സിനിമ തിരക്കോ ആളും ബഹളവുമില്ല; ഗംഗ തീരത്ത് ഒറ്റയ്ക്ക് താരപുത്രി, ചിത്രം വൈറലാകുന്നു

ബോളിവുഡിൽ സ്ഥാനം കണ്ടെത്തുക എന്നത് ഏറെ ബുദ്ധിമുട്ടുള്ള സംഗതിയാണ്. ചുരുങ്ങിയ സമയം കൊണ്ട് ബിഗ് സ്ക്രീനിൽ തന്റേതായ സ്ഥാനം കണ്ടെത്തിയ യുവ നടിയാണ് സാറ അലിഖാൻ. താരപുത്രിയാണെങ്കിലും സ്വന്തം കഠിന പ്രയ്തനത്തിലൂടെയായിരുന്നു സാറ ശ്രദ്ധിക്കപ്പെട്ടത്. കേദർനാഥ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ നടി വളരെ പെട്ടെന്ന് തന്നെ ബോളിവുഡിന്റെ ഭാഗ്യ നായികയാവുകയായിരുന്നു. സൂപ്പർ താരങ്ങൾക്കൊപ്പവും യുവതാരങ്ങൾക്കൊപ്പവും ഒരുപോലെ തിളങ്ങാൻ നടിയ്ക്ക് കഴിഞ്ഞിരുന്നു.

 Sara Ali Khan

സിനിമയിലെന്ന പോലെ തന്നെ സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ് സാറ. തന്റെ സിനിമ വിശേഷങ്ങളും കുടുംബത്തോടൊപ്പമുള്ള സന്തോഷ നിമിഷങ്ങളും താരം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ഗംഗ തീരത്ത് നിന്നുള്ള അതിമനോഹരമായ ചിത്രം പങ്കുവെച്ചിരിക്കുകയാണ് നടി.

ഗംഗ നദി എന്ന കുറിപ്പോടെയാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്. നദിക്കരയിൽ ഇരിക്കുന്നതിന്റെ ചിത്രങ്ങളും ഗംഗ പൂജയിൽ പങ്കെടുക്കുന്ന ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. മികച്ച സ്വീകാര്യതയാണ് താരപുത്രിയുടെ ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. എല്ലാ തവണത്തേയും പോലെ കുർത്ത ധരിച്ചാണ് താരം ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ലൈറ്റ് നിറത്തിലുള്ള സിമ്പിൾ വസ്ത്രമാണ് ധരിച്ചിരിക്കുന്നത്. ഇതും സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്.

Read more about: sara ali khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X