്ടുകാരിയ്‌ക്കൊപ്പമായിരുന്നു സാറ കുമരകത്തെ റിസോര്‍ട്ടിലെത്തിയത്. അവിടെ സിമ്മിങ് പൂളില്‍ നീന്തി കുളിക്കുന്ന ചിത്രങ്ങള്‍ താരപുത്രി തന്നെ സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്ത് വിട്ടിരുന്നു.
ഇപ്പോഴിതാ സാറയുടെ അമ്മയും മുന്‍നടിയുമായ അമൃത സിംഗിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് സാറ. 'കണ്ണാടി കണ്ണാടി... നിങ്ങള്‍ അമ്മയാണോ അതോ പ്രതിരൂപമോ? ഞങ്ങള്‍ തമ്മിലുള്ള ഒരേ ഒരു വ്യത്യാസം എനിക്ക് അമ്മയുടെ ശ്രദ്ധ വേണം എന്നതാണ്. മറ്റൊരു കാര്യം അമ്മ എന്നാല്‍ നിറയെ സ്‌നേഹമാണ്. ആലിംഗനവും വാത്സല്യവുമാണ്.

എന്നാല്‍ അഭിഭാജ്യമായ സമയത്ത് അമ്മയെ പരാമര്‍ശിക്കാന്‍ ഞാന്‍ മറന്ന് പോവുന്നു. എന്റെ അവതാരക, എന്റെ പ്രചോദനം, എല്ലാ പിരിമുറുക്കങ്ങളും നിയന്ത്രിക്കുന്ന മാജിക്കുകാരിയാണ്. മാനസികമായിട്ടും മുടി കൊഴിയുന്നതും തൊലി വരണ്ടതാവുന്നതുമടക്കം നിരവധി ബുദ്ധിമുട്ടുകളുണ്ട്. എന്നാല്‍ അവരുടെ വൈദഗ്ദ്ധ്യം, പ്രതിബദ്ധത, ക്ഷമ, നിസാര്‍ഥത എന്നിവ മനസിലാക്കാന്‍ കഴിയാത്തതാണ്. അവര്‍ക്കൊപ്പം ഒരു സങ്കടമോ ഭയമോ നിലനില്‍ക്കുന്നില്ല. മാത്രമല്ല ആശങ്കകളൊന്നും അലട്ടാറമില്ല, അടിസ്ഥാനപരമായി അമ്മ എല്ലാ തലത്തിലും മികച്ചതാണെന്ന് ഒരു തര്‍ക്കവുമില്ലാതെ പറയാം. എന്നും സാറ പറയുന്നു.


Click it and Unblock the Notifications