കൂളിങ് ഗ്ലാസില്ല, ഓവർ മേക്കപ്പില്ല! കണ്ട് പഠിക്കണം താരപുത്രിയെ, നടിയുടെ എയർപ്പോർട്ട് ചിത്രം വൈറൽ
താരസുന്ദരിമാരുടെ എയർപോർട്ട് ലുക്ക് പലപ്പേഴും സമൂഹമാധ്യനങ്ങൾ വൈറലാവാറുണ്ട്. ജീൻസിലും മറ്റ് ഗ്ലാമറസ് വേഷങ്ങളിലുമാണ് ബോളിവുഡ് താര സുന്ദരികൾ പ്രത്യക്ഷപ്പെടുന്നത്. എന്നാൽ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത് ബോളിവുഡ് താരം സാറാ അലിഖാന്റെ എയർപോർട്ട് ലുക്കാണ്.

ഫുൾ സ്ലീവ് കുർത്ത ധരിച്ചായിരുന്നു സാറാ വിമാനത്താവളത്തിൽ എത്തിയത്. കൂടാതെ താരത്തിനോടൊപ്പ ബോഡിഗാഡുകളും ഇല്ലായിരുന്നു. കൂടാതെ സ്വന്തം ലഗേജുകൾ താരം തന്നെയായിരുന്നു എടുത്തിരുന്നത്. എയർപ്പോർട്ടിലെ ഒരു അപൂർവ്വ കാഴ്ചയായിരുന്നു ഇത്. സാറയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
താരപുത്രിയെ പ്രശംസിച്ച് പ്രശസ്ത സംവിധായകനും നിർമ്മാതാവുമായ ഋഷി കപൂർ രംഗത്തെത്തിയിരുന്നു. മറ്റ് സെലിബ്രിറ്റികൾ സാറയെ മാത്യകയാക്കണമെന്നും ഋഷി കപൂർ ട്വിറ്ററിൽ കുറിച്ചു. വിമാനത്താവളത്തിൽ എങ്ങനെ പെരുമാറണമെന്നുള്ളത് സാറയെ കണ്ട് പഠിക്കണമെന്നും , സ്വന്തം ലഗേജുകൾ എടുക്കുന്നതിന് ഒരു പ്രശ്നവുമില്ലെന്നും ട്വിറ്ററിൽ കുറിച്ചു.


Click it and Unblock the Notifications