ഇങ്ങനെ നില്‍ക്കാന്‍ നാണമില്ലേ; സഹോദരന്റെ പിറന്നാൾ.. നടിയ്ക്കെതിരെ രൂക്ഷ വിമർശനം
സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് നടി സാറ അലിഖാൻ. സിനിമ വിശേഷങ്ങളും കുടുംബത്തോടൊപ്പമുള്ള സന്തോഷ നിമിഷങ്ങളും താരം സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കാറുണ്ട്. കൂടാതെ ആരാധകരുമായും വളരെ അടുത്ത ബന്ധം കാത്ത് സൂക്ഷിക്കാൻ താരം ശ്രമിക്കാറുണ്ട്. സെൽഫി എടുക്കാനും സംസാരിക്കാനായി എത്തുന്നവരോടും താരജാഡ അൽപം പോലും കാണിക്കാതെ വളരെ മാന്യമായിട്ടാണ് ഇടപെടുന്നത്.

ഇപ്പോഴിത സോഷ്യൽ മീഡിയയിലും ബോളിവുഡ് കോളങ്ങളിലും നടിയ്ക്ക് നേരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. സഹോദരൻ ഇബ്രാഹിമിനോടൊപ്പം ബിക്കിനിയിൽ നിൽക്കുന്ന ചിത്രം താരം പോസ്റ്റ് ചെയ്തിരുന്നു. ജന്മദിനാശംസകൾ നേർന്നു കൊണ്ടായിരുന്നു താരം ചിത്രം പങ്കുവെച്ചത്. മാലിയിൽ അവധി ആഘോഷത്തിനിടെ എടുത്തതായിരുന്നു ഇത്. സഹോദരനൊപ്പം ഇങ്ങനെ നില്‍ക്കാന്‍ നാണമില്ലേ എന്നാണ് സൈബറിടങ്ങളില്‍ നിന്നുള്ള ചോദ്യം. "ഒരു മുസ്ലിം ആയ താങ്കള്‍ എങ്ങനെ ഇതൊക്കെ ധരിച്ച് സഹോദരന് മുന്നില്‍ നില്‍ക്കുന്നു?", "അഭിനയം ഇഷ്ടമാണ് എന്നാല്‍ ഇത് കുറച്ച് കടന്നുപോയി" എന്നുള്ള കമന്റുകളാണ് ചിത്രത്തിന് നേരെ ഉയരുന്നത്. എന്നാൽ ഇത്തരം കമന്റുകൾക്ക് നേരെ നടി പ്രതികരിച്ചിട്ടില്ല.
ഹാപ്പി ബര്‍ത്ത് ഡേ സഹോദരാ, നിനക്ക് അറിയാവുന്നതിലും അധികം ഞാന്‍ നിന്നെ സ്നേഹിക്കുന്നു. നിന്നെ ഒരുപാട് മിസ് ചെയ്യുന്നു.നക്കൊപ്പമുണ്ടാകണമെന്ന് ഞാന്‍ വളരെ അധികം ആഗ്രഹിക്കുന്നുണ്ട്. ചിത്രത്തിനൊപ്പം സാറ കുറിച്ച്. നിരവഘി പേർ ഇബ്രാഹിമിന് പിറന്നാൾ ആശംസയുമായി രംഗത്തെത്തിയിട്ടുണ്ട്. സെയ്ഫ് അലിഖാൻ അമൃത ദമ്പതികളുടെ മകനാണ് ഇബ്രാഹിം. സാറയെ പോലെ തന്നെ അച്ഛൻ സെയ്ഫ് അലിഖാനുമായി മികച്ച ബന്ധമാണ് ഇബ്രഹിമും പുലർത്തുന്നത്.


Click it and Unblock the Notifications